ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം; കുടവയറിനെ നിയന്ത്രിക്കാന്‍ ഇവ ഒഴിവാക്കുക 

March 7, 2017, 7:00 pm
ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം; കുടവയറിനെ നിയന്ത്രിക്കാന്‍ ഇവ ഒഴിവാക്കുക 
Food and Drink
Food and Drink
ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം; കുടവയറിനെ നിയന്ത്രിക്കാന്‍ ഇവ ഒഴിവാക്കുക 

ഈ ഭക്ഷണങ്ങളോട് ‘നോ’ പറയാം; കുടവയറിനെ നിയന്ത്രിക്കാന്‍ ഇവ ഒഴിവാക്കുക 

ഭക്ഷണം മാത്രമാണ് കുടവയര്‍ ഉണ്ടാവാനുള്ള കാരണം എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഭക്ഷണവും പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെയാണ്. ഭക്ഷണ ശീലങ്ങളിലുണ്ടാകുന്ന മാറ്റം തന്നെയാണ് പലപ്പോവും കുടവയറിനെ നിയന്ത്രിയ്ക്കാന്‍ പറ്റാത്ത രീതിയിലേക്ക് വലുതാക്കുന്നതും. ഈ ഭക്ഷണങ്ങളില്‍ നിയന്ത്രണം പാലിക്കുന്നത് കുടവയര്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

1. ഫാസ്റ്റ് ഫുഡ്

പുതുതലമുറയില്‍ ഫാസ്റ്റ്ഫുഡിന്റെ ആരാധകര്‍ ഏറെയാണ്. ഒരു ഫാസ്റ്റ് ഫുഡില്‍ തന്നെ ഏകദേശം 2,000 കലോറിയിലധികം അടങ്ങിയിരിക്കുന്നു. ഒരു ദിവസം മുഴുവന്‍ ഫാസ്റ്റ് ഫുഡില്‍ അഭയം പ്രാപിച്ചാല്‍ ഉള്ളില്‍ എത്തുന്ന കലോറിയുടെ അളവ് ഒന്ന് ആലോചിച്ച നോക്കൂ. ഫാസ്റ്റ് ഫുഡ് ഉഴിവാക്കുന്നതാണ് ശരീരത്തിനും ആരോഗ്യത്തിനും നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

2. ഐസ്‌ക്രീം

ഐസ്‌ക്രീം കഴിയ്ക്കാന്‍ നല്ല ടേസ്റ്റാണെങ്കിലും പിന്നീട് ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. അരക്കപ്പ് ഐസ്‌ക്രീമില്‍ തന്നെ 230 കലോറിയാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതില്‍ കൊഴുപ്പ് പിടിച്ചാല്‍ കിട്ടില്ല എന്നതാണ് സത്യം.

Also Read: വ്യായാമം ചെയ്യാതെ കുടവയർ ഒഴിവാക്കാൻ 10 എളുപ്പവഴികൾ

3. സോഡ

കലോറി ഉണ്ടാക്കുന്ന കാര്യത്തില് ഡോഡയും മോശമല്ല. വെറുതേ ഒരു രസത്തിന് കളര്‍ സോഡ കുടിയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ അത് പിന്നീട് ശീലമാവുകയും 250 കലോറിയോളം ഇതില്‍ അടങ്ങിയിട്ടുമുണ്ട്.

4. മദ്യം

ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യപാനശീലം ഒഴിവാക്കുന്നത് കുടവയര്‍ ഇല്ലാതിരിക്കാന്‍ നല്ലത്. ബിയറില്‍ 150 കലോറിയാണ് അടങ്ങിയിട്ടുള്ളത്.

5. റെഡ് മീറ്റ്

റെഡ് മീറ്റ് കഴിയ്ക്കുമ്പോഴും അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.ആരോഗ്യത്തിന് ഹാനീകരമാണ് എന്നത് വളരെ പ്രധാനപ്പെട്ട കാര്യം. ഒപ്പം, ഇത് വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും എന്നതാണ് മറ്റൊരു കാര്യം.

6. ഹോട്ട്‌ഡോഗ്‌സ്

ഹോട്ട്‌ഡോഗ്‌സ് ഇന്നത്തെ കാലത്ത് നമുക്കൊന്നും അപരിചിതമല്ല. സര്‍വ്വസാധാരണമായി നമ്മളില്‍ പലരും ശീലമാക്കുന്ന ഒന്നാണ ഇത്. ഇതിലെ വെണ്ണയും കൊഴുപ്പുമെല്ലാം അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്നതില്‍ മുന്നിലാണ് എന്നത് തന്നെ സത്യം.

7. ചിപ്സ്

ചിപ്സ് കൊറിച്ച് കൊണ്ടിരിയ്ക്കുന്നത് ഇഷ്ടമുള്ളവര്‍ ധാരാളമാണ്. എന്നാല്‍ ഇനി ചിപ്സ് കഴിയ്ക്കുമ്പോള്‍ എണ്ണിക്കഴിയ്ക്കാം. കാരണം 15 ചിപ്സില്‍ അടങ്ങിയിട്ടുള്ളത് 160 കലോറിയാണ് എന്നത് തന്നെ. വയറു ചാടാന് വേറെന്തെങ്കിലും വേണോ?