• <b>ചാംതോങ്ങ് :</b>മണിപ്പൂരില്‍ ഏറ്റവും പ്രശസ്തമായ വിഭവങ്ങളില്‍ ഒന്ന്. ഒരുതരം പച്ചക്കറി സ്റ്റ്യൂ ആണിത്. പച്ചക്കറികള്‍ക്കൊപ്പം 

ഉള്ളി, വെളുത്തുള്ളി, ഉപ്പ്, ഇഞ്ചി മുതലായവയെല്ലാം അരിഞ്ഞിട്ട് വേവിക്കും. ചൂടോടെ ചോറിനൊപ്പമോ മീനിനൊപ്പമോ കഴിക്കാം.
    ചാംതോങ്ങ് :മണിപ്പൂരില്‍ ഏറ്റവും പ്രശസ്തമായ വിഭവങ്ങളില്‍ ഒന്ന്. ഒരുതരം പച്ചക്കറി സ്റ്റ്യൂ ആണിത്. പച്ചക്കറികള്‍ക്കൊപ്പം ഉള്ളി, വെളുത്തുള്ളി, ഉപ്പ്, ഇഞ്ചി മുതലായവയെല്ലാം അരിഞ്ഞിട്ട് വേവിക്കും. ചൂടോടെ ചോറിനൊപ്പമോ മീനിനൊപ്പമോ കഴിക്കാം.
  • <b>ഇറോംബ:</b>  മണിപ്പൂരിലെ ഒരു മീന്‍വിഭവമാണ് ഇത്.കുറച്ചു ഉണക്ക മീനും ധാരാളം പച്ചക്കറികളും ഒരുമിച്ച് 

കുഴമ്പുപരുവമാകുന്ന വരെ വേവിക്കും.പിന്നീട് ഇവ ഇലകള്‍ അരിഞ്ഞിട്ട് അലങ്കരിക്കും.
    ഇറോംബ: മണിപ്പൂരിലെ ഒരു മീന്‍വിഭവമാണ് ഇത്.കുറച്ചു ഉണക്ക മീനും ധാരാളം പച്ചക്കറികളും ഒരുമിച്ച് കുഴമ്പുപരുവമാകുന്ന വരെ വേവിക്കും.പിന്നീട് ഇവ ഇലകള്‍ അരിഞ്ഞിട്ട് അലങ്കരിക്കും.
  • 

<b>മൊറോക് മേത്പ :</b>വളരെ സ്പൈസിയായ ഒരു മണിപ്പൂരി ചട്ണിയാണിത്‌. ഉണങ്ങിയ പച്ചമുളക് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. പച്ചമുളക് ചമ്മന്തിയാക്കി കുറച്ചു ങാരി മത്സ്യത്തോടൊപ്പം വേവിക്കും. എന്നിട്ട് ഒന്നുകൂടി ഉടച്ച ശേഷം ഉപ്പു തൂവുന്നു. എല്ലാ ഭക്ഷണങ്ങള്‍ക്കൊപ്പവും കഴിക്കാം ഇത്. 
    മൊറോക് മേത്പ :വളരെ സ്പൈസിയായ ഒരു മണിപ്പൂരി ചട്ണിയാണിത്‌. ഉണങ്ങിയ പച്ചമുളക് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. പച്ചമുളക് ചമ്മന്തിയാക്കി കുറച്ചു ങാരി മത്സ്യത്തോടൊപ്പം വേവിക്കും. എന്നിട്ട് ഒന്നുകൂടി ഉടച്ച ശേഷം ഉപ്പു തൂവുന്നു. എല്ലാ ഭക്ഷണങ്ങള്‍ക്കൊപ്പവും കഴിക്കാം ഇത്. 
  • <b>സിംഗ്ജു :</b> പച്ചക്കറികളും മീനും കൊണ്ടുണ്ടാക്കുന്ന സലാഡ് ആണിത്. കാബേജ്,മല്ലിയില, ഉള്ളി, ഇഞ്ചി, താമരത്തണ്ട്, സിംഗ്ജു 

ഇല മുതലായവയൊക്കെയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ങാരി മത്സ്യവും ചേര്‍ക്കും.  
    സിംഗ്ജു : പച്ചക്കറികളും മീനും കൊണ്ടുണ്ടാക്കുന്ന സലാഡ് ആണിത്. കാബേജ്,മല്ലിയില, ഉള്ളി, ഇഞ്ചി, താമരത്തണ്ട്, സിംഗ്ജു ഇല മുതലായവയൊക്കെയാണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ങാരി മത്സ്യവും ചേര്‍ക്കും.  
  • <b>പാക്നം:</b> ങാരി മത്സ്യം കൊണ്ടുണ്ടാക്കുന്ന കേക്ക് ആണിത്. കേക്ക് ഉണ്ടാക്കിയ ശേഷം വാഴയിലയില്‍ വച്ച് ആവിയില്‍ 

വേവിച്ചെടുക്കുന്നു. ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ പ്രിയമാണ് ഈ കേക്ക്. മധുരമുള്ള ചില്ലി 

സോസിനൊപ്പമാണ് ഇത് കഴിക്കുന്നത്. 
    പാക്നം: ങാരി മത്സ്യം കൊണ്ടുണ്ടാക്കുന്ന കേക്ക് ആണിത്. കേക്ക് ഉണ്ടാക്കിയ ശേഷം വാഴയിലയില്‍ വച്ച് ആവിയില്‍ വേവിച്ചെടുക്കുന്നു. ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ പ്രിയമാണ് ഈ കേക്ക്. മധുരമുള്ള ചില്ലി സോസിനൊപ്പമാണ് ഇത് കഴിക്കുന്നത്. 
  • <b>ചഹാവോ ഖീര്‍:</b> മണിപ്പൂരില്‍ വിശേഷാവസരങ്ങളില്‍ ഉണ്ടാക്കുന്ന പായസമാണ് ഇത്. അരി, പാല്‍, ഏലയ്ക്ക എന്നിവ കൊണ്ടാണ് 

ഇതുണ്ടാക്കുന്നത്. ഉണ്ടാക്കിയ ശേഷം ഉണക്കമുന്തിരിയും മറ്റും ചേര്‍ക്കും 
    ചഹാവോ ഖീര്‍: മണിപ്പൂരില്‍ വിശേഷാവസരങ്ങളില്‍ ഉണ്ടാക്കുന്ന പായസമാണ് ഇത്. അരി, പാല്‍, ഏലയ്ക്ക എന്നിവ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. ഉണ്ടാക്കിയ ശേഷം ഉണക്കമുന്തിരിയും മറ്റും ചേര്‍ക്കും 
  • <b>ആലു കാങ്ങ്മേറ്റ് :</b> കഴിച്ചു കഴിഞ്ഞാല്‍ വയറു ശരിക്കും നിറഞ്ഞു എന്ന് തോന്നിക്കുന്ന വിഭവമാണിത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ച 

 ശേഷം വറുത്ത ചുവന്ന മുളക്, ഉപ്പ്, കടുകെണ്ണ എന്നിവ ചേര്‍ക്കുന്നു. ഒരു സമ്പൂര്‍ണ്ണ വിഭവം എന്ന് ഇതിനെ 

വിളിക്കാം. 
    ആലു കാങ്ങ്മേറ്റ് : കഴിച്ചു കഴിഞ്ഞാല്‍ വയറു ശരിക്കും നിറഞ്ഞു എന്ന് തോന്നിക്കുന്ന വിഭവമാണിത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് ഉടച്ച ശേഷം വറുത്ത ചുവന്ന മുളക്, ഉപ്പ്, കടുകെണ്ണ എന്നിവ ചേര്‍ക്കുന്നു. ഒരു സമ്പൂര്‍ണ്ണ വിഭവം എന്ന് ഇതിനെ വിളിക്കാം. 

മണിപ്പൂരിന്‍റെ മനം മയക്കും രുചിയിലലിയാം; നാവില്‍ കപ്പലോടിക്കും ഈ വിഭവങ്ങള്‍  

Food and Drink |

കിഴക്കന്‍ സംസ്ഥാനങ്ങള്‍ മനോഹാരിതയുടെ കാര്യത്തില്‍ പണ്ടേ കേളികേട്ടതാണ്. തനതായ ഭാഷയും സംസ്കാരവും നിലനിര്‍ത്തുന്നതിനൊപ്പം ഇവിടെ മാത്രം ലഭിക്കുന്ന പ്രത്യേക രുചികളും കുറവല്ല. ‘ഇന്ത്യയുടെ രത്നം’ എന്നറിയപ്പെടുന്ന മണിപ്പൂര്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു.

രുചിക്കൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നവയാണ് മണിപ്പൂരി വിഭവങ്ങള്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നവയാണ് മിക്കതും. പ്രകൃതിയില്‍ നിന്നും ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് എണ്ണ അധികം ഉപയോഗിക്കാതെയാണ് ഇവരുടെ പാചകരീതി. എന്നാല്‍ സ്പൈസിയുമാണ്‌. ഗരം മസാലയ്ക്ക് പകരം ചുവന്ന മുളക് ഉപയോഗിച്ചാണ് ഇവര്‍ പാചകം ചെയ്യുന്നത്. ഇതിനു ആരോഗ്യഗുണം കൂടും.

ചോറ്, മീന്‍, പച്ചിലകള്‍ മുതലായവയാണ് ഇവരുടെ പ്രധാന ഭക്ഷണം. പച്ചക്കറികളും മീനും എല്ലാം സ്വയം കൃഷിചെയ്തുണ്ടാക്കുന്ന ജനതയാണ് ഇവിടത്തേത്. ഔഷധഗുണമുള്ള ഇലകളും കറികളില്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്.