മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇതാണ്! 

April 23, 2017, 5:36 pm
മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും  കഴിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇതാണ്! 
Food and Drink
Food and Drink
മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും  കഴിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇതാണ്! 

മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കണം എന്ന് പറയുന്നതിന്റെ കാരണങ്ങള്‍ ഇതാണ്! 

മഞ്ഞ എന്നത് നിറം വൈവിധ്യങ്ങളില്‍ ഒന്ന് മാത്രമല്ല, ഭക്ഷണ സാമ്രാജ്യത്തെ നിയന്ത്രിക്കുന്ന ഒരു നിറം കൂടിയാണ്. ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട നിറങ്ങളില്‍ ഒന്നാണ് മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങള്‍. ആരോഗ്യത്തിന് ആവശ്യമായ ധാരാളം ഘടകളങ്ങള്‍ മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങളിലുണ്ട്. മഞ്ഞനിറമുള്ള പച്ചക്കറികളും പഴങ്ങളും ഉള്ള വിവിധ ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. കരോട്ടിനോയിഡുകള്‍

മഞ്ഞ നിറം പോലുള്ള കടുത്ത നിറത്തിലുള്ള ആഹാരങ്ങളില്‍ ധാരാളം കരോട്ടിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡുകള്‍ പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന കാഴ്ചപ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണമേകുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങളില്‍ നിന്ന് ശരീരത്തിന് വൈറ്റമിന്‍ എ ആവശ്യത്തിന് ലഭിക്കുന്നു.

2. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം

ആന്റി ഓക്‌സിഡന്റ് കോശങ്ങളിലെ ഓക്‌സിഡന്റ് നഷ്ടത്തെ തടയുന്നു. ബീറ്റാ-ക്രിപ്‌റ്റോക്ലാന്തന്‍, വിറ്റാമിന്‍ സി എന്നീ ഘടകങ്ങളും കോശങ്ങളുടെ സംരക്ഷണത്തില്‍ സഹായിക്കുന്നു.

3. കാഴ്ച ശക്തിക്ക്

കരോട്ടിനോയ്ഡുകള്‍ ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറ്റുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്. മാക്രോലര്‍ ഡിസെന്ററേഷന്‍ എന്ന കണ്ണിലെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

4. ക്യാൻസർ സാധ്യത കുറയ്ക്കും

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നടത്തിയ ഒരു പഠനത്തില്‍ കരോട്ടിനോയ്ഡ്‌സ് സ്തനാര്‍ബുദത്തിന്റെ സാധ്യതകളെ കുറയ്ക്കുന്നു.

5. പ്രകൃതിദത്തമായ മരുന്ന്

ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് മഞ്ഞനിറത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുന്നു.

6. വൈവിധ്യമാർന്നത്

വാഴപ്പഴം, പൈനാപ്പിള്‍, മത്തങ്ങ, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, മാങ്ങ എന്നിങ്ങനെ എന്നിങ്ങനെ മഞ്ഞനിറത്തിലുള്ള നിരവധി പഴങ്ങളും പച്ചക്കറികളും നമ്മുക്ക് ലഭ്യമാണ്. ആരോഗ്യത്തിന് മികച്ച ഫലം നല്‍കുന്ന ഭക്ഷണങ്ങള്‍ ആഹാരരീതിയില്‍ ഉള്‍പ്പെടുത്തുകയല്ലേ?