ഇന്ത്യക്കാരുടെ അടുത്ത വര്‍ഷത്തെ യാത്രാ ലക്ഷ്യം ഇതായിരിക്കും; പ്രവചിച്ച് ലോകപ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റ്‌

October 23, 2016, 2:05 pm


ഇന്ത്യക്കാരുടെ അടുത്ത വര്‍ഷത്തെ യാത്രാ ലക്ഷ്യം ഇതായിരിക്കും; പ്രവചിച്ച് ലോകപ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റ്‌
Food and Drink
Food and Drink


ഇന്ത്യക്കാരുടെ അടുത്ത വര്‍ഷത്തെ യാത്രാ ലക്ഷ്യം ഇതായിരിക്കും; പ്രവചിച്ച് ലോകപ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റ്‌

ഇന്ത്യക്കാരുടെ അടുത്ത വര്‍ഷത്തെ യാത്രാ ലക്ഷ്യം ഇതായിരിക്കും; പ്രവചിച്ച് ലോകപ്രശസ്ത ട്രാവല്‍ വെബ്‌സൈറ്റ്‌

2017 ല്‍ മിക്ക ഇന്ത്യക്കാരും ഭക്ഷണത്തിനോടുള്ള പ്രണയം കൊണ്ട് യാത്ര ചെയ്യുന്നവരായിരിക്കുമെന്ന് സര്‍വേ. ട്രിപ്പ് അഡൈ്വസര്‍ എന്ന പ്രമുഖ ട്രാവല്‍ വെബ് സൈറ്റാണ് സര്‍വേ നടത്തിയത്.

ഇന്ത്യക്കാര്‍ ഇടക്കിടെ (34 ശതമാനം ആളുകള്‍ പ്രതിമാസം രണ്ട് തവണയും 33 ശതമാനം ആളുകള്‍ ആഴ്ചയില്‍ ഒരിക്കല്‍) റെസ്‌റ്റോറന്റുകളില്‍ പോകുന്നവരാണ്. വിനോദയാത്രയ്ക്ക് പോകുമ്പോഴും ഭക്ഷണത്തിന് വളരെ പ്രാധാന്യം നല്‍ക്കുന്നവരാണ് 51 ശതമാനം ഇന്ത്യന്‍ യാത്രികരും എന്നാണ് സര്‍വേ പറയുന്നത്. യാത്രയിലെ അനുഭവങ്ങളില്‍ ഒരോ ദേശത്തിന്റെ രുചികള്‍ക്കും പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് പകുതി ആളുകളും കരുതുന്നത്‌.

ഇന്ത്യക്കാര്‍ പൊതുവേ ഭക്ഷണപ്രിയരാണ്. ഭക്ഷണത്തിനോടുള്ള ഇഷ്ടം കൊണ്ട് വ്യത്യസ്ത രുചി തേടിയുള്ള യാത്രകള്‍ നടത്തുന്നവരാണ് ഇന്ത്യന്‍ ജനത.
നിഖില്‍ ഗന്‍ജു, ട്രിപ്പ് അഡൈ്വസര്‍

സര്‍വേയിലെ കണ്ടെത്തലുകള്‍ക്ക് പുറമെ 73 ശതമാനം പ്രശസ്തമായ ഭക്ഷണം ലക്ഷ്യം വെച്ചു കൊണ്ടുള്ള യാത്രകളായിരിക്കും എന്നാണ് വെബ് സൈറ്റ് പറയുന്നത്. അതില്‍ തന്നെ 67 ശതമാനം ആളുകളും നിര്‍ദ്ദിഷ്ട റെസ്റ്റോറന്റുകള്‍ സന്ദര്‍ശിക്കുക എന്ന ഉദ്ദേശത്തിലാണ് യാത്രകള്‍ക്കായി പെട്ടി ഒരുക്കുന്നത് തന്നെ. അതും പകിട്ടാര്‍ന്ന ഡൈനിംഗ് റെസ്റ്റോറന്റികളിലേക്ക് വരുമ്പോള്‍, ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ക്ക് പിന്നാലെ ഇറ്റാലിയന്‍ വിഭവങ്ങള്‍ക്ക് പ്രിയരേറുന്നു. മിക്ക ഇന്ത്യക്കാരും ജീവിതത്തിലെ പ്രത്യേക വേളകള്‍ ആഘോഷിക്കാനായി(ഒന്നോ പ്രതിവര്‍ഷം രണ്ടോ തവണ) തെരഞ്ഞെടുക്കുന്നത്. സര്‍വേയില്‍, 57 ശതമാനം ആളുകള്‍ പ്രതികരിച്ചത് യാത്രവേളകളില്‍ റെസ്റ്റോറന്റുകളെ കുറിച്ച് ഇന്റര്‍നെറ്റില്‍ പരിശോധിക്കുന്നുവെന്നാണ്. വില്ല മായ റെസ്റ്റോറന്റ്, തിരുവനന്തപുരം
വില്ല മായ റെസ്റ്റോറന്റ്, തിരുവനന്തപുരം

സര്‍വേയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള മികച്ച റെസ്റ്റോറന്റുകള്‍ക്കായുള്ള അവാര്‍ഡുകളും വെബ് സൈറ്റ് പ്രാഖ്യാപിച്ചിട്ടുണ്ട്. ഏഷ്യ, കാനഡ, യൂറോപ്പ്, ഇന്ത്യ, മെക്‌സിക്കോ, ദക്ഷിണ അമേരിക്ക, ദക്ഷിണ പസഫിക് ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച 528 റെസ്റ്റോറന്റുകളുടെ ലിസ്റ്റില്‍ നിന്നുമാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ ഉദയ്പൂര്‍റില്‍ നിന്നുള്ള ദര്‍ഹ് റെസ്റ്റോറന്റാണ് ഈ വര്‍ഷത്തെ തദ്ദേശ പാചകരീതികള്‍ പരിചയപ്പെടുത്തുന്ന റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കൂടാതെ ഏഷ്യന്‍ തലത്തില്‍ മൂന്ന് ഇന്ത്യന്‍ റെസ്റ്റോറന്റുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ആക്‌സന്റ്(13), ന്യൂഡല്‍ഹി, വില്ല മായ(15), തിരുവനന്തപുരം, പെഷവാരി (25)മുംബൈ എന്നിവയാണ് അവ.