തിളങ്ങുന്ന ചര്‍മ്മത്തിനും കരുത്തുള്ള മുടിക്കും ഈ പഴങ്ങള്‍ മതി 

January 18, 2017, 6:32 pm
തിളങ്ങുന്ന ചര്‍മ്മത്തിനും കരുത്തുള്ള മുടിക്കും ഈ പഴങ്ങള്‍ മതി 
Food and Drink
Food and Drink
തിളങ്ങുന്ന ചര്‍മ്മത്തിനും കരുത്തുള്ള മുടിക്കും ഈ പഴങ്ങള്‍ മതി 

തിളങ്ങുന്ന ചര്‍മ്മത്തിനും കരുത്തുള്ള മുടിക്കും ഈ പഴങ്ങള്‍ മതി 

മിനുസമുള്ള ചര്‍മ്മത്തിനും നല്ല മുടിക്കും ഏറെ പണവും സമയവും ചെലവഴിക്കുന്നവരാണ് പലരും. കഴിക്കുന്ന ഭക്ഷണങ്ങള്‍ ചര്‍മത്തേയും മുടിയേയുമെല്ലാം ഏറെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചിലതരം പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചര്‍മത്തിന് മിനുസവും മുടിയ്ക്ക് വളര്‍ച്ചയും നല്ലതാണ്. ആപ്പിള്‍, വാഴപ്പഴം എന്നിവയ്ക്ക് സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. മുടിക്കും ചര്‍മ്മത്തിനും ഗുണം നല്‍കുന്ന അഞ്ച് പഴങ്ങള്‍ ഇവയാണ്.

1. മാമ്പഴം

മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന എ,സി, ഇ, കെ വിറ്റാമിനുകളും ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം എന്നീ ധാതുക്കളും ചര്‍മത്തിന് പുത്തനുണര്‍വുണ്ടാക്കാന്‍ മാമ്പഴം സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന ലക്ഷണങ്ങള്‍ ഇത് തടയും. ചര്‍മ്മ സംരക്ഷണത്തിനും മുടിക്കും മാമ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.

2. നാരങ്ങ

വിറ്റാമിന്‍ സി യുടേയും മിനറലുകളുടേയും കലവറയാണ് നാരങ്ങ. നാരങ്ങയുടെ നീര് നേര്‍പ്പിച്ചാണ് നാം കഴിക്കാന്‍ ഉപയോഗിക്കുന്നതെങ്കിലും ചിലരെങ്കിലും നാരങ്ങ അതേപടി ത്വക്കില്‍ പ്രയോഗിക്കാറുണ്ട്. ഇത് തികച്ചും തെറ്റാണ്. ശരീരത്തില്‍ പുരട്ടിയാല്‍പോലും നേര്‍പ്പിച്ചുവേണം ചെയ്യാന്‍. അല്ലെങ്കില്‍ അത് ചര്‍മത്തില്‍ പാണ്ടുകള്‍ സൃഷ്ടിക്കും. ശരിയായി നേര്‍പ്പിച്ച് ഉപയോഗിച്ചാല്‍ നാരങ്ങ ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും മാത്രമല്ല നിറവും കൂട്ടും.

കൈകള്‍ മൃദുവാകാനായി നന്നായി പൊടിച്ച പഞ്ചസാര നേര്‍പ്പിച്ച നാരങ്ങാനീരിട്ട് തിരുമിയാല്‍മതി. തേയിലവെള്ളത്തില്‍ നാരങ്ങാ നീര് കലര്‍ത്തി മുടിയില്‍ പുരട്ടാം. നീരെടുത്തിട്ട് കളയുന്ന നാരങ്ങാ തൊലി പൊടിച്ച് ഫേസ് പായ്ക്കായും ഉപയോഗിക്കാം.

3. പഴുത്ത പപ്പായ

പപ്പായയുടെ ഗുണങ്ങള്‍ കാരണം മാലാഖമാരുടെ ഭക്ഷണം എന്നാണ് അതിനെ വിളിക്കുന്നതുതന്നെ. വിറ്റാമിന്‍ എയുടേയും ബിയുടേയും സിയുടേയും വലിയൊരു ശേഖരം തന്നെയാണ് ഈ പഴം. പൊട്ടാസ്യം, കോപ്പര്‍, മഗ്‌നീഷ്യം എന്നിവയെല്ലാം പപ്പായയില്‍നിന്ന് ശരീരത്തിന് ലഭിക്കും. പപ്പായ നല്ലപോലെ ഉടച്ച് തൈരോ പാലോ തേനോ ചേര്‍ത്ത് ഫേഷ്യല്‍ ആയി ഉപയോഗിക്കാം. 20 മുതല്‍ 30 മിനിറ്റിനു ശേഷം കഴുകി കളയാം.

4. വാഴപ്പഴം

പെട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന വാഴപ്പഴം വിറ്റാമിന്‍ സി, ബി 6 എന്നിവയുടെയും മികച്ച സ്രോതസുകളാണ്. വാഴപ്പഴം ചര്‍മ്മത്തിനും മുടിക്കും മറ്റ് ചികിത്സകള്‍ക്കും നല്ലതാണ്. വാഴപ്പഴത്തിന്റെ പള്‍പ്പ് മുടിയില്‍ പാക്ക ്‌പൊലെ ഉപയോഗിക്കാം. 20 മുതല്‍ 30 മിനിറ്റ് ശേഷം കഴുകി കളയാം. മുട്ടയുടെ മഞ്ഞക്കരു അല്ലെങ്കില്‍ തൈരും വാഴപ്പഴവും ചേര്‍ത്ത് മുടിയില്‍ പാക്ക് ആയി ഉപയോഗിക്കാം. വരണ്ട മുടിയുള്ളവര്‍ക്ക് ഒരു ടീസ്പൂണ്‍ ശുദ്ധമായ തേനോ ഗ്ലിസറിനോ ചേര്‍ക്കുക.

5. ആപ്പിള്‍

ആപ്പിളില്‍ വിറ്റാമിന്‍ സി, ബി 6, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിജന്‍ ഘടകം ചര്‍മ്മത്തിലെ ഇടുണ്ട പാടുകള്‍ എല്ലാം മാറ്റി ചര്‍മ്മ സംരണം പ്രദാനം ചെയ്യുന്നു. തൊലി കളയാതെ ആപ്പിള്‍ കഴിച്ചാല്‍ പേശികളുടെ പ്രായം കൂടുന്നത് ചെറുക്കുവാന്‍ കഴിയും എന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എടിഎഫ് 4 എന്ന പ്രോട്ടീനാണ് പേശികള്‍ക്ക് പ്രായമേറാന്‍ കാരണം. ആപ്പിളിന്റെ തൊലിയില്‍ കാണപ്പെടുന്ന ഒരു രാസവസ്തുകള്‍ പേശികളുടെ യൗവനം നിലനിര്‍ത്തുതിന് ഏറെ സഹായകരമാണ്.

ആപ്പിളിന്റെ നീര് ദിവസേന ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മ സംരക്ഷണത്തിനു സഹായിക്കുന്നു. ഇത് 20 മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് വെള്ളം ഉപയോഗിച്ച കഴുകി കളയാം. തൈരും ഔാട്‌സ് മിശ്രതവും, തേന്‍, ആപ്പിള്‍ നീരും ചേര്‍ത്ത് ചര്‍മ്മസംരക്ഷണത്തിന് ഉപയോഗിക്കാം. മുഖത്ത് പുരട്ടി 20 മുതല്‍ 30 വരെ മിനുട്ടിന് ശേഷം കഴുകി കളയുക. മുടിയുടെ സംരക്ഷണത്തിനും ആപ്പിള്‍ വളരെ നല്ലതാണ്. ആപ്പിളില്‍ നിന്ന് ലഭിക്കുന്ന സൈഡര്‍ രണ്ടു ടേബിള്‍സ്പൂണ്‍, ഒരു കപ്പ് വെള്ളവും ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാണ്.