രുചികരമാണ്, അടിക്കടി ഉപയോഗിക്കുന്നവയുമാണ്; എന്നാല്‍ നിരന്തരമായാല്‍ ഈ ഇഷ്ട വസ്തുകളിലെ വിഷം നിങ്ങളെ കൊല്ലും! 

March 23, 2017, 6:40 pm
രുചികരമാണ്, അടിക്കടി ഉപയോഗിക്കുന്നവയുമാണ്; എന്നാല്‍ നിരന്തരമായാല്‍ ഈ ഇഷ്ട വസ്തുകളിലെ വിഷം നിങ്ങളെ കൊല്ലും! 
Food and Drink

ഭക്ഷണം ആരോഗ്യത്തിനു വേണ്ടിയാണ് നാം കഴിയ്ക്കുന്നത്. നാം ഏറെ ഇഷ്ടപ്പെട്ട് കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. അവ അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. വിഷാംശം അടങ്ങിയിട്ടുള്ള ചില പച്ചക്കറികളെയും പഴങ്ങളേയും കുറിച്ചറിയൂ,

ഈ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്...

1. കൂണുകള്‍

ചിലതരം കൂണുകളില്‍ വിഷാംശം അടങ്ങിയിട്ടുണ്ട്. ഭൂമിയില്‍ ഉള്ള കൂണുകളില്‍ ഏതാണ്ട് ആറു ശതമാനം കൂണുകളിലും മാരകമായ വിഷം അടങ്ങിയിട്ടുണ്ട്.

2. റബ്ബാര്‍ബ്

റബ്ബാര്‍ബ് എന്നൊരു സസ്യമുണ്ട്. ഇതിന്റെ ഇലകളില്‍ ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതു കഴിയ്ക്കുന്നത് വൃക്കയില്‍ കല്ല് (കിഡ്നി സ്റ്റോണ്‍) ഉണ്ടാകാന്‍ കാരണമാകും.

3. ബീന്‍സ്

ബീന്‍സില്‍ ലെസിത്തീന്‍ എന്നൊരു വിഷവസ്തു അടങ്ങിയിരിക്കുന്നു. ഇവ അമിതമായി കഴിയ്ക്കരുത്. നല്ലപോലെ വേവിച്ചു കഴിയ്ക്കുകയും വേണം.

4. ആപ്പിള്‍

ആപ്പിള്‍ കഴിക്കുന്നത് നല്ലത് തന്നെ. എന്നാല്‍, ആപ്പിളിന്റെ കുരുവില്‍ സയനൈഡ് അടങ്ങിയിട്ടുണ്ട്. ഈ വിഷം ശരീരത്തിനുള്ളില്‍ ചെല്ലുന്നത് അപകടമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ കുരു കഴിക്കാതെ സൂക്ഷിക്കുക

5. തക്കാളി

തക്കാളിയുടെ തണ്ടിനോടു ചേര്‍ന്ന ഭാഗത്തായി പച്ചനിറത്തില്‍ ഇലയുള്ള ഭാഗം ടോമാറ്റിന്‍ എന്ന പ്രത്യേക വസ്തു അടങ്ങിയതാണ്. ഇത് കീടങ്ങളെ തുരത്താന്‍ ഉപയോഗിയ്ക്കുന്നതാണ്. അതായത് വിഷത്തിനു തുല്യം. വാതരോഗമുള്ളവര്‍ ഈ ഭാഗം കഴിയ്ക്കുന്നത് ഏറെ ദോഷം ചെയ്യും എന്നാണ് വിദഗാധര്‍ പറയുന്നത്.

6. ഉരുളക്കിഴങ്ങ്

പച്ചനിറത്തിലെ ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. ഇതില്‍ ഗ്ലൈക്കലോയ്ഡുകള്‍ വലിയ അളവില്‍ അടങ്ങിയിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും.

7. ചെറി

ചെറിയുടെ കുരുക്കളില്‍ സയസൈഡ് അടങ്ങിയിട്ടുണ്ട്. ഇത് അമിതായി കഴിയ്ക്കുന്നത് വിഷാംശമുണ്ടാക്കും. ശരീരത്തിന്റെ താപനില ഉയരും. ശ്വസനപ്രശ്നങ്ങളുണ്ടാകും.

8. ജാതിയ്ക്ക

ജാതിയ്ക്ക ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ ഇതില്‍ ഹാലൂസിനോജന്‍ എന്നൊരു ഘടകമുണ്ട്. ഇത് കൂടുതലാകുമ്പോള്‍ ചിത്തഭ്രമം പോലുള്ള അവസ്ഥയുണ്ടാക്കും.

ഈ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്...