ഇന്ത്യ ചുറ്റാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു കൊട്ടാരം; ഈ ആഢംബര ഹോട്ടലില്‍ അതിഥികളെ സേവിക്കാന്‍ വനിത ജീവനക്കാര്‍ മാത്രം

November 6, 2016, 3:41 pm
ഇന്ത്യ ചുറ്റാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു കൊട്ടാരം; ഈ ആഢംബര ഹോട്ടലില്‍ അതിഥികളെ സേവിക്കാന്‍ വനിത ജീവനക്കാര്‍ മാത്രം
HOTELS
HOTELS
ഇന്ത്യ ചുറ്റാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു കൊട്ടാരം; ഈ ആഢംബര ഹോട്ടലില്‍ അതിഥികളെ സേവിക്കാന്‍ വനിത ജീവനക്കാര്‍ മാത്രം

ഇന്ത്യ ചുറ്റാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു കൊട്ടാരം; ഈ ആഢംബര ഹോട്ടലില്‍ അതിഥികളെ സേവിക്കാന്‍ വനിത ജീവനക്കാര്‍ മാത്രം

സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത നഗരം എന്ന ചിത്തപേര് കൊണ്ടു നടക്കുന്ന തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പാക്കേജ് ഉണ്ടെന്ന് അറിയാമോ? അതിഥികളായി എത്തുന്ന സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേകം സജ്ജീകരിച്ച എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറികള്‍. പരിചരിക്കാന്‍ സ്ത്രീ ജീവനക്കാര്‍, ചെക്ക് ഇന്‍, ഹൗസ് കീപ്പിങ്ങ് വിഭാഗങ്ങളിലും വനിതകള്‍ മാത്രം. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കോറിഡോറുകളിലും ഗോവണികളിലും മറ്റു പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുളള ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ക്യാമറകള്‍. സ്ത്രീ യാത്രികരുടെ സുരക്ഷ മുന്നില്‍ കണ്ട് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടല്‍ തയ്യാറാക്കിയ ‘കമല്‍പാലസ് ‘ എന്ന പാക്കേജിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഹോട്ടലിലെ ഒരു നിലയാണ് സ്ത്രീകള്‍ക്ക് പ്രത്യേക ആഥിത്യമരുളി ഒഴിച്ചിട്ടിരിക്കുന്നത്. ഇന്ത്യയെ കൂടുതലറിയാനും ആസ്വദിക്കാനും എത്തുന്ന വിദേശവനിത വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ലീലാ പാലസ് മാനേജ്‌മെന്റ് ഇത്തരമൊരു പുതിയ ആശയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യ കാണാനും അറിയാനും വന്ന പലരും ഇന്ത്യക്കാരുടെ മോശം സ്വഭാവങ്ങളും അനുഭവിച്ചറിഞ്ഞതോടെ ഇന്ത്യയിലേക്കുളള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. അത്യാഢംബരങ്ങള്‍ക്ക് പേരുകേട്ട ലീല പാലസില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുളള കിടപ്പുമുറികള്‍ മുതല്‍ ആഢംബര രീതിയില്‍ ഒരുക്കിയ ഡീലക്‌സ് മഹാരാജാ സ്യൂട്ടുകള്‍ വരെ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. ആവശ്യക്കാര്‍ക്ക് വേണ്ടി പ്രമുഖ ബ്യൂട്ടി സ്പാകളുടെ സേവനവും ഇവിടെ ലഭിക്കും.

ഇന്ത്യയില്‍ ഇടക്കാലത്തായി സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആഗോളതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ ഇന്ത്യ, വനിതകള്‍ക്ക് സുരക്ഷിതമല്ല എന്ന പ്രതിച്ഛായ രൂപപ്പെട്ടു. ഗോവ, ഡല്‍ഹി, ബാംഗ്ലൂര്‍, രാജസ്ഥാന്‍ എന്നിവടങ്ങില്‍ എല്ലാം സ്ത്രീകള്‍ ലൈംഗിക ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായിരുന്നു. 2014-ല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ പോളിഷ്, ജര്‍മന്‍, ഡാനിഷ് വനിതകള്‍ പീഡനങ്ങള്‍ക്ക് ഇരയായതോടെ സ്ഥിതിഗതികള്‍ കുറേക്കൂടി വഷളായി. ഇതിനെ തുടര്‍ന്ന്, ഇന്ത്യയിലേക്കുളള യാത്ര കുറച്ചു കൂടി സൂക്ഷിച്ചു വേണമെന്ന് വിദേശ ഔദ്യോഗികവൃത്തങ്ങള്‍ വനിത സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. യു.കെയിലെ വിദേശകാര്യാലയം അവരുടെ ജീവനക്കാരടക്കമുളള വനിതകള്‍ക്ക്, അഥവാ ഇന്ത്യയില്‍ പോകുകയാണെങ്കില്‍ അപകടം ഒഴിവാക്കുന്നതിന് വേണ്ടി ഇരുട്ടു വീണതിന് ശേഷം ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയിലുളള യാത്ര ഒഴിവാക്കി പൊതുവായ ഗതാഗതസൗകര്യങ്ങള്‍ ഉപയോഗിക്കണമെന്ന നിര്‍ദേശം തന്നെ നല്‍കിയിട്ടുണ്ട്.

ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍, ലീല പാലസ് അതേ വര്‍ഷം സെപ്തംബര്‍ 15 ന് പുതിയ പാക്കേജ് പുറത്തിറക്കി. ഡല്‍ഹി എയര്‍പോട്ടില്‍ എത്തുന്നതു മുതല്‍ വനിതകളായ വിനോദയാത്രികരുടെ എല്ലാ സുരക്ഷയും ഇവരുടെ കൈകളില്‍ ഭദ്രമാണ്. വിശ്വസ്തരായ ഡ്രൈവര്‍മാരെ മുതല്‍ സ്ത്രീ ഗൈഡുകളെ വരെ ഇവര്‍ ഏര്‍പ്പാടുചെയ്യും. ലോകം ചുറ്റിക്കറങ്ങാന്‍ ഒറ്റക്കിറങ്ങുന്ന വനിതാസഞ്ചാരികള്‍ തങ്ങള്‍ക്കിണങ്ങുന്ന അന്തരീക്ഷത്തില്‍ തികഞ്ഞ സുരക്ഷയോടെ താമസിക്കാന്‍ കഴിയുന്ന ഇടങ്ങളാണ് അന്വേഷിക്കുക. അത്തരമൊരു അന്തരീക്ഷം കിട്ടുന്നിടത്തേക്കു തന്നെ അവര്‍ വീണ്ടും വീണ്ടും എത്തുകയും ചെയ്യും. അതുകൊണ്ട് സ്ത്രീ സുരക്ഷക്കു വേണ്ടി നക്ഷത്ര ഹോട്ടലുകള്‍ ആവിഷ്‌ക്കരിക്കുന്ന പുതിയ തന്ത്രങ്ങള്‍ ഏതായാലും വെറുതെ ആവില്ല.