യാത്രക്കാരുടെ പ്രിയ വിമാനത്താവളങ്ങള്‍; ലോകത്തിലെ ഏറ്റവും മികച്ച 10 എയര്‍പോര്‍ട്ടുകള്‍ ഇവയാണ് 

March 18, 2017, 5:19 pm
യാത്രക്കാരുടെ പ്രിയ വിമാനത്താവളങ്ങള്‍; ലോകത്തിലെ ഏറ്റവും മികച്ച 10 എയര്‍പോര്‍ട്ടുകള്‍ ഇവയാണ് 
DESTINATION
DESTINATION
യാത്രക്കാരുടെ പ്രിയ വിമാനത്താവളങ്ങള്‍; ലോകത്തിലെ ഏറ്റവും മികച്ച 10 എയര്‍പോര്‍ട്ടുകള്‍ ഇവയാണ് 

യാത്രക്കാരുടെ പ്രിയ വിമാനത്താവളങ്ങള്‍; ലോകത്തിലെ ഏറ്റവും മികച്ച 10 എയര്‍പോര്‍ട്ടുകള്‍ ഇവയാണ് 

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഇത്തവണയും സിംഗപ്പൂരിലെ ഷാംഗി തന്നെ. സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ട് പട്ടികയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഷാംഗി വിമാനത്താവളം ഒന്നാമതെത്തിയിരിക്കുന്നത്.

വ്യോമയാന മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വേള്‍ഡ് എയര്‍പോര്‍ട്ട് പുരസ്‌കാരം യാത്രക്കാരുടെ വോട്ടെടുപ്പിലൂടെയാണ് നിര്‍ണയിച്ചത്. ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേകള്‍ക്കൊടുവില്‍ ഈ മാസം 14-ന് ആംസ്റ്റര്‍ഡാമിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ടോക്കിയോ രാജ്യാന്തര വിമാനത്താവളമാണ് രണ്ടാം സ്ഥാനത്ത്.

ലോകത്തിലെ 410 വിമാനത്താവളങ്ങളിലെ 110 രാജ്യങ്ങളില്‍ നിന്നുള്ള 1.28 കോടി യാത്രക്കാരില്‍ നിന്നുള്ള നോമിനേഷനിലൂടെയാണ് ഇത്തവണ മികച്ച വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തത്. സേവനം, ഉത്പന്നം, ചെക്ക് ഇന്‍, എത്തിച്ചേരല്‍ ട്രാന്‍സ്ഫര്‍, ഷോപ്പിങ്, സുരക്ഷ, ഇമിഗ്രേഷന്‍, ഡിപ്പാര്‍ച്ചര്‍ തുടങ്ങി 39 ഓളം ഘടകങ്ങളെ ആസ്പദമാക്കിയാണ് വിലയിരുത്തല്‍ നടത്തിയത്.

ലോകത്തെ ഏറ്റവും മികച്ച പത്തു വിമാനത്താവളങ്ങള്‍:

10. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം, ജര്‍മനി

9. ലണ്ടന്‍ ഹീത്രൂ വിമാനത്താവളം

8. സൂറിച്ച് വിമാനത്താവളം, സ്വിറ്റ്സര്‍ലന്‍ഡ്

7. ചുബു സെന്റ്റായിര്‍ നഗോയ വിമാനത്താവളം, ജപ്പാന്‍

6. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ,ഖത്തര്‍

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനാണ് ആറാം സ്ഥാനം. കഴിഞ്ഞ വര്‍ഷം പത്താമതായിരുന്ന ഖത്തര്‍ ഹമദ് വിമാനത്താവളം ഇത്തവണ നാലു പടി കയറി ആറാം സ്ഥാനം കരസ്ഥമാക്കി. 2015-ല്‍ 22-ാം സ്ഥാനത്തായിരുന്നു ഹമദ് വിമാനത്താവളം. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളം ആദ്യമായാണ് ആദ്യ പത്തില്‍ ഇടംപിടിക്കുന്നത്. ഗള്‍ഫില്‍ നിന്ന് ഖത്തറിലെ ഹമദ് വിമാനത്താവളം മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

5. ഹോങ് കോങ് രാജ്യാന്തര വിമാനത്താവളം.

4. മ്യൂണിക്ക് വിമാനത്താവളം

3. ഇഞ്ചിയോണ്‍ രാജ്യാന്തര വിമാനത്താവളം, ദക്ഷിണകൊറിയ

ദക്ഷിണകൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളം കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു. എന്നാല്‍ ഈ വര്‍ഷം രണ്ടു പടി കയറി ടോക്കിയോ രാജ്യാന്തര വിമാനത്താവളം രണ്ടാമതെത്തി.

2. ടോക്കിയോ രാജ്യാന്തര വിമാനത്താവളം

1. ഷാംഗി എയര്‍പോര്‍ട്ട്, സിംഗപ്പൂര്‍

ഏറ്റവും മികച്ച പരിസ്ഥി സൗഹൃദ വിമാനത്താവളങ്ങളില്‍ ഒന്നാണ് സിംഗപ്പുരിലെ ഷാംഗി. എങ്ങും പച്ചപ്പും ഹരിതാഭയും. സിംഗപ്പൂരിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഗാര്‍ഡനും ഇവിടെയാണ്. ഗോളാകൃതിയിലാണ് പ്രധാന ടെര്‍മിനലില്‍ കെട്ടിടം. ഇതിനകത്ത് വിശാലമായ മാളുകളും, വിവിധ രാജ്യങ്ങളിലെ രുചിയേറിയ ഭക്ഷണം വിളമ്പുന്ന റസ്റ്ററന്റുകളും പ്രവര്‍ത്തിക്കുന്നു. വിമാനത്താവളത്തിലെ പ്രധാന ആകര്‍ഷണം മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന 40 മീറ്റര്‍ ഉയരമുള്ള നീര്‍ച്ചുഴിയാണ്. രാത്രികളില്‍ ഇവിടെ നടക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍, ലൈറ്റ് & സൗണ്ട് ഷോ കണ്ണിനു വിരുന്നാണ്.