ഗെയിം കളിച്ച് ടൂറിസം ഡിസ്‌കൗണ്ട് നേടാം; മൊബെെല്‍ ആപ്പുമായി ഹൈടെക്കായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്

April 26, 2017, 12:09 pm
ഗെയിം കളിച്ച് ടൂറിസം ഡിസ്‌കൗണ്ട് നേടാം; മൊബെെല്‍ ആപ്പുമായി ഹൈടെക്കായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്
DESTINATION
DESTINATION
ഗെയിം കളിച്ച് ടൂറിസം ഡിസ്‌കൗണ്ട് നേടാം; മൊബെെല്‍ ആപ്പുമായി ഹൈടെക്കായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്

ഗെയിം കളിച്ച് ടൂറിസം ഡിസ്‌കൗണ്ട് നേടാം; മൊബെെല്‍ ആപ്പുമായി ഹൈടെക്കായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്

കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളും അവയുടെ പ്രത്യേകതകളും അറിയാം പോരാത്തതിന് ഡിസ്‌കൗണ്ട് നേടി യാത്രചെലവും ചുരുക്കാം. ഇതെല്ലാം നേടാന്‍ കേരള ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള അഡ്വഞ്ചര്‍ ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഗെയിം കളിച്ചാല്‍ മാത്രം മതി. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് കേരളത്തെ അടുത്തറിയാനും മികച്ച ടൂറിസം പാക്കേജ് ആസ്വദിക്കാനും സഹായിക്കുന്നതാണ് ടൂറിസം വകുപ്പിന്‍റെ ആപ്ലിക്കേഷന്‍.

ഹോട്ടലുകളില്‍ ഡിസ്‌കൗണ്ട്, കുറഞ്ഞ നിരക്കില്‍ താമസം തുടങ്ങി ആകര്‍ഷകങ്ങളായ ഓഫറുകളാണ് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് കരുതിയിരിക്കുന്നത്. ഇതെല്ലാം സ്വന്തമാക്കാന്‍ ഭാഗ്യ പരീക്ഷണത്തിനോ നറുക്കെടുപ്പിനോ കാത്തിരിക്കേണ്ട എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നിങ്ങള്‍ ചെയ്യേണ്ടത് സ്മാര്‍ട്ട് ഫോണ്‍ എടുക്കുക കേരള ടൂറിസം ആപ്പ് ഡൗണ്‍ ലോഡ് ചെയ്യുക തുടര്‍ന്ന് ഗെയിം കളിക്കുക. കൂടുതല്‍ പോയിന്റുകള്‍ നേടുന്നതിനനുസരിച്ച് സര്‍ക്കാര്‍ കരുതിവച്ചിട്ടുള്ള ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. ഒപ്പം കേരളത്തില്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും.

ഒരു കേരളീയ സ്പര്‍ശത്തോടെയാണ് ഗെയിം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഉദാഹരണത്തിന് കൊച്ചിയില്‍ ചീനവലയിട്ട് മീന്‍പിടിക്കല്‍ ആലപ്പുഴയില്‍ ചുണ്ടന്‍ വെള്ളം തുഴയല്‍, മുസൂരിസിലോ എടയ്ക്കല്‍ ഗുഹയിലോ നിധി വേട്ട നടത്തല്‍ തുടങ്ങി ആകര്‍ഷകമായ 15 ഗെയിമുകളാണ് ആപ്പിലുള്ളത്. രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ആപ്ലിക്കേഷന്‍ ഇതിനോടകം 8000 ത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തു.

കേരള ടൂറിസം വകുപ്പ് ഡിസൈന്‍ ചെയ്ത വിസിറ്റ് കേരള അഡ്വഞ്ചര്‍ എന്ന ആപ്ലിക്കേഷന്‍ ഇന്ത്യന്‍ ടൂറിസം രംഗത്തിന് തന്നെ പുതിയൊരാശയമാണ്. കേരളത്തിലെ 15 പ്രധാന ടൂറിസം സ്‌പോട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളാണ് വിസിറ്റ് കേരള അഡ്വഞ്ചര്‍ ആപ്പില്‍ ഉള്ളത്. കോവളം മുതല്‍ ബേക്കല്‍ കോട്ട വരെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ആപ്പിലുണ്ട്.

യാത്ര പ്ലാനിങ്ങിനും ആപ്പ് സഹയാകമാണ്. കേരള ടൂറിസം സംബന്ധിച്ച എല്ലാ വിവരങ്ങളും ഒറ്റ ആപ്പിലൂടെ കൈവെള്ളയിലെത്തുന്നു എന്നതാണ് ആപ്ലിക്കേഷന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനോടകം ചെന്നൈ, മുംബൈ, ലക്‌നൗ, ബംഗലുര്‍, അഹമ്മദാബാദ്, ഹൈദരാബാദ് ജയ്പൂര്‍, പാറ്റ്‌ന, കൊല്‍ക്കത്ത, ആഗ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ഉപയോഗിച്ചു.

നിലവില്‍ 27 പാക്കേജുകളും 20 ഓഫറുകളും ആപ്പിലുണ്ട്. ഗെയിം കളിച്ച് 33 ഡിസ്‌കൗണ്ട് കൂപ്പണുകള്‍ സന്ദര്‍ശകര്‍ക്ക് സ്വന്തമാക്കാം. ഇതിനുപുറമെ 800 രൂപമുതലുള്ള യാത്ര താമസ പാക്കേജുകളും ആപ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള വ്യവസായികള്‍ക്ക് മാത്രം അംഗത്വം നല്‍കുന്നത് ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും നല്‍കുന്നു.