രാജ്യത്തെ ഏറ്റവും പ്രണയാര്‍ദ്രമായ ഇടം കേരളത്തില്‍; പ്രണയം പെയ്യുന്ന ഇന്ത്യയിലെ മികച്ച റൊമാന്‍ഡിക് ഡെസ്റ്റിനേഷന്‍ 

June 12, 2017, 5:32 pm
രാജ്യത്തെ ഏറ്റവും പ്രണയാര്‍ദ്രമായ ഇടം കേരളത്തില്‍; പ്രണയം പെയ്യുന്ന ഇന്ത്യയിലെ മികച്ച റൊമാന്‍ഡിക് ഡെസ്റ്റിനേഷന്‍ 
DESTINATION
DESTINATION
രാജ്യത്തെ ഏറ്റവും പ്രണയാര്‍ദ്രമായ ഇടം കേരളത്തില്‍; പ്രണയം പെയ്യുന്ന ഇന്ത്യയിലെ മികച്ച റൊമാന്‍ഡിക് ഡെസ്റ്റിനേഷന്‍ 

രാജ്യത്തെ ഏറ്റവും പ്രണയാര്‍ദ്രമായ ഇടം കേരളത്തില്‍; പ്രണയം പെയ്യുന്ന ഇന്ത്യയിലെ മികച്ച റൊമാന്‍ഡിക് ഡെസ്റ്റിനേഷന്‍ 

പ്രണയതീരമെന്ന ഖ്യാതിയും ഇനി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് സ്വന്തം. ലോണ്‍ലി പ്ലാനെറ്റ് മാഗസീന്‍ ഇന്ത്യയുടെ ട്രാവല്‍ അവാഡ് 2017 ല്‍, മൂന്നാറിനെ തേടിയാണ് 'പ്രണയികള്‍ക്കുള്ള ഏറ്റവും മികച്ച ലക്ഷ്യസ്ഥാനം' എന്ന ബഹുമതി എത്തിയത്.

ദേശീയ, അന്തര്‍ദേശീയ സഞ്ചാര ലക്ഷ്യങ്ങളിലെ ഏറ്റവും മികച്ചവയ്ക്കുള്ള അംഗീകാരമായാണ് ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ പുരസ്‌കാരം കണക്കാക്കപ്പെടുന്നത്. തങ്ങളുടെ സഞ്ചാര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലുള്ള മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിരവധി പുരസ്‌കാര വിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കാന്‍ യാത്രികര്‍ക്ക് അവസരം ലഭിക്കുന്നു. പ്രണയം, സംസ്‌കാരം, സാഹസം, ഭക്ഷണവും പാനീയങ്ങളും, വന്യജീവി കേന്ദ്രങ്ങള്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളില്‍ വ്യവസായത്തിന്റെ അളവുകോലുകള്‍ വച്ച് മികച്ച കേന്ദ്രങ്ങളെ വ്യവസായത്തില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ ഒരു സമിതി നാമനിര്‍ദ്ദേശം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷത്തെ ട്രാവല്‍ അവാഡില്‍ രാജ്യത്തിലെ ബെസ്റ്റ് ഫാമിലി ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കപ്പെട്ടത് കേരളമാണ്. ഗോഡ്സ് ഓണ്‍ കണ്‍ട്രി മറ്റ് സംസ്ഥാനക്കാര്‍ക്കിടയിലെ ഇഷ്ട ടൂറിസ്റ്റ് കേന്ദ്രമാകുന്നതിന് പിന്നിലും കുടുംബവുമായി ഒന്നിച്ചെത്താന്‍ പറ്റുന്ന മനോഹര പ്രദേശമെന്നത് കൊണ്ട് തന്നെയാണ്. മനോഹരമായ പച്ചപ്പും കായലോരങ്ങളുമെല്ലാമാണ് കേരളത്തിന്റെ ടൂറിസത്തിന്റെ ആകര്‍ഷണ ഘടകങ്ങള്‍. പരമ്പരാഗത കലാ സാംസ്‌കാരിക തനിമയും ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

ആറാമത് ലോണ്‍ലി പ്ലാനറ്റ് ഇന്ത്യ ട്രാവല്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ വച്ച് ബോളിവുഡ് നടി ഡയാന പെന്റിയില്‍ നിന്നും കേരള വിനോദസഞ്ചാര ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി.

കേരള ടൂറിസം വകുപ്പിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും രാജ്യത്തിനുള്ളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രമായി കേരളം മാറുന്നുവെന്ന് അറിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാലകിരണ്‍ ഐഎഎസ് ചടങ്ങില്‍ പറഞ്ഞു. 2011 മുതല്‍ രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.