ഷെഫിനെ ഞെട്ടിച്ച ടിപ്പ്; ഇന്ത്യന്‍ രുചിയില്‍ ‘വീണ’ വിദേശി ടിപ്പായി നല്‍കിയത് പതിനായിരങ്ങള്‍ 

January 14, 2017, 1:54 pm
ഷെഫിനെ ഞെട്ടിച്ച ടിപ്പ്; ഇന്ത്യന്‍ രുചിയില്‍ ‘വീണ’ വിദേശി ടിപ്പായി നല്‍കിയത് പതിനായിരങ്ങള്‍ 
Food and Drink
Food and Drink
ഷെഫിനെ ഞെട്ടിച്ച ടിപ്പ്; ഇന്ത്യന്‍ രുചിയില്‍ ‘വീണ’ വിദേശി ടിപ്പായി നല്‍കിയത് പതിനായിരങ്ങള്‍ 

ഷെഫിനെ ഞെട്ടിച്ച ടിപ്പ്; ഇന്ത്യന്‍ രുചിയില്‍ ‘വീണ’ വിദേശി ടിപ്പായി നല്‍കിയത് പതിനായിരങ്ങള്‍ 

വടക്കന്‍ അയര്‍ലന്റിലുള്ള ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നിന്നും കഴിച്ച ഭക്ഷണത്തിന് ബില്‍ വന്നത് വെറും 79 പൗണ്ട്, എന്നാല്‍ ഉപഭോക്താവ് നല്‍കിയ ടിപ്പ് ആയിരം പൗണ്ട്. അതായത് ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ. ഭക്ഷണത്തിന്റെ രുചി ഇനി എടുത്തു പറയേണ്ടതിലല്ലോ . അയര്‍ലന്റിലെ പോര്‍ട്ടാഡൗണിലുള്ള ഇന്ത്യന്‍ ട്രീ എന്ന റെസ്‌റ്റോറന്റിലാണ്‌ സംഭവം.

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ബിസിനസുകാരനാണ് റെസ്റ്റോറന്റിലെ പാചകക്കാരനായ ബാബു എന്ന പാചകകാരന്റെ കൈപുണ്യത്തിനും സ്ഥാപനത്തില്‍ നിന്നും ലഭിച്ച മികച്ച സേവനത്തിനുമാണ് ഇത്രയും വലിയ തുക ടിപ്പായി നല്‍കിയത്.

റെസ്‌റ്റോറന്റ് ഉടമ ലൂണയ്ക്കും ഷെഫ് ബാബുവിനും അയച്ച സന്ദേശം ഇങ്ങനെ: ‘നല്ല ഭക്ഷണം. ദയവായി ഈ ചെറിയ സമ്മാനം സ്വീകരിക്കണം. വീണ്ടും കാണാം.’

ടിപ്പ് കണ്ട് ഞെട്ടിപ്പോയെന്ന് റെസ്‌റ്റോറന്റ് ഉടമ പറഞ്ഞു.

ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ടിപ്പാണിത്. ഒരു വര്‍ഷം മുമ്പാണ് ല്യൂണ സ്ഥാപനത്തില്‍ എത്തുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും ബാബുവിനുള്ളതാണ്.
ലൂണ

ഏറ്റവും ഗ്ലാമറുള്ളതോ, വളര്‍ന്നുവലുതാവുന്ന സ്ഥാപനമോ ഒന്നുമായിരിക്കില്ല ഞങ്ങളുടേത്. പക്ഷേ ഞങ്ങളുടെ ഭക്ഷണവും ഭക്ഷണശാലയും ഇഷ്ടപ്പെടുന്ന നല്ല ഒരുപിടി ഉപഭോക്താക്കള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. റെസ്റ്റോറന്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.