വാഴപ്പഴം ഒരു വിവാദതാരമോ? ചില പൊള്ളത്തരങ്ങളും വാസ്തവവും

March 24, 2017, 7:08 pm


വാഴപ്പഴം ഒരു വിവാദതാരമോ? ചില പൊള്ളത്തരങ്ങളും വാസ്തവവും
Food and Drink
Food and Drink


വാഴപ്പഴം ഒരു വിവാദതാരമോ? ചില പൊള്ളത്തരങ്ങളും വാസ്തവവും

വാഴപ്പഴം ഒരു വിവാദതാരമോ? ചില പൊള്ളത്തരങ്ങളും വാസ്തവവും

ഡയറ്റ് കാര്യങ്ങളില്‍ വലിയ ശ്രദ്ധ ചെലുത്തുന്നവര്‍ പോലും പലപ്പോഴം ഭാരത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധരിച്ച ഒന്നാണ് വാഴപ്പഴം. വാഴപ്പഴത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന ചില വിശ്വാസങ്ങളും അവയുടെ യഥാര്‍ത്ഥ വസ്തുതയും ഇതാണ്...

1. പ്രമേഹരോഗികള്‍ക്ക് വാഴപ്പഴം നന്നല്ല

പ്രമേഹരോഗിക്ക് കഴിക്കാവുന്ന പഴം തന്നെയാണ് വാഴപ്പഴം. കാരണം വാഴപ്പഴത്തില്‍ ഗ്ലൂക്കാമിക്കിന്റെ അംശം കുറവാണ്. ലോക വ്യാപകമായി ഉള്ള എല്ലാം ആരോഗ്യ സംഘടനകളും ഇത് നിര്‍ദ്ദേശിക്കുന്നു.

2. വാഴപ്പഴത്തില്‍ മധുരം ഏറെയാണ്

ഫ്രക്റ്റോസ്, വിറ്റമിന്‍ ബിയുടെയും ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴത്തില്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എല്ലാവര്‍ക്കും ഇത് കഴിക്കാം.

3. കുടവയര്‍ ഉണ്ടാക്കും

ആരോഗ്യകാര്യത്തില്‍ വാഴപ്പഴത്തിന്റെ ഗുണങ്ങള്‍ക്ക് അതിരില്ല. വാഴപ്പഴത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നു. ശരീരത്തിന് നല്‍കുന്ന പോഷണത്തിന് പുറമെ വയര്‍ നിറഞ്ഞതായുള്ള തോന്നലും പഴം കഴിച്ചാല്‍ ഉണ്ടാവും. അമിതാഹാരത്തിന് തടയിടാന്‍ വാഴപ്പഴം ശീലമാക്കുന്നത് സഹായിക്കും.

4. കൊഴുപ്പ് ഉണ്ടാകുന്നു

വാഴപ്പഴം കൊഴുപ്പ് മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൂടി സഹായിക്കും.

5. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ വാഴപ്പഴം കഴിക്കാന്‍ പാടില്ല

വാഴപ്പഴം വിറ്റാമിന്‍ ബി 6, ധാതുക്കള്‍, ഫൈബര്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പുഷ്ടമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ വാഴപ്പഴം കഴിക്കാന്‍ പാടില്ല എന്നര്‍ത്ഥം.