മഴക്കാല യാത്രകളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട ഇടം ഈ തീരമാണ്!

June 19, 2017, 6:39 pm


മഴക്കാല യാത്രകളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട ഇടം ഈ തീരമാണ്!
DESTINATION
DESTINATION


മഴക്കാല യാത്രകളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട ഇടം ഈ തീരമാണ്!

മഴക്കാല യാത്രകളില്‍ ഇന്ത്യന്‍ സഞ്ചാരികളുടെ ഇഷ്ട ഇടം ഈ തീരമാണ്!

മഴയുടെ സൗന്ദര്യം ആസ്വദിച്ചുള്ള മണ്‍സൂണ്‍ യാത്രകളില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രിയം ഗോവ എന്ന് സര്‍വ്വേ. മഴക്കാല യാത്രകളില്‍ ലോക സഞ്ചാരികളുടെ ഇഷ്ട ഇടം ബാലിയാണെന്നും സര്‍വ്വേ പറയുന്നു. പ്രമുഖ ഹോട്ടല്‍ ബുക്കിങ് വൈബ്‌സൈറ്റായ ഹോട്ടല്‍.കോം ആണ് സര്‍വ്വേ നടത്തിയത്.

മഴക്കാലമായ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലയളവിലെ യാത്രകള്‍ക്കായി സഞ്ചാരികള്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്ന വിവരങ്ങള്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മണ്‍സൂണ്‍ ട്രാവല്‍ ഹോട്ട് ലിസ്റ്റ് തയ്യാറാക്കിയത്. മണ്‍സൂണ്‍ യാത്രകള്‍ക്ക് ഇന്ത്യന്‍ സഞ്ചാരികള്‍ ഏറ്റവും അധികം തിരഞ്ഞെടുക്കുന്നത് ഗോവയാണെന്നാണ് സര്‍വ്വേ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഗോവയിലെ കാന്‍ഡൊലിം, കലാന്‍ഗുട്ട്, അര്‍പോര, ബാഗ എന്നീ ഇടങ്ങളാണ് സഞ്ചാരികള്‍ക്ക് പ്രിയം.

Also Read: ‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ മണ്‍സൂണ്‍ ആഘോഷമാക്കാന്‍ പറ്റിയ 5 സ്ഥലങ്ങള്‍

ഏകദേശം 100 കിലോമീറ്ററില്‍ അധികം നീണ്ടുനില്‍ക്കുന്ന തീരപ്രദേശമാണ് ഗോവയിലേ ഏറ്റവും വലിയ ആകര്‍ഷണം. ബീച്ചുകള്‍ക്കപ്പുറത്തും ഗോവയില്‍ ടൂറിസത്തിന് നിരവധി അവസരങ്ങളുണ്ട്. ഗോവയുടെ മഴക്കാലത്ത്, നിരവധി ടൂറിസം സാധ്യതകളാണ് സഞ്ചാരികള്‍ക്ക് മുന്‍പില്‍ തുറക്കപ്പെട്ടിരിക്കുന്നത്.