ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയം രാജാക്കന്‍മാര്‍; കുറഞ്ഞ ചെലവില്‍ ലോകം ചുറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ പേരുകള്‍ ഒാര്‍ത്തുവെച്ചേക്കൂ

March 28, 2017, 6:26 pm
ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയം രാജാക്കന്‍മാര്‍; കുറഞ്ഞ ചെലവില്‍ ലോകം ചുറ്റാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ പേരുകള്‍ ഒാര്‍ത്തുവെച്ചേക്കൂ
DESTINATION

വിദേശയാത്ര എന്ന സ്വപ്‌നത്തില്‍ നിന്ന് പലരും പിന്നോട്ട് പോകാന്‍ ഒരു കാരണം പണമാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ നാണയമൂല്യം കുറവായതുകൊണ്ട് ഇവിടങ്ങളിലേക്കുള്ള യാത്ര ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്. എന്നാല്‍ ഇന്ത്യയിലെ കറന്‍സിക്ക് കൂടുതല്‍ മൂല്യം ലഭിക്കുന്ന മറ്റ് വിദേശ രാജ്യങ്ങളില്‍ പോയാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ സന്തോഷം നിങ്ങളെ തേടിയെത്തും.അവയേതെല്ലാമെന്ന് നോക്കാം

1. ഇന്ത്യോനേഷ്യ

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 200 ഇന്ത്യനോഷ്യന്‍ റുപിയ. ഭൂപ്രകൃതി കൊണ്ടും വൈവിധ്യം കൊണ്ടും മനോഹരമായ ദ്വീപാണ് ഇന്ത്യോനേഷ്യ. പ്രകൃതി സ്‌നേഹികള്‍ക്ക് പറ്റിയ സ്ഥലമാണ് ഇവിടം.

2. കോസ്റ്റാറിക്ക

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് കോസ്റ്ററിക്കയുടെ 8.39 റിക്കാന്‍ കോളന്‍. സാഹസികയാത്ര ഇഷ്ടപെടുന്നവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സ്ഥലം.

3. സിംബാവേ

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 5.52 സിംബാവിയന്‍ ഡോളര്‍. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ താത്പര്യമുണ്ടെങ്കില്‍ മറ്റൊന്നും നോക്കണ്ട. സംതൃപ്തി നല്‍കുന്ന കുറച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ സിംബാവേ എന്തായാലും അവസരം തരും. ആഫ്രിക്കന്‍ ലയണ്‍, ആനകള്‍ തുടങ്ങി ഒത്തിരിയുണ്ട് ഇവിടെ കാണാന്‍. വിക്ടോറിയ വെള്ളചാട്ടമാണ് മറ്റൊരു പ്രധാന ആകര്‍ഷണം.

4. ശ്രീലങ്ക

ഇന്ത്യയുടെ ഒരു രൂപയ്ക്ക് തുല്യമാണ് 2.32 ശ്രീലങ്കന്‍ റുപ്പി. മനോഹരമായ കടല്‍ തീരങ്ങള്‍, ബുദ്ധ സംസ്‌കാരത്തിന്റെ അവശേഷിപ്പുകള്‍ തുടങ്ങി നിരവധി കാഴ്ചകളുണ്ട്. മെയ് ജൂണ്‍ മാസങ്ങളില്‍ ഇവിടുത്തേക്കുള്ള ടിക്കറ്റുകളും ചുരുങ്ങിയ ചിലവില്‍ ലഭിക്കും.