ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ പത്ത് നഗരങ്ങള്‍ ഇവയാണ്; സര്‍ക്കാര്‍ സര്‍വേ ഫലം പുറത്ത് 

May 4, 2017, 5:32 pm
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ പത്ത് നഗരങ്ങള്‍ ഇവയാണ്; സര്‍ക്കാര്‍ സര്‍വേ ഫലം പുറത്ത് 
DESTINATION
DESTINATION
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ പത്ത് നഗരങ്ങള്‍ ഇവയാണ്; സര്‍ക്കാര്‍ സര്‍വേ ഫലം പുറത്ത് 

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും വൃത്തിയില്ലാത്തതുമായ പത്ത് നഗരങ്ങള്‍ ഇവയാണ്; സര്‍ക്കാര്‍ സര്‍വേ ഫലം പുറത്ത് 

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനം ഇന്‍ഡോറിന്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ സൂറത്ത് എന്നീ നഗരങ്ങളാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ മൂന്നും നാലും സ്ഥാനം പിടിച്ചിട്ടുള്ളത്. ഏറ്റവും വൃത്തികെട്ട 434 നഗരങ്ങളില്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയാണ് ഒന്നാമതുള്ളത്. സര്‍ക്കാര്‍ നടത്തിയ സര്‍വേ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യാ നായിഡുവാണ് സര്‍വ്വേ ഫലം പ്രഖ്യാപിച്ചത്.

കര്‍ണാടകയിലെ മൈസുരുവാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ആറാം സ്ഥാനത്തും ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഏഴാം സ്ഥാനത്തുമായിരുന്നു ഇടം പിടിച്ചത്.

പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍:

1. ഇന്‍ഡോര്‍ (മധ്യപ്രദേശ്)

2. ഭോപ്പാല്‍ (മധ്യപ്രദേശ്)

3. വിശാഖപട്ടണം (ആന്ധ്രപ്രദേശ്)

4. സൂറത്ത് (ഗുജറാത്ത്)

5. മൈസൂര്‍ (കര്‍ണാടക)

6. തിരുച്ചിറപ്പള്ളി (തമിഴ്‌നാട്)

7. ന്യൂഡല്‍ഹി (എന്‍ഡിഎംസി ഏരിയ)

8. നവി മുംബൈ (മഹാരാഷ്ട്ര)

9. തിരുപ്പതി (ആന്ധ്രപ്രദേശ്)

10. വഡോദര (ഗുജറാത്ത്)

ഏറ്റവും വൃത്തി കുറഞ്ഞ പത്ത് നഗരങ്ങള്‍:

445. ഖുര്‍ജ (ഉത്തര്‍പ്രദേശ്)

426. ഷഹജഹാണ്‍പൂര്‍ (ഉത്തര്‍പ്രദേശ്)

427. അഹോഹാര്‍ (പഞ്ചാബ്)

428. മക്ത്‌സര്‍ (പഞ്ചാബ്)

429. ബാരിയ്ച്ച് (ഉത്തര്‍പ്രദേശ്)

430. കാതഹാര്‍ (ബീഹാര്‍)

431. ഹാരൊയി (ഉത്തര്‍പ്രദേശ്)

432. ബാഗഹ (ബീഹാര്‍)

433. ഭൗശാവല്‍ (മഹാരാഷ്ട്ര)

434. ഗോണ്ട (ഉത്തര്‍പ്രദേശ്)

2017ല്‍ ഇന്‍ഡോര്‍, ഭോപ്പാല്‍, വിശാഖപട്ടണം, സൂറത്ത്, തിരുപ്പതി, വഡോദര എന്നീ നഗരങ്ങള്‍ പൊതുശുചിത്വ നിലവാരത്തില്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വേസ്റ്റ് മാനേജ്മെന്റ്, തുറസ്സായ മലമൂത്ര വിസര്‍ജ്ജനത്തില്‍ നിന്ന് മുക്തമാകല്‍, വിദ്യാഭ്യാസം, കെട്ടിടങ്ങളുടെ നിലവാരം എന്നിവയ്ക്ക് 45 ശതമാനം മാര്‍ക്കും, 25 ശതമാനം ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍, 30 ശതമാനം പൗരന്മാരുടെ പ്രതികരണം എന്നീ മാര്‍ഗ്ഗങ്ങളിലൂടെയാണ് സര്‍വ്വേയില്‍ മാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്.

രാജ്യത്തെ ഏറ്റവും വൃത്തികെട്ട നാല് നഗരങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നും അവശേഷിക്കുന്നവ ബീഹാര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് പൊതുശുചിത്വത്തില്‍ മികവ് പുലര്‍ത്തുന്നത്.