വെള്ളം ഇനി കഴിക്കാം; പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗവുമായി സംരംഭകര്‍ 

April 21, 2017, 6:40 pm
വെള്ളം ഇനി കഴിക്കാം;  പരിസ്ഥിതി സൗഹൃദ  മാര്‍ഗ്ഗവുമായി സംരംഭകര്‍ 
Food and Drink
Food and Drink
വെള്ളം ഇനി കഴിക്കാം;  പരിസ്ഥിതി സൗഹൃദ  മാര്‍ഗ്ഗവുമായി സംരംഭകര്‍ 

വെള്ളം ഇനി കഴിക്കാം; പരിസ്ഥിതി സൗഹൃദ മാര്‍ഗ്ഗവുമായി സംരംഭകര്‍ 

നിരവധി ജലസ്‌ത്രോതസുകള്‍ ഉള്ള നമ്മുടെ നാട്ടില്‍ ഇന്ന് 20 രൂപ കൊടുത്തു മിനറല്‍ വാട്ടര്‍ വാങ്ങി കുടിക്കേണ്ട ഗതികേടിലാണ്. പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന്റെ ഉപയോഗത്തിലൂടെ ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൊപ്പം പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് ഇതിന്റെ പരിണിതഫലം. എന്നാല്‍ ഇനി പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷം വരാതെ ദാഹമകറ്റാം. വെള്ളം കുടിച്ച ശേഷം ഇനി കുപ്പി കഴിക്കുകയുമാകാം.

ലണ്ടനിലെ ഒരു വിഭാഗം സംരംഭകരാണ് വെള്ളം നിറയ്ക്കാവുന്ന സുതാര്യമായ പ്രത്യേക വസ്തുകൊണ്ടുള്ള പാളികള്‍ ഉപയോഗിച്ച് കുടിവെള്ളം പുറത്തിറക്കുന്നത്. കാഴ്ചയില്‍ കുമിളകള്‍ പോലുള്ള ഈ വെള്ളക്കുപ്പികള്‍ വായിലിട്ട് ചവച്ചിറക്കാം. ഊഹോ (Ooho) എന്നാണ് ഇതിന്റെ പേര്. സ്‌കിപ്പിങ് റോക്ക് ലാബ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് ഈ ഉല്‍പ്പന്നത്തിനു പിന്നില്‍. വെള്ളക്കുപ്പികള്‍ ഭൂമിക്ക് വലിയ ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ അതിനൊരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കഴിക്കാവുന്ന വെള്ളക്കുപ്പികള്‍ വികസിപ്പിച്ചെടുത്തതെന്ന് സംരംഭകര്‍ പറയുന്നു.

പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിന് ആവശ്യമാകുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ഊഹോ നിര്‍മിക്കാമെന്നും സംരംഭകര്‍ വ്യക്തമാക്കുന്നു. ജെല്ലി പോലുള്ള ആവരണമാണ് വെള്ളത്തെ ഉള്‍ക്കൊള്ളുന്നത്. പ്രത്യേക ഇനം കടല്‍ പായലില്‍ നിന്നാണ് ഭക്ഷ്യയോഗ്യമായ ഈ പദാര്‍ഥം നിര്‍മിക്കുന്നത്. ഉപയോഗിക്കാതിരുന്നാല്‍ നാല്-ആറ് ആഴ്ചകള്‍ക്കുള്ളില്‍ ഇത് നശിച്ചു പോകും. കയ്യിലെടുത്താല്‍ വെള്ളം നിറച്ച ബലൂണ്‍ പോലെ തെന്നിനീങ്ങുന്ന തരത്തിലാണ് ഇതിന്റെ ഘടന.

The ooho effect ⚪️ 😃#wateryoucaneat

A post shared by Ooho! (@oohowater) on

ഈ ചെറു ഗോളങ്ങളില്‍ സുഷിരമുണ്ടാക്കി വായിലേയ്ക്ക് വെള്ളം പകര്‍ന്ന് കുടിക്കാം. അല്ലെങ്കില്‍ ഈ പന്ത് വായിലിട്ട് ചവയ്ക്കുകയും പൊട്ടുബോള്‍ വെള്ളവും പാടപോലുള്ള ആവരണം കഴിക്കുകയും ചെയ്യാം. കുടിവെള്ളം മാത്രമല്ല, മദ്യം അടക്കം ദ്രവരൂപത്തിലുള്ള എന്തും ഈ ആവരണത്തിനുള്ളില്‍ നിറയ്ക്കാനാകും. ഇത് ഭാവിയില്‍ വലിയ സാധ്യതകള്‍ തുറന്നിടുമെന്നാണ് സംരംഭകര്‍ പറയുന്നത്.