വിനോദ സഞ്ചാര മേഖലയില്‍ ദുബായുടെ പുതിയ ചുവടുവെപ്പ്; സഫാരി പാര്‍ക്ക് നി‍ര്‍മ്മാണം അന്തിമഘട്ടത്തില്‍ 

April 11, 2017, 2:50 pm
വിനോദ സഞ്ചാര മേഖലയില്‍ ദുബായുടെ പുതിയ ചുവടുവെപ്പ്; സഫാരി പാര്‍ക്ക് നി‍ര്‍മ്മാണം അന്തിമഘട്ടത്തില്‍ 
DESTINATION

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ദുബായ് സഫാരി പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. പദ്ധതി ദുബായ് മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത സന്ദര്‍ശിച്ചു. പ്രകൃതിയോടിണങ്ങിയ വിനോദ സഞ്ചാര പദ്ധതിയാണ് സഫാരി. ദുബായിലെ അല്‍വര്‍ഗ അഞ്ചിലാണ് പദ്ധതി നിര്‍മ്മിക്കുന്നത്. 119 ഏക്കര്‍ വിസ്തൃതിയിലാണ് പദ്ധതി ഒരുക്കുന്നത്.

സഫാരി പാര്‍ക്ക് പ്രധാന സവിശേഷതകള്‍

സൗരോര്‍ജ താഴ്‌വാരം, ഓപ്പണ്‍ സഫാരി വില്ലേജ്, തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ആകര്‍ഷണം. പ്രകൃതി സൗഹാര്‍ദ്ദ രീതിയിലാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.119 ഏക്കറാണ് പരിസ്ഥിതി സൗഹൃദ പദ്ധതിയുടെ ആകെ വിസ്തീര്‍ണം. ലോകത്തെ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് ഗ്രാമങ്ങള്‍ മേഖലയില്‍ നിര്‍മ്മിക്കും. ഏഷ്യന്‍ വില്ലേജ്, ആഫ്രിക്കന്‍ വില്ലേജ് തുടങ്ങി വൈവിധ്യങ്ങളായ ഗ്രാമങ്ങളാണ് സഫാരി പാര്‍ക്കില്‍ നിര്‍മ്മിക്കുക. ഇതിനായി 80 ഹെക്ടര്‍ സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്.

35 ഹെക്ടര്‍ സ്ഥലത്ത് ഓപ്പണ്‍ സഫാരി വില്ലേജും നിര്‍മ്മിക്കുന്നുണ്ട്. വന്യജീവികളെ അവരുടെ തനതായ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ച് പാര്‍പ്പിക്കുന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന താഴ്‌വാരവും സഫാരി പാര്‍ക്കിലുണ്ടാകും. ഏഴര ഹെക്ടറിലാണ് താഴ്‌വാരം നിര്‍മ്മി്ക്കുന്നത്. മത്സ്യ തടാകം, വെള്ളച്ചാട്ടം അരുവി തുടങ്ങിയ താഴ്‌വാരത്തിന്‍റെ പ്രത്യേകതയാണ്.

ലോകോത്തര സുരക്ഷാ സംവിധാനങ്ങള്‍ പദ്ധതിയുടെ മറ്റൊരു സവിശേഷതയാണ്. കുട്ടികളുടെ പാര്‍ക്ക്, റസ്റ്റോറണ്ടുകള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.