പാസ്‌പോര്‍ട്ട് വെറും നാലു നിറത്തില്‍ മാത്രം; എന്താണ് കാരണം? രാജ്യങ്ങള്‍ പാസ്പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്നത് ഇങ്ങനെയാണ്! 

April 13, 2017, 5:54 pm
പാസ്‌പോര്‍ട്ട് വെറും നാലു നിറത്തില്‍ മാത്രം; എന്താണ് കാരണം? രാജ്യങ്ങള്‍  പാസ്പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്നത് ഇങ്ങനെയാണ്! 
DESTINATION
DESTINATION
പാസ്‌പോര്‍ട്ട് വെറും നാലു നിറത്തില്‍ മാത്രം; എന്താണ് കാരണം? രാജ്യങ്ങള്‍  പാസ്പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്നത് ഇങ്ങനെയാണ്! 

പാസ്‌പോര്‍ട്ട് വെറും നാലു നിറത്തില്‍ മാത്രം; എന്താണ് കാരണം? രാജ്യങ്ങള്‍ പാസ്പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്നത് ഇങ്ങനെയാണ്! 

ദേശരാജ്യങ്ങളില്‍ വിമാനം കയറാനായി ക്യൂനില്‍ക്കുമ്പോള്‍ പലവര്‍ണത്തിലുള്ള പാസ്പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ടാകാം. കൂട്ടത്തില്‍ ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് കണ്ടാല്‍ മനസ്സിലാകും. കടുംനീല നിറത്തില്‍ എവിടെനിന്ന് നോക്കിയാലും ഇന്ത്യന്‍ പാസ്പോര്‍ട്ട് തെളിഞ്ഞുകാണും. ഇതുപോലെ ഓരോ രാജ്യത്തെയും പാസ്പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറമാണുള്ളത്. പല രാജ്യങ്ങളും അവരുടെ പതാകയിലെ നിറമാണ് പാസ്പോര്‍ട്ട് കവറില്‍ ഉപയോഗിക്കാറ്. ഓരോ രാജ്യത്തിന്റെയും പാസ്പോര്‍ട്ടുകളുടെ കളറിന് പറയാന്‍ വലിയൊരു ചരിത്രമുണ്ടെന്ന കാര്യം പലര്‍ക്കുമറിയില്ല.

യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പാസ്പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലാണുള്ളത്. സ്വിറ്റ്സര്‍ലന്‍ഡ് കടുത്ത ചുവപ്പ് നിറം ഉപയോഗിക്കുമ്പോള്‍, പല മുസ്ലിം രാജ്യങ്ങളും പച്ച നിറത്തിലുള്ള പാസ്പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ചുവപ്പ് നിറവും സ്വീകരിക്കുന്നു. ഇതിനെല്ലാം പുറമേ രാജ്യങ്ങള്‍ പല നിറങ്ങളിലും പാസ്പോര്‍ട്ട് ഇറക്കാറുണ്ട്. നയതന്ത്രജ്ഞന്‍മാര്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണിത്. ഇന്ത്യയില്‍ മൂന്ന് തരം പാസ്പോര്‍ട്ടാണ് ഉള്ളത്. ഡിപ്ലൊമാറ്റിക് പാസ്പോര്‍ട്ട്- മെറുണ്‍ നിറം, ഔദ്യോഗിക വൃന്തത്തിനുള്ള പാസ്പോര്‍ട്ട്- വെള്ള, സാധാരണ പാസ്പോര്‍ട്ട് നീല എന്നിങ്ങനെയാണത്.

1. നീല

മിക്ക രാഷ്ട്രങ്ങളും പൊതുവെ നീല നിറത്തിന്റെ വകഭേതങ്ങളാണ് പാസ്പോര്‍ട്ടിന്റെ നിറമാക്കാറ്. ആ നീല പുറം ചട്ടയില്‍ പൊതിഞ്ഞ ചെറിയ ബുക്കിനായി കാത്ത് നില്‍ക്കുന്നവരും നിന്നിട്ടുള്ളവരുമാണ് ഏറെയും. ഇന്ത്യയിലെ പാസ്പോര്‍ട്ടിന്റെ പുറംചട്ടയുടെ നിറം നീലയാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. എങ്ങനെയാണ് ഓരോ രാജ്യങ്ങളും പാസ്പോര്‍ട്ടിന്റെ നിറം നിശ്ചയിക്കുന്നതെന്ന് ഏവര്‍ക്കും സംശയവും തോന്നിയിട്ടുണ്ടാവും. ചില രാജ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് പൊതുവായ ഒരു നിലപാടും ഉണ്ടാവാം. അമേരിക്കയില്‍ പല നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ പ്രചാരത്തിലുണ്ട്. ഭൂരിഭാഗം സാധാരണക്കാരുടെ കൈയിലും കടുംനീല നിറത്തിലുള്ള പാസ്പോര്‍ട്ടാണുള്ളത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രകള്‍ ചെയ്യുന്നവരുടെ പാസ്പോര്‍ട്ടുകള്‍ക്ക് കടും ചുവപ്പ് നിറമായിരിക്കും. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പാസ്പോര്‍ട്ടിനും ഇതേ നിറമുണ്ടാകും. പലരാജ്യങ്ങളും ഡിസൈനുകളും നിറങ്ങളും പരസ്പര ധാരണയുടെ പുറത്ത് ഒരു പോലെയുള്ളവയാക്കാറുണ്ട്.

2. ചുവപ്പ്

ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ പൊതുവെ പാസ്പോര്‍ട്ടിന്റെ നിറം ചുവപ്പാണ്. ചൈന, സെര്‍ബിയ, ലാത്വിയ എന്നീ രാജ്യങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാഷ്ട്രങ്ങളിലെ പാസ്പോര്‍ട്ട് 'ബര്‍ഗണ്ടി റെഡ്' നിറത്തിലാണ്. 1981ലാണ് യൂറോപ്യന്‍ പാസ്പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലായത്. എന്നാല്‍, തുടക്കത്തില്‍ ബ്രിട്ടന്‍ ഈ ചുവപ്പുനിറത്തോട് യോജിച്ചിരുന്നില്ല. 1988-ലാണ് യൂറോപ്യന്‍ നിറത്തിലേക്ക് ബ്രിട്ടീഷ് പാസ്പോര്‍ട്ടുകള്‍ മാറിത്തുടങ്ങിയത്. 1991-ഓടെ എല്ലാ ബ്രിട്ടീഷ് രാജ്യങ്ങളും ചുവപ്പന്‍ പാസ്പോര്‍ട്ടുകള്‍ നടപ്പിലാക്കി. ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളും ഇതേ രീതി പിന്തുടരാറുണ്ട്. എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ സിഎ-4 കരാര്‍ അനുസരിച്ച് വൈന്‍ ചുവപ്പ് പാസ്പോര്‍ട്ട് പുറത്തിറക്കി. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നേവി ബ്ലൂ നിറത്തിലുള്ള പാസ്പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. ആന്‍ഡിയന്‍ കമ്മ്യൂണിറ്റി നേഷന്‍സും (ഇക്വഡോര്‍, ബോളിവിയ, കൊളംബിയ, പെറു) എന്നിവ ബര്‍ഗണ്ടി റെഡ് നിറത്തില്‍ ഒരേ പോലുള്ള പാസ്പോര്‍ട്ടാണ് പുറത്തിറക്കുന്നത്.

3. പച്ച

ഇസ്ലാമിക് ഭരണകൂട രാഷ്ട്രങ്ങളില്‍ പാസ്പോര്‍ട്ടിന്റെ നിറം പച്ചയാണ്. മുസ്ലീം രാജ്യങ്ങളായ സൗദി അറേബ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പച്ച നിറത്തിന്റെ വകഭേതങ്ങളാണ് ഉപയോഗിക്കുന്നത്. നൈജീരിയ, നൈജര്‍, സെനഗല്‍ എന്നീ വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളും പച്ച നിറത്തിന്റെ ഷെയ്ഡുള്ള നിറമാണ് പാസ്‌പോര്‍ട്ടില്‍ ഉപയോഗിക്കുന്നത്.

4. കറുപ്പ്

വളരെ അപൂര്‍വ്വമായ രാജ്യങ്ങള്‍ മാത്രമേ പാസ്‌പോര്‍ട്ടില്‍ കറുപ്പ് നിറം ഉപയോഗിക്കുന്നുള്ളൂ. കറുപ്പ് നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളില്‍ പ്രസിദ്ധമായ രാജ്യം ന്യൂസീലാന്‍ഡാണ്. രാജ്യത്തിന്റെ ദേശീയ നിറങ്ങളില്‍ ഒന്നായ കറുപ്പാണ് പാസ്‌പോര്‍ട്ടിന്റെ ഈ നിറം തെരഞ്ഞടുക്കാനുള്ള കാരണം. ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയ, അംഗോള തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടും കറുത്ത നിറത്തിലുള്ളതാണ്. നയതന്ത്ര രംഗത്തെ പ്രമുഖരില്‍ ചിലര്‍ കറുത്ത പാസ്പോര്‍ട്ടും ഉപയോഗിക്കാറുണ്ട്. യു.എസ്. കോണ്‍സുലാര്‍ സര്‍വീസിന്റെ 200 വര്‍ഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പച്ച പാസ്പോര്‍ട്ടും ചില നയതന്ത്ര പ്രതിനിധികള്‍ ഉപയോഗിക്കുന്നു.

പാസ്‌പോര്‍ട്ടിന്റെ അടിസ്ഥാന നിറങ്ങളാണ് ഈ നാലു നിറങ്ങള്‍, ഇവയുടെ വര്‍ണ്ണഭേദങ്ങളാണ് ഒരോ രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത്. കാനഡയിലെ താല്‍ക്കാലിയ പാാസ്‌പോര്‍ട്ട് മാത്രം ഈ നാല് നിറങ്ങളില്‍ ഉള്‍പെടാതെ മാറി നില്‍ക്കുന്നു. വെള്ള നിറമാണ് കാനഡയുടെ താല്‍ക്കാലിക പാസ്‌പോര്‍ട്ടിനുള്ളത്.