24 മണിക്കൂറും വെള്ളത്തിന് പകരം റെഡ് വൈന്‍ ഒഴുകുന്ന ഒരു ജലധാര; അതും സൗജന്യമായി  

October 17, 2016, 4:57 pm
24 മണിക്കൂറും വെള്ളത്തിന് പകരം റെഡ് വൈന്‍ ഒഴുകുന്ന ഒരു ജലധാര; അതും സൗജന്യമായി  
HOTELS
HOTELS
24 മണിക്കൂറും വെള്ളത്തിന് പകരം റെഡ് വൈന്‍ ഒഴുകുന്ന ഒരു ജലധാര; അതും സൗജന്യമായി  

24 മണിക്കൂറും വെള്ളത്തിന് പകരം റെഡ് വൈന്‍ ഒഴുകുന്ന ഒരു ജലധാര; അതും സൗജന്യമായി  

വെള്ളത്തിന് പകരം റെഡ് വൈന്‍ ഒഴുകുന്ന ഒരു ജലധാര, എന്നാല്‍ ഈ ഫൗ്ണ്ടനില്‍ നിന്നുള്ള വൈന്‍ സൗജന്യവും. സ്വപ്‌നമാണെന്ന് തെറ്റിദ്ധരിക്കണ്ട, ഇറ്റലിയില്‍ അങ്ങനെയൊരു ഫ്രീ വൈന്‍ ഫൗണ്ടെയ്ന്‍ ഉണ്ട്. ഇറ്റലിയിലെ അബ്രൂസോയിലാണ് ഈ വൈന്‍ ഫൗണ്ടെയ്ന്‍. ഡോറ സാര്‍ചേസ് എന്ന വൈന്‍പാര്‍ലറാണ് ഈ നൂതന വൈന്‍ ഫൗണ്ടെയ്‌ന് പിന്നില്‍.

24 മണിക്കൂറും പ്രാദേശികമായി ഉണ്ടാക്കുന്ന ഉഗ്രന്‍ വൈന്‍ ഈ ജലധാരയിലൂടെ ഒഴുകി ഇറങ്ങും. ഏറ്റവും പ്രാധാനം ഈ സേവനം സൗജന്യമാണെന്നുള്ളതാണ്.

പ്രത്യേകിച്ച് ഒന്നും വേണ്ട, സ്വന്തമായൊരു ഗ്ലാസുണ്ടെങ്കില്‍ വൈന്‍ കുടിച്ച് മടങ്ങാം.

വൈന്‍ ബൂത്ത് നിര്‍മ്മാണത്തിന് ശേഷം ഡോറ സാര്‍ചേയ്‌സിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു. ഇത് മദ്യപരെ ആകര്‍ഷിക്കാനുള്ള വൈന്‍ പാര്‍ലറിന്റെ ശ്രമമല്ല, പബ്ലിസിറ്റിക്ക് വേണ്ടിയുമല്ല. നഗരത്തിനും തീര്‍ത്ഥാടകര്‍ക്കുമുള്ള ഒരു സമ്മാനമാണിത്.

ഇറ്റലിയിലെ തീര്‍ത്ഥാടക കേന്ദ്രമായ കമിനോ ഡി സാന്‍ തൊമ്മാസോക്ക് സമീപമാണ് ഈ വൈന്‍ ജലധാര. കടന്നുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് ഉന്മേഷം വീണ്ടെടുക്കാനാണ് ഈ സൗകര്യം.