ഫിലിപൈന്‍സിന് അപമാനമായി ഒരു ജയില്‍; 800 പേര്‍ പാര്‍ക്കേണ്ടിടത്ത് കഴിയുന്നത് 3,600 പേര്‍; രോഗങ്ങള്‍ മരണം വിതക്കുന്നു 

July 30, 2016, 8:39 pm
 ഫിലിപൈന്‍സിന് അപമാനമായി ഒരു ജയില്‍;  800 പേര്‍ പാര്‍ക്കേണ്ടിടത്ത്  കഴിയുന്നത് 3,600 പേര്‍; രോഗങ്ങള്‍ മരണം വിതക്കുന്നു 
TravelSouth

മനില: തിങ്ങിനിറഞ്ഞ ജയിലില്‍ തടവുപുള്ളികള്‍ക്ക് കൂട്ടായി ഗുരുതര രോഗങ്ങളും മാലിന്യക്കൂമ്പാരവും. അടിസ്ഥാന അവകാശങ്ങള്‍ പോലും ലഭ്യമാകാതെ ആയിരക്കണക്കിന് പേര്‍ ഇവിടെ ദുരിത ജീവിതം നയിച്ച് പോരുകയാണ്. ഫിലിപൈന്‍സ് തലസ്ഥാനമായ മനിലയിലെ കുപ്രസിദ്ധമായ ജയില്‍ രാജ്യത്തിനാകെ അപമാനമായി മാറിയിരിക്കുന്നു.

ജയിലില്‍ തിങ്ങിപ്പാര്‍ക്കുന്ന തടവുപുള്ളികള്‍ 
ജയിലില്‍ തിങ്ങിപ്പാര്‍ക്കുന്ന തടവുപുള്ളികള്‍ 

800 പേര്‍ക്ക് മാത്രം പാര്‍ക്കാന്‍ സൗകര്യമുള്ള ഇവിടെ, ഞെങ്ങിഞെരുങ്ങി ജീവിച്ചുപോരുന്നത് 3,600 തടവുപുള്ളികളാണ്. മാലിന്യം നിറഞ്ഞ, കുപ്പത്തൊട്ടിക്ക് സമാനമായ ഇവിടം മാരകരോഗങ്ങളുടെ കൂടി വിളനിലമാണ്. ചവിട്ട് പടികളിലും പൊട്ടിപ്പൊളിഞ്ഞ സിമന്റ് തറയിലും കൂട്ടമായി ആളുകള്‍ കിടന്നുറങ്ങുന്നു. മനിലയിലെ ക്വിസോണ്‍ നഗരത്തിലുള്ള ജയിലാണ് ദുരിതജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായി 60 വര്‍ഷം പിന്നിട്ടിരിക്കുന്നത്.

  ചവിട്ടുപടിയില്‍ കിടന്നുറങ്ങുന്നവര്‍ 
  ചവിട്ടുപടിയില്‍ കിടന്നുറങ്ങുന്നവര്‍ 

കുളിക്കുകയും തുണി അലക്കുകയും ചെയ്യുന്നതിന്റെ തൊട്ടടുത്ത് ഭക്ഷണം പാകം ചെയ്യുന്നു. 160 മുതല്‍ 200 പേരാണ് 20 പേര്‍ക്ക് മാത്രം പാര്‍ക്കാന്‍ സാധിക്കുന്ന സെല്ലുകളില്‍ ദിവസങ്ങള്‍ തള്ളിനിക്കുന്നത്. കൂട്ടിമുട്ടി മാത്രം ആളുകള്‍ക്കിവിടെ നടക്കാന്‍ സാധിക്കുന്നു. തറയില്‍ കിടക്കുന്നതിനാലും, തിങ്ങിനിറഞ്ഞ അവസ്ഥയായതിനാലും ആളുകളില്‍ പക്ഷാഘാതം സംഭവിച്ചിരുന്നതായും മുന്‍ ജയില്‍ പുള്ളികള്‍ പറയുന്നു.

 പാചകം ചെയ്യുന്നതിന്റെ തൊട്ടടുത്ത് കുളിയും  തുണിയലക്കലും 
പാചകം ചെയ്യുന്നതിന്റെ തൊട്ടടുത്ത് കുളിയും തുണിയലക്കലും 

വര്‍ദ്ധിച്ച ചൂട്, ജനാലകള്‍ ഇല്ലാത്ത അവസ്ഥ, മാലിന്യം നിറഞ്ഞ ഇടങ്ങള്‍, ഭക്ഷണം ലഭ്യമല്ലാതിരിക്കല്‍ എന്നിവയൊക്കെ ഇവിടുത്തെ അന്തേവാസികളെ രോഗത്തിനടിമകളും മരണാസന്നരുമാക്കി. പകര്‍ച്ച വ്യാധി ഭീഷണിയും ഇവരെ വിടാതെ പിടികൂടിയിരിക്കുന്നു. ‘ഇഴജന്തുക്കള്‍ നിറഞ്ഞ ഭക്ഷണം ലഭിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്’; ഏഴ് വര്‍ഷം ജയിലില്‍ കഴിയുകയും ‘ഫ്രീഡം ആന്റ് ഡെത്ത് ഇന്‍സെെഡ് ദ ജയില്‍’ എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ റെയ്മണ്ട് നറാഗ് പറയുന്നു.

റെയ്മണ്ട് നരാഗ്‌ 
റെയ്മണ്ട് നരാഗ്‌ 
    ജയിലില്‍ വ്യായാമം ചെയ്യുന്ന തടവുപുള്ളി 
    ജയിലില്‍ വ്യായാമം ചെയ്യുന്ന തടവുപുള്ളി 
പരസ്പര സഹായത്തൊടെ തടവുപുള്ളികള്‍ ഇവിടെ കഴിയുന്നു 
പരസ്പര സഹായത്തൊടെ തടവുപുള്ളികള്‍ ഇവിടെ കഴിയുന്നു 
  ഫോട്ടോക്ക് പോസ് ചെയ്യുന്നു
  ഫോട്ടോക്ക് പോസ് ചെയ്യുന്നു
പാചകവും കുളിയും ഒരുമിച്ച് 
പാചകവും കുളിയും ഒരുമിച്ച് 
തടവുപുള്ളികളെ സിമന്റ് തറയില്‍ നിരത്തി നിര്‍ത്തിയിരിക്കുന്നു 
തടവുപുള്ളികളെ സിമന്റ് തറയില്‍ നിരത്തി നിര്‍ത്തിയിരിക്കുന്നു