ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ അരുത്; കാരണം ഇതാണ്! 

April 22, 2017, 4:53 pm
ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ അരുത്; കാരണം ഇതാണ്! 
Food and Drink
Food and Drink
ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ അരുത്; കാരണം ഇതാണ്! 

ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ അരുത്; കാരണം ഇതാണ്! 

ഒരു ദിവസത്തിന്റെ ആരോഗ്യവും ഉന്മേഷവും മുഴുവന്‍ നിലനിലനിര്‍ത്തുന്നത് രാവിലെ കഴിയ്ക്കുന്ന ഭക്ഷണമാണ്. രാവിലെ വെറും വയറ്റില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ദോഷമായി ഭവിക്കുമോ? ബ്രേക്ക് ഫാസറ്റ് ഒഴിവാക്കാതിരിക്കാന്‍ ശരീരത്തിന് നല്ലതായ ഓറഞ്ച് പോലുള്ള പഴങ്ങളും മധുരപലഹാരങ്ങളും വെറും വയറ്റില്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാക്കുക. ഫെബറും, മിനറല്‍സും, ആന്റിഓക്‌സിഡന്‍സും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കപന്നത് പല ആരോഗ്യ പ്രശ്നങ്ങളിലെക്കും നയിക്കും. അത്തരത്തില്‍ വെറുംവയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1. തൈര്, മറ്റ് പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങൾ

തൈര്, വെണ്ണ, മോര് തുടങ്ങിയവയൊന്നും രാവിലെ വെറുംവയറ്റില്‍ കഴിക്കരുത്. ഇവ വയറ്റില്‍ എത്തിയാല്‍ ഹൈഡ്രോക്ലോറിസ് ആസിഡായി മാറുകയും, പാലുല്‍പന്നങ്ങളിലുള്ള ലാക്ടിക് ആസിഡ് ബാക്ടീരിയയെ നശിപ്പിക്കുകയും ചെയ്യും. ഇതുവഴി അസിഡിറ്റി ഉണ്ടാകും. അതുകൊണ്ടുതന്നെ മോര്, തൈര്, വെണ്ണ എന്നിവ വെറുംവയറ്റില്‍ കഴിക്കരുത്.

2. വാഴപ്പഴം

പൊതുവെ ദഹനത്തിന് നല്ല ഭക്ഷമാണ് വാഴപ്പഴം. എന്നാല്‍ അമിതമായ അളവില്‍ മഗ്‌നീഷ്യവും പൊട്ടാസ്യവും അടങ്ങിയിട്ടുള്ള വാഴപ്പഴം വെറുംവയറ്റില്‍ കഴിച്ചാല്‍, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവില്‍ മാറ്റം വരും.

3. തക്കാളി

വിറ്റാമിന്‍ സി ഉള്‍പ്പടെ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് തക്കാളി. എന്നാല്‍ വെറുംവയറ്റില്‍ കഴിച്ചാല്‍, തക്കാളിയിലുള്ള ടാനിക് ആസിഡ് അസിഡിറ്റി ഉണ്ടാക്കും. ഇത് വലിയ ഗ്യാസ്ട്രബിളിന് കാരണമായി മാറും.

Also Read: രാവിലെ വെറും വയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ; ദിവസത്തിന്റെ തുടക്കം ആരോഗ്യത്തോടെ ആവട്ടെ

4. സബര്‍ജന്‍ പഴം

ക്രൂഡ് നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണമാണ് സബര്‍ജന്‍ പഴം. എന്നാല്‍ ഇത് വെറുംവയറ്റില്‍ കഴിച്ചാല്‍, ആന്തരികാവയവങ്ങളുടെ ആവരണസ്തരത്തെ സാരമായി ബാധിക്കും.

5. സിട്രസ് പഴങ്ങൾ

സിട്രസ് അടങ്ങിയ നാരങ്ങ, വിഭാഗത്തില്‍ ഉള്‍പ്പെട്ട പഴങ്ങളില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ 'സി' , ഫൈബര്‍, ആന്റിഓക്ഡന്റ്സ്, പൊട്ടാസ്യം, കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ദഹനപ്രക്രിയക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യാം. വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ടു തന്നെ ഇവ വെറുവയറ്റില്‍ കഴിക്കാന്‍ ശരീരത്തിന് നന്നല്ല. പേരയ്ക്ക, ഓറഞ്ച്, ചെറുമധുരനാരങ്ങ തുടങ്ങിയ നാരുകള്‍ ഉള്ള പഴങ്ങളും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കണം.

6. ചായയും മറ്റ് കഫീനും ഉപയോഗിച്ച പാനീയങ്ങളാണ്

രാവിലെ ഒരു ബെഡ് കോഫിയില്‍ ദിവസം തുടങ്ങുന്നവരാണ് നിങ്ങള്‍ എങ്കില്‍, ഈ ശീലം ഉടന്‍ മാറ്റുന്നതാണ് നല്ലത്. എന്നാല്‍, ഒഴിഞ്ഞ വയറ്റില്‍ കാപ്പി കഴിച്ചാല്‍ ഹൈഡ്രോളിക് ആസിഡിന്റെ തോത് ഉയര്‍ത്തുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കി, ഛര്‍ദ്ദി ഉണ്ടാകാനും സാധ്യതയുണ്ട്.