ഈ ’കൊച്ചി’ അങ്ങ് ജപ്പാനിലാണ്; ഇന്ത്യന്‍ നഗരങ്ങളുടെ പേരുള്ള ലോക നഗരങ്ങള്‍ 

March 31, 2017, 6:17 pm
ഈ ’കൊച്ചി’ അങ്ങ് ജപ്പാനിലാണ്; ഇന്ത്യന്‍ നഗരങ്ങളുടെ പേരുള്ള ലോക നഗരങ്ങള്‍ 
DESTINATION
DESTINATION
ഈ ’കൊച്ചി’ അങ്ങ് ജപ്പാനിലാണ്; ഇന്ത്യന്‍ നഗരങ്ങളുടെ പേരുള്ള ലോക നഗരങ്ങള്‍ 

ഈ ’കൊച്ചി’ അങ്ങ് ജപ്പാനിലാണ്; ഇന്ത്യന്‍ നഗരങ്ങളുടെ പേരുള്ള ലോക നഗരങ്ങള്‍ 

ലോകയാത്ര എല്ലാവര്‍ക്കും സാധ്യമാകുന്ന ഒന്നല്ല. ലോകത്തിലെ പേരുകേട്ട ഇടങ്ങളുടെ അതേ പേരുക്കാരായ ഇന്ത്യ സ്ഥലങ്ങളിലേക്ക് യാത്ര പോയാലോ? ഇന്ത്യയിലെ പ്രശസ്ത ഇടങ്ങളുടെ പേരുകള്‍ ഉള്ള ലോകത്തിലെ പത്ത് സ്ഥലങ്ങള്‍.

1. യുഎസ്എയിലും ഉണ്ടൊരു ഡല്‍ഹി

നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് മാത്രമല്ല ഈ പേരുള്ളത് കാനഡയിലുമുണ്ട് ഒരു ഡല്‍ഹി. ഡെല്‍-ഹൈ എന്നാണ് ഈ സ്ഥലത്തിന്റെ പേര് എഴുത്തുന്നതെങ്കിലും, ഇരു ഇടങ്ങളുടെയും ഉച്ചാരണം ഒന്ന് തന്നെയാണ്.

2. ജപ്പാനിലെ കൊച്ചി

ഇന്ത്യയിലെ ഏറെ പ്രശസ്തമായ ഇടമാണ് കൊച്ചി. അതേ പേരുകാരന്‍ അങ്ങ് ജപ്പാനിലും ഉണ്ട്. ഇരു നഗരങ്ങളും ഒരേ പേര് സ്വീകരിച്ചിരിക്കുന്നതിനു പുറമെ, സീഫുഡിനെ സ്‌നേഹിക്കുന്നവരുമാണ്.

3. കല്‍ക്കട്ട എന്ന യുഎസുകാരന്‍

കല്‍ക്കരി നഗരമായ കല്‍ക്കട്ട 1870ലാണ് സ്ഥാപിച്ചത്. ഇപ്പോള്‍ എന്ന് അറിയപ്പെടുന്ന കല്‍ക്കട്ടയുടെ പേരുള്ള ഒരു നഗരം യുഎസിലുമുണ്ട്.

4. പാകിസ്ഥാനിലെ ഹൈദരാബാദ്

ആന്ധ്രപ്രദേശ് ഹൈദരാബാദ് നഗരത്തിന്റെ പേരുള്ള ഒരു നഗരം അങ്ങ് പാകിസ്ഥാനിലുണ്ട്. രണ്ട് പട്ടണങ്ങള്‍ക്കും രാജകീയമായ ഒരു ചരിത്രം പറയാനുണ്ട്.

5. ഈ സേലം തമിഴ്‌നാട്ടില്‍ അല്ല

തമിഴ്‌നാടിലെ പുരാതന നഗരമായ സേലത്തില്‍ ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ശിലാലിഖിതകളും കത്തുപണികളുമെല്ലാം കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ സേലത്തിന് സമാധാനം എന്നാണ് അര്‍ത്ഥം.

6. ഇന്ത്യയിലും ഉണ്ടൊരു ബാലി

രാജസ്ഥാനിലെ പാലി ജില്ലയിലെ ഒരു കൊച്ചു പട്ടണമാണ് ബാലി. ലോക വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ഇന്തോനേഷ്യയിലെ ബാലിക്ക് പ്രത്യേകിച്ച് മുഖവുര വേണമെന്നില്ലല്ലോ.

7. ബംഗ്ലാദേശിലുമുണ്ട് ഈ പേരുകാരന്‍

കിഴക്കന്‍ പാകിസ്താന്റെ ഭാഗമായിരുന്ന ധാക്ക ഇപ്പോള്‍ ബംഗ്ലാദേശിന്റെ തലസ്ഥാനമാണ്. ബീഹാറിലുമുണ്ട് ഇതേ പേരുള്ള ഒരു സ്ഥലം.

8. യുഎസിലെ ഇന്‍ഡോര്‍

മധ്യപ്രദേശിലെ ഒരു മഹത്തായ ഭൂതകാലത്തെക്കുറിച്ച് ഏറെ പറയാനുണ്ടാവും ഇന്‍ഡോര്‍ എന്ന നഗരത്തിന്. യുഎസിലുമുണ്ട് ഇതേ പേരുള്ള ഒരു ഇടം.

9. ഈ ബറോഡ യുഎസിലാണ്

ഇന്ത്യയിലെ പ്രശസ്ത ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന ബറോഡയുടെ അതേ പേരുള്ള ഒരു ഗ്രാമം അങ്ങ് യുഎസിലുമുണ്ട്.

10. സ്‌കോട്ട്‌ലന്‍ഡിലെ പട്‌ന

സ്‌കോട്ട്‌ലന്‍ഡിലുമുണ്ട് ബിഹാര്‍ തലസ്ഥാനമായ പട്‌ന എന്ന് പേര് ഉള്ള ഒരു ഇടം. വില്യം ഫുള്ളര്‍ട്ടയാണ് സ്‌കോട്ട്‌ലന്‍ഡിലെ ഈ ഗ്രാമം സ്ഥാപിച്ചത്.

കടപ്പാട്: സ്‌കൂപ്പ് വൂപ്പ്