സ്വദേശികള്‍ക്ക് ഏറ്റവും പ്രിയം ഈ സംസ്ഥാനം തന്നെ; തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ആഭ്യന്തര വിനോദസഞ്ചാരികളുടെ ഇഷ്ടയിടം 

March 23, 2017, 5:42 pm
സ്വദേശികള്‍ക്ക് ഏറ്റവും പ്രിയം ഈ സംസ്ഥാനം തന്നെ; തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ആഭ്യന്തര വിനോദസഞ്ചാരികളുടെ ഇഷ്ടയിടം 
DESTINATION

ആഭ്യന്തര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിറുത്തു തമിഴ്നാട്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് പട്ടികയില്‍ തമിഴ്നാട് മുന്നില്‍ എത്തുന്നത്. ടൂറിസ്റ്റുകളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തേയും ഗോവയേയും ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്നാടിന്റെ നേട്ടം.

കഴിഞ്ഞവര്‍ഷം 34.4 കോടി ആഭ്യന്തര വിനോദസഞ്ചാരികള്‍ തമിഴ്നാട് സന്ദര്‍ശിച്ചു. 33.35 കോടി ആഭ്യന്തര സഞ്ചാരികളാണ് 2015ല്‍ തമിഴ്നാട്ടിലേക്ക് എത്തിയത്. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിലും ക്രമാനുസൃതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങളില്‍.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്, രാജ്യത്ത് കഴിഞ്ഞ വര്‍ഷം സംസ്ഥാനങ്ങളിലേയ്ക്കുള്ള ആഭ്യന്തര വിനോദ സഞ്ചാരത്തില്‍ തൊട്ട് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.5% വര്‍ദ്ധന രേഖപ്പെടുത്തി. 2016 ല്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണം 1,653 ദശലക്ഷമാണ്. 2015 ല്‍ ഇത് 1,432 ദശലക്ഷമായിരുന്നു. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ യാത്രയ്ക്കായി തിരഞ്ഞെടുത്ത സംസ്ഥാനം തമിഴ്നാടാണ് (344.3 ദശലക്ഷം). രണ്ടാം സ്ഥാനം ഉത്തര്‍ പ്രദേശാണ് (229.6 ദശലക്ഷം). ആന്ധ്രാ പ്രദേശിനെയും (158.5 ദശലക്ഷം), കര്‍ണ്ണാടകത്തെയും (129.8ദശലക്ഷം), മഹാരാഷ്ട്രയെയും (115.4ദശലക്ഷം) പിന്‍തള്ളിക്കൊണ്ട് മധ്യപ്രദേശ് മൂന്നാം സ്ഥാനത്തെത്തി (184.7 ദശലക്ഷം).