നല്ല ഉറക്കം വേണോ?; അത്താഴത്തിന് ഈ ഭക്ഷണങ്ങളാവാം 

May 14, 2017, 6:55 pm
 നല്ല ഉറക്കം വേണോ?; അത്താഴത്തിന് ഈ ഭക്ഷണങ്ങളാവാം 
Food and Drink
Food and Drink
 നല്ല ഉറക്കം വേണോ?; അത്താഴത്തിന് ഈ ഭക്ഷണങ്ങളാവാം 

നല്ല ഉറക്കം വേണോ?; അത്താഴത്തിന് ഈ ഭക്ഷണങ്ങളാവാം 

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍, ഉറക്കമില്ലായ്മയാണ് മിക്കവരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്‌നം. ചില ആളുകള്‍ കട്ടിലില്‍ കിടന്നാല്‍ ഉടന്‍ ഉറങ്ങുമെങ്കില്‍ ചിലര്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകള്‍ ഉറക്കത്തിന് വേണ്ടി കാത്തിരിക്കും. ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും ഭക്ഷണക്രമത്തിലെ വ്യതിയാനവുമാണ് ഇതിന് കാരണം. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാര രീതിയുടെ ഭാഗമാക്കിയാല്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കും. ചിലത് ഉറക്ക കെടുത്തുകയും ചിലത് ഗാഢനിദ്ര ഒരുക്കുകയും ചെയ്യും. എളുപ്പം ഉറങ്ങാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1. വാഴപ്പഴം

ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്‌നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാകുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ഇതും ഉറക്കത്തെ സഹായിക്കുന്നു.

2. തേന്‍

പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേനില്‍ ഉയര്‍ന്ന അളവില്‍ ഇന്‍സുലിന്‍ അടങ്ങിയിരിക്കുന്നു. തോന്‍ കഴിക്കുന്നത്, ട്രിപ്‌റ്റോഫാന്‍ മസ്തിഷ്‌ക്കത്തിലേക്ക് എത്തുന്നത് സഹായിക്കുകയും ചെയ്യുന്നു. ട്രിപ്‌റ്റോഫാനാണ്, ഉറക്കത്തെ സഹായിക്കുന്ന സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നി ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം ഉറക്കത്തെ എളുപ്പമുള്ളതാക്കി മാറ്റും. രാത്രിയില്‍ തോന്‍ കഴിക്കുന്ന ഉറക്കം ഏളുപ്പമാക്കി തീര്‍ക്കും.

3. വാല്‍നട്ട്

സെറോടോണിന്‍, മെലറ്റോണിന്‍ എന്നി ഹോര്‍മ്മോണികളാണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്. അമിനോ ആസിഡ് ഈ ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ വാല്‍നട്ട് രാത്രി കഴിക്കുന്ന നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു.

4. ബദാം

ശരീരത്തില്‍ മഗ്‌നീഷ്യം അളവ് കുറയുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്‌നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. നല്ലരീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇതുകൂടാതെ തലവേദനയ്ക്കും ബദാം ഒരു നല്ല പരിഹാരമാര്‍ഗമാണ്.

5. ചെറി ജ്യൂസ്

ചെറിപ്പഴത്തിന്റെ ജൂസ് കുടിക്കുന്നത് രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ഉറക്കം ലഭിക്കാത്തവര്‍ ദിവസവും ഒരു ഗ്ലാസ് ചെറി ജൂസ് കുടിക്കുക.

6. മുട്ട

അമിനോ ആസിഡുകള്‍ അടങ്ങിയ മുട്ട ഓറെകിസിന്‍ പ്രോട്ടീനുകളെ ഉല്‍പാദിപ്പിക്കുന്ന നാഡീകോശങ്ങളെ ഉത്തേജിപിക്കും. ഒപ്പം മുട്ടയിലെ വിറ്റാമിന്‍ ഡി നന്നായി ഉറങ്ങാന്‍ സഹായിക്കും. മസ്തിഷ്‌ക്കത്തിലെ ഉറക്കത്തെ സ്വാധീനിക്കുന്ന ന്യൂറോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി നല്ല ഉറക്കം നല്‍കുന്നതോടൊപ്പം പകല്‍ ഉറക്കക്ഷീണം ഉണ്ടാകാതിരിക്കാനും സഹായിക്കും.

7. പാലും പാല്‍ ഉള്‍പന്നങ്ങളും

രാത്രിയില്‍ ഉറക്കത്തിന് മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ കാരണമാകും. ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള കാല്‍സ്യമാണ് ഉറക്കത്തെ എളുപ്പമാക്കുന്നത്. ഉറക്കത്തെ സഹായിക്കുന്ന മെലാട്ടോണിന്‍ ഹോര്‍മോണ്‍ ഉള്‍പാദിപ്പിക്കുന്ന ട്രിപ്‌റ്റോഫാനെ കൂടുതലായി തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാല്‍സ്യം ചെയ്യുന്നത്.