ദൈനംദിന ജീവിതത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ വിധത്തിലാണോ; അറിഞ്ഞിരിക്കേണ്ടതെല്ലാം 

March 11, 2017, 7:00 pm
ദൈനംദിന ജീവിതത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ വിധത്തിലാണോ; അറിഞ്ഞിരിക്കേണ്ടതെല്ലാം 
Food and Drink
Food and Drink
ദൈനംദിന ജീവിതത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ വിധത്തിലാണോ; അറിഞ്ഞിരിക്കേണ്ടതെല്ലാം 

ദൈനംദിന ജീവിതത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ വിധത്തിലാണോ; അറിഞ്ഞിരിക്കേണ്ടതെല്ലാം 

പോഷകഗുണവും നാരുകളും ധാരാളം അടങ്ങിയിരിക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ദൈനംദിന ഭക്ഷണരീതിയില്‍ എങ്ങനെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ പലരും തെറ്റിദ്ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവരാണ്. പഴങ്ങള്‍ കഴിക്കുന്ന വിധത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.

1. പഴങ്ങള്‍ കഴിക്കുന്നതിനുള്ള മികച്ച സമയം

രാവിലെ മറ്റെന്തെങ്കിലും കഴിക്കുന്നതിനു മുന്‍പ് ഒരു പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വെറും വയറ്റില്‍ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒപ്പം ദഹനപ്രക്രിയയെയും ഇത് സഹായിക്കും.

2. ഇത്തരക്കാര്‍ രാവിലെ കഴിക്കരുത്

രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ചില്പപോള്‍ എല്ലാവര്‍ക്കും ഒരു പോലെ ഗുണം ചെയ്തു എന്ന് വരില്ല. അള്‍സര്‍ ഉള്ളവര്‍, അസിഡിറ്റി ഉള്ളവര്‍, ചെറിയ കുട്ടികള്‍ എന്നിവര്‍ വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്ന ഒഴിവാക്കുന്നതാണ് നല്ലത്. ഒരു പക്ഷേ ഇത് ദഹനത്ത് പ്രശ്‌നമുണ്ടാക്കിയേക്കാം. സിട്രസ് പഴങ്ങള്‍, പൈനാപ്പിള്‍, ചെറുമധുരനാരങ്ങകള്‍ തുടങ്ങിയ പഴങ്ങളില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.

3. ഊണിനൊപ്പം പഴം കഴിക്കാമോ?

തീര്‍ച്ചയായും കഴിക്കാം. ഊണിനൊപ്പം രണ്ടു ഫലവര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും.

4. പഴങ്ങള്‍ കഴിക്കുന്നത് തെറ്റായ സമയതോ

ഊണ് കഴിച്ചതിനു ശേഷം പഴങ്ങള്‍ കഴിക്കാരുതെന്നാണ് പൊതുവേ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഈണിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് ഭക്ഷണം ദഹിക്കുന്നതിനും കലോറി കുറയ്ക്കുന്നതിനും സഹായിക്കും എന്നത് തെറ്റായ വിശ്വാസമാണ്. പഴങ്ങളില്‍ പ്രകൃതിദത്തമായ രുചികരമായ കലോറി അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇത് കലോറി വര്‍ദ്ധിപ്പിക്കുകയുള്ളൂ.

5. ഇവ നിയന്ത്രിത അളവില്‍

മാതളം, മാമ്പഴം, മുന്തിരി, അത്തി, ലിച്ചി, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളില്‍ പ്രകൃതിദത്തമായ മാധുര്യം ഒരു ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ നിയന്ത്രിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉള്ളവര്‍.

6. പ്രമേഹരോഗകള്‍ക്ക് മികച്ച പഴങ്ങള്‍

പപ്പായ, പാഷന്‍ ഫ്രൂട്ട്, പൈനാപ്പിള്‍, പീച്ച്, ആപ്പിള്‍ എന്നാവയാണ് ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഉള്ളവര്‍ക്ക് വേണ്ടിയുള്ള മികച്ച പഴങ്ങള്‍.

7. ഉറങ്ങുന്നതിന് മുമ്പ്

ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ലഘുഭക്ഷണം എന്തെങ്കിലും കഴിക്കണം എന്ന് തേന്നിയാല്‍ പഴങ്ങള്‍ കഴിക്കാം. ആപ്പിള്‍, വാഴ, കിവി എന്നി പഴങ്ങള്‍ തിരഞ്ഞെടുക്കാം. ഈ പഴങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. മാമ്പഴം, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ഒഴിവാക്കുക. ഇത് ഒരു പക്ഷേ ഉറക്കം ശല്യപ്പെടുത്തും.