പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ 

April 12, 2017, 5:30 pm
പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ 
DESTINATION
DESTINATION
പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ 

പ്രകൃതി രമണീയ കാഴ്ചകള്‍ കൊണ്ട് മനം കീഴടക്കുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ 

ഇന്ത്യയിലെ ഒട്ടുമിക്ക വിമാനത്താവളങ്ങളും കാണാന്‍ സുന്ദരമായ വിമാനത്താവളങ്ങളാണ്. എന്നാല്‍, തിരക്കും ബഹളവും യാത്രകളുടെ ആകാക്ഷയ്ക്കുമിടയില്‍ വിമാനത്താവളത്തിന്റെ ഭംഗി ആസ്വദിക്കാന്‍ ആര്‍ക്കാണ് സമയം. എന്നാല്‍ തിരക്കിനേയും ധൃതിയേയുമെല്ലാം ഒറ്റ നിമിഷം കൊണ്ട് മനസ്സില്‍ നിന്ന് പുറത്താക്കി പ്രകൃതി മനോഹാരിത നിറഞ്ഞ കാഴ്ചകള്‍ നിറഞ്ഞ വിമാനത്താവളങ്ങളുണ്ട് ഇന്ത്യയില്‍. മനസിന് സന്തോഷം നല്‍കുന്ന കാഴ്ചകള്‍ നിറഞ്ഞ അത്തരം വിമാനത്താവളങ്ങള്‍ ഇവയാണ്.

1. അഗട്ടി എയര്‍പോര്‍ട്ട്, ലക്ഷദ്വീപ്

ലക്ഷദ്വീപ് സമൂഹത്തിലെ ഏക വിമാനത്താവളം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ വിസ്മയ കാഴ്ചയാണ്. ആകാശത്ത് നിന്ന് നോക്കുമ്പോള്‍ ഒരു ചെറിയ ദ്വീപ് പോലെയാണ് എയര്‍പോര്‍ട്ട് ദൃശ്യമാവുക. ഇന്ത്യന്‍ മഹാസമുദ്രം നീല വിരിച്ച് ഈ പ്രദേശത്തിന്റെ ഭംഗി കൂടും.

2. കുശോക് ബകുല റിംമ്പോച്ചി എയര്‍പോര്‍ട്ട്, ലേയ്

ഭൂമിയിലെ സ്വര്‍ഗ്ഗത്തിലെ ആകാശ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന അനുഭൂതി ചെറുതല്ല. ജമ്മു കാശ്മീരിലെ ലേയിലെ കുശോക് ബകുല റിംമ്പോച്ചി വിമാനത്താവളം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ വിമാനത്താവളം സമുദ്രനിരപ്പില്‍ നിന്നും 3.256 മീറ്റര്‍ (10,682 അടി) ഉയരെയാണ് സ്ഥിതി ചെയ്യുന്നത്.

3. ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈ

മുംബൈയിലെ ആദ്യത്തെ ഈ വിമാനത്താവളം ഇന്ത്യന്‍ കലാ ഡിസൈന്‍ ചില മാര്‍ബിളുകള്‍ പ്രവൃത്തികള്‍ പ്രദര്‍ശിപ്പിക്കുന്നത്, ഒരു ഗാലറി പോലെ ഡബിള്‍സ്. മ്യൂസിയത്തില്‍ ഏതാണ്ട് 7,000 നിര്‍മിതികള്‍, ഒരു 3 കിലോമീറ്റര്‍ ആര്‍ട്ട് മതില്‍ 1,500 കലാകാരന്‍മാരുടെ സൃഷ്ടികള്‍. 2008 വരെ ഈ വിമാനത്താവളമായിരുന്നു യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെ വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളമാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ഛത്രപതി ശിവജി വിമാനത്താവളം രണ്ടാം സ്ഥാനത്താണ്.

4. ജുബര്‍ഹട്ടി വിമാനത്താവളം, ഷിംല

ഷിംലയില്‍ നിന്നും 22 കിലോ മീറ്റര്‍ അകലെുള്ള പ്രകൃതി രമണീയമായ ഈ എയര്‍പോര്‍ട്ട് കാഴ്ചക്കാര്‍ക്ക് മുന്നില്‍ ഒരുക്കിവെയ്ക്കുന്നത് അതി സുന്ദരമായ കാഴ്ചകളാണ്. ഇന്ത്യയിലെ ഏറ്റവും ചെറിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നായ ജുബര്‍ഹട്ടി വിമാനത്താവളം മലമുകളിലാണ് സ്ഥിതി ചെയ്യുന്നത്. സര്‍വ്വീസുകളും കുറവ്. പക്ഷേ ഷിംലയിലെ മനോഹര മഞ്ഞു കാഴ്ചകള്‍ കണ്ണിന് മുന്നില്‍ വെക്കുന്നത് അപൂര്‍വ്വ കാഴ്ചകളുമാണ്.

5. ലംഗ്പൂയ് വിമാനത്താവളം, മിസോറാം

ടേബിള്‍ ടോപ് റണ്‍വേയുള്ള ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഒന്നാണ് ലംഗ് പൂയ് എയര്‍പോര്‍ട്ട്. വിമാനം റണ്‍വേയിലൂടെ ഇറങ്ങുമ്പോള്‍ ജാലകങ്ങളിലൂടെ മലയോര അരുവികളുടെ മനോഹരമായക്കാഴ്ചകളുടെ ഒരു ലോകമാണ് തുറന്ന് വെയ്ക്കുക.

6. ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. കാംഗ്ര

മഞ്ഞ് മൂടിക്കിടക്കുന്ന മലനിരകള്‍ക്കിടയിലാണ് ഗാഗ്ഗല്‍ എയര്‍പോര്‍ട്ട്. 1200 ഏക്കറുകളിലാണ് ഈ വിമാനത്താവളം. സമുദ്രനിരപ്പില്‍ നിന്ന് 2492 അടി ഉയരെ. ശ്വാസം പിടിച്ച് മാത്രമേ ഈ ഉയരകാഴ്ചകള്‍ ആസ്വദിക്കാനാവൂ.

7. ഡബോളിം എയര്‍പോര്‍ട്ട്, ഗോവ

അറബിക്കടലിന്റെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിലേക്കാണ് എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നവര്‍ എത്തുക.

8. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡല്‍ഹി

ന്യൂഡല്‍ഹിയുടെ ഹൃദയഭാഗത്ത് നിന്ന് 16 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി പാലം എന്ന സ്ഥലത്താണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവും തിരക്കുള്ള ഈ വിമാനത്താവളമാണ് യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തിലെ റ്റേവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഈ വിമാനത്താവളത്തിന്റെ സ്ഥാനം. 5,220 ഏക്കറിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഡല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് എന്ന സ്വകാര്യ പങ്കാളിത്തതോടെ രൂപികരിക്കപ്പെട്ട കമ്പനിയാണ് ഈ വിമാനത്താവളം നടത്തുന്നത്. 2008 മെയ് മാസത്തിലാണ് ഈ കമ്പനി വിമാനത്താവളം ഏറ്റെടുത്തത്.