സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ആഹ്ലാദിക്കാം, മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

December 30, 2016, 2:32 pm
സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ആഹ്ലാദിക്കാം, മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം
Food and Drink
Food and Drink
സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ആഹ്ലാദിക്കാം, മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

സ്റ്റാര്‍ട്ട് അപ്പ് സംരംഭകര്‍ക്ക് ആഹ്ലാദിക്കാം, മലയാളികളുടെ സ്റ്റാര്‍ട്ട്അപ്പിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം

കേരളത്തിലെ സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്ക് പ്രതീക്ഷയേകുന്നൊരു വാര്‍ത്ത. സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെയ്‌സ്ബുക്ക് നടപ്പിലാക്കുന്ന ‘എഫ്ബി സ്റ്റാര്‍ട്ട്’ എന്ന അന്താരാഷ്ട്ര തലത്തിലുള്ള പ്രോഗ്രാമിലേക്ക് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടേസ്റ്റീസ്‌പോട്ടിനെ തിരഞ്ഞെടുത്തു. കേരളത്തിലെ പ്രധാന രുചികേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടിയായ ടേസ്റ്റീസ്‌പോട്‌സ് ഇതിനോടകം ജനപ്രീതി നേടിയ ആപ്പ് ആണ്.

ഫെയ്‌സ്ബുക്ക് അംഗീകാരം ലഭിച്ചതോടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളും ഫേസ്ബുക്കിലെ മുതിര്‍ന്ന മാനേജ്‌മെന്റ് വിദഗ്ധര്‍, എന്‍ജിനീയര്‍മാര്‍ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്ടിന് സൗജന്യമായി ലഭിക്കും. കൂടാതെ ഫെയ്‌സ്ബുക്ക് നടത്തുന്ന വിവിധ പരീശീലന പരിപാടികളിലേക്ക് ടേസ്റ്റീസ്‌പോട്ടിന് പ്രത്യേക ക്ഷണവും ഉണ്ടായിരിക്കും.

കേരളത്തിലെ മികച്ച ഭക്ഷണശാലകള്‍ കണ്ടെത്താനും വൈവിധ്യവും രുചി വൈഭവവും നിറഞ്ഞ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് ടേസ്റ്റീസ്‌പോട്‌സ്. യാത്രക്കിടയില്‍ വിശ്വസിച്ച് ഭക്ഷണം കഴിക്കാനാകുന്ന മികച്ച ഭക്ഷണ കേന്ദ്രങ്ങള്‍ കണ്ടെത്താനും രുചിയുടെ ലോകത്തെ പ്രധാനികളെ തിരിച്ചറിയാനും സഹായിക്കുന്ന ഈ മൊബൈല്‍ ആപ് മലയാളക്കരക്ക് പ്രിയങ്കരമായി മാറുകയാണ്. ടേസ്റ്റീസ്‌പോട്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നാനൂറോളം ഭക്ഷണശാലകളുടെ വിവരങ്ങളും ഹൃദ്യമായ രുചികരമായ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളും കണ്ടെത്താന്‍ കഴിയും. ഓരോ നാട്ടില്‍ പോകുമ്പോള്‍ മികച്ച ഭക്ഷണം ലഭിക്കാന്‍ എവിടെ പോകണമെന്നും എന്തു കഴിക്കണമെന്നും അറിയുന്നതിന് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി നാലു മാസത്തിനുള്ളില്‍ രണ്ടുലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

ടേസ്റ്റീ സ്‌പോട്‌സിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം  
ടേസ്റ്റീ സ്‌പോട്‌സിന് ഫെയ്‌സ്ബുക്കിന്റെ അംഗീകാരം  

ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയും നല്‍കുന്ന വിവരങ്ങളുടെ കൃത്യതയും ആണ് ടേസ്റ്റീസ്‌പോട്ടിനെ ഇത്രയും ജനകീയമാക്കിയത്. മികച്ച ഭക്ഷണശാലകളിലെ സ്‌പെഷ്യല്‍ വിഭവങ്ങളടക്കം ടേസ്റ്റീസ്‌പോട്ടസ് ഉപഭോക്താക്കളുമായി പങ്കുവെയ്ക്കും. എല്ലാ ഹോട്ടലുകളും ലിസ്റ്റ് ചെയ്യുന്ന ഒരു ഫുഡ് ആപായി ടേസ്റ്റീസ്‌പോട്‌സിനെ കാണേണ്ട. പലഘടകങ്ങള്‍ പരിഗണിച്ച് ശ്രദ്ധയോടെ വിദഗ്ധമായി തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകള്‍ മാത്രമാണ് TastySpots ഉപഭോക്താക്കളോട് പങ്കുവെയ്ക്കുക. 2015 ജനുവരിയിലാണ് മൊബൈല്‍ അധിഷ്ടിത സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഫെയ്‌സ്ബുക്ക് എഫ്ബിസ്റ്റാര്‍ട്ട് എന്ന പ്രോഗ്രാം ആഗോളതലത്തില്‍ ആരംഭിക്കുന്നത്. ഇതിനോടകം തന്നെ 50 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സേവനങ്ങളാണ് ഫെയ്‌സ്ബുക്ക് വിവിധ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് നല്‍കിയിട്ടുള്ളത്.

തനിനാടന്‍ രുചിത്താവളങ്ങളിലേക്കും വഴികാട്ടി

പരമ്പരാഗത ഭക്ഷണശാലകളേയും നാടന്‍ രുചികളേയും പരിചയപ്പെടുത്തുകയെന്നതാണ് ടേസ്റ്റീസ്‌പോട്‌സിന്റെ ലക്ഷ്യം. രുചി വൈഭവം കൊണ്ട് പേരെടുത്ത നാട്ടിന്‍പുറങ്ങളിലെ നിരവധി ഒറ്റമുറി കടകള്‍ സൈറ്റിന്റെ ഭാഗമാണ്. പ്രവര്‍ത്തനം തുടങ്ങി 60 ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ ആപ് ഉപയോഗിച്ച് തുടങ്ങി. ഫുഡ് ടെക് ശ്രേണിയില്‍ വെറും 60 ദിവസം കൊണ്ട് ഒരു ലക്ഷം ഡൗണ്‍ലോഡ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ആപ്ലിക്കേഷനാണ് ടേസ്റ്റിസ്‌പോട്‌സ്.

Also Read: രുചിത്താവളങ്ങളിലേക്ക് ഇനി ചോദിച്ച് പോകേണ്ട, കേരളത്തിന്റെ രുചിഭൂപടവുമായി യുവനിരയുടെ വെബ്‌സൈറ്റ്

ടേസ്റ്റിസ്‌പോട്‌സില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഹോട്ടലുകളെ കുറിച്ച് മനോഹരമായ ചെറിയ ഒരു വീഡിയോയും മികവാര്‍ന്ന ചിത്രങ്ങളും ഉണ്ടാവും. വിശദമായ വിവരണത്തിനൊപ്പം ഹോട്ടലിലെ പ്രധാനവിഭവങ്ങളെ കുറിച്ചും വിശദമാക്കും. റൂട്ട് മാപ്പും ഫോണ്‍നമ്പറും അഡ്രസും ആപില്‍ ലഭ്യമാകും. നിര്‍മ്മാതാക്കളുടെ വിശദീകരണങ്ങള്‍ മാത്രമല്ല ആപില്‍ വിവരണങ്ങളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ് ഉപയോഗിച്ച മറ്റ് ആളുകളുടെ അഭിപ്രായങ്ങളും വിവരണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ് ഉപയോഗിക്കുന്നവര്‍ക്ക് ഹോട്ടലുകളെ കുറിച്ചുള്ള അഭിപ്രായവും പുതിയ വിവരങ്ങളും പങ്കുവെയ്ക്കാം.

ടേസ്റ്റി സ്പോട്സ്  ആപ്പ്  tastyspots.com/app
ടേസ്റ്റി സ്പോട്സ് ആപ്പ് tastyspots.com/app

Also Read: മട്ടാഞ്ചേരി തെരുവിലൂടെ രുചി തേടി ഒരു യാത്ര; ‘ടേസ്റ്റീസ്‌പോട്ടും ഈറ്റ് കൊച്ചി ഈറ്റും’ ചേര്‍ന്ന് രുചിയുടെ മട്ടാഞ്ചേരിയെ കണ്ടെത്തിയപ്പോള്‍!

ഭക്ഷണ പ്രിയരും, ഫോട്ടോഗ്രാഫേഴ്‌സും, വീഡിയോ ഫോട്ടോഗ്രാഫേഴ്‌സും ഒക്കെ അടങ്ങുന്ന ഒരു സംഘം ഓരോ സ്ഥലങ്ങളിലും നേരിട്ട് സന്ദർശിച്ചാണ് ഈ ആപ്പിലേക്ക് വേണ്ട വിവരങ്ങൾ തയ്യാറാക്കുന്നത്.

Android iOS ആപ്പുകൾ കൂടാതെ Web Portal രൂപത്തിലും ടേസ്റ്റിസ്‌പോട്സ് ലഭ്യമാണ്. tastyspots.com/app എന്ന ലിങ്കിൽ നിന്ന് ആപ്പ് ഡൌൺലോഡ് ചെയ്യാം

ടേസ്റ്റി സ്പോട്സിന് പിന്നിലുള്ള ടീം
ടേസ്റ്റി സ്പോട്സിന് പിന്നിലുള്ള ടീം

കൈയെത്തും ദൂരത്തായിട്ടും അറിയാതെ പോയ ഭക്ഷണകേന്ദ്രങ്ങളിലേക്കും,യാത്രാമധ്യേയോ യാത്രാന്ത്യത്തിലോ യാത്രയുടെ ക്ഷീണത്തിലോ രുചിയൂറും വിഭവങ്ങളോ,എത്തിയ നാട്ടിലെ തനിമയുടെ വിഭവങ്ങളോ തേടുന്നവര്‍ക്ക് വഴിചൂണ്ടിയാവുകയാണ് ഈ വെബ് സൈറ്റിന്റെ ലക്ഷ്യം. ഐ ടി മേഖലയില്‍ സജീവമായ അമര്‍നാഥ് ശങ്കര്‍,മെഹ്ബൂബ്,ഷമല്‍ ചന്ദ്രന്‍,ചാച്ചു ജേക്കബ്,എന്നിവരുടെ പങ്കാളിത്തത്തിലാണ് ഈസി സോഫ്റ്റ് ടെക്‌നോളജീസ് സിഇഒ കൂടിയായ മനാഫ് ടേസ്റ്റ് സ്‌പോട്‌സ് എന്ന ആശയം നടപ്പാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള അഡിക്ടഡ് ടു ലൈഫ് കാമ്പയിന്‍, മൈ ട്രീ ചാലഞ്ച് എന്നീ ആശയങ്ങളുടെ നേതൃനിരയില്‍ മനാഫ് ഉണ്ടായിരുന്നു.

കേരളത്തിലെ രുചിയേറിയ ഭക്ഷണശാല അറിയാന്‍ ഇതാ എളുപ്പവഴി; ലക്ഷം കടന്ന് ടേസ്റ്റീ സ്‌പോട്‌സ്