ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലില്‍ അന്തിയുറങ്ങാം, പോക്കറ്റ് കാലിയാകും; അത്യാഢംബര സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ഒരു ദിവസം 14 ലക്ഷം രൂപ 

January 1, 2017, 3:31 pm
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലില്‍ അന്തിയുറങ്ങാം, പോക്കറ്റ് കാലിയാകും; അത്യാഢംബര സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ ഒരു ദിവസം 14 ലക്ഷം രൂപ 
HOTELS

ഡിസംബറിനോട് വിടപറഞ്ഞ്, പുതുവര്‍ഷത്തെ സ്വാഗതമരുളാന്‍ ഒരുങ്ങുകയാണ് ലോകം. ന്യൂയര്‍ ആഘോഷം 2016 ലെ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിലായാലോ? അത്ഭുത കാഴ്ചകള്‍ കാണാനും ഇഷ്ട ആഹാരങ്ങള്‍ കഴിച്ചും അവധി കാലം ഈ ഹോട്ടലില്‍ താമസിക്കണമെങ്കില്‍, കൈശ് ഇമ്മിണി ചെവലാക്കും. ഇറ്റലിയിലെ മിലാനിലുള്ള ഈ ആഡംബര ഹോട്ടലില്‍ ഒരു രാത്രി അന്തിയുറങ്ങാന്‍ 14 ലക്ഷം രൂപയാണ് നിരക്ക്.

ലോക ട്രാവല്‍ അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹോട്ടല്‍ വിഭാഗത്തിനുള്ള അവാര്‍ഡാണ് ഇറ്റലിയിലെ ഇക്‌സെല്‍സീര്‍ ഹോട്ടല്‍ ഗാലിയ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകത്തിലെ മികച്ച ഹോട്ടലിനുള്ള പുരസ്‌കാരം ഹോട്ടല്‍ കരസ്ഥമാക്കുന്നത്. ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്യൂട്ടായ ഗ്രാന്‍ഡ് ലക്ഷ്വറി സ്യൂട്ടില്‍ ഒരു ദിവസം താമസിക്കാന്‍ 14 ലക്ഷം രൂപയാണ് നിരക്ക്. 17,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. സ്വകാര്യത ആവശ്യമുള്ള സന്ദര്‍ശകര്‍ക്ക് ലക്ഷ്വറി സ്യൂട്ടില്‍ സ്വകാര്യ ലിഫ്റ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഹോട്ടലിലെ സ്യൂട്ടുകളില്‍ നാല് മുറികള്‍, ഒരു സ്വകാര്യ മട്ടുപ്പാവ്, സ്വകാര്യ സ്പാ എന്നിവയെല്ലാമുണ്ട്. ലക്ഷ്വറി സ്യൂട്ടായ കത്താറ സ്യൂട്ടിലെ ജാലകങ്ങള്‍ എല്ലാം ബുള്ളറ്റ് പ്രൂഫാണ്. ഇറ്റാലിയന്‍ ശൈലിയിലുള്ള ഇന്റീരിയര്‍ ഡിസൈനുകളാണ് ഹോട്ടലില്‍ നിര്‍മ്മിച്ചിരിക്കുന്നത്. മീറ്റിംഗുകള്‍ നടത്താനുള്ള കോണ്‍ഫറന്‍സ് മുറി,10 സീറ്റര്‍ തീന്‍മേശ എന്നി സൗകര്യങ്ങളും ഹോട്ടലിലുണ്ട്. സ്യൂട്ട് പാക്കേജുകള്‍ ഉള്‍പ്പെടെ 24 മണിക്കൂറും സേവനം ലഭ്യമാണ്. സ്യൂട്ടുകളില്‍ രണ്ട് മട്ടുപ്പാവുകളും ഡൈനിങ്ങ് ഏരിയയും ഒരുക്കിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ സ്വകാര്യ സ്പാ, ടര്‍ക്കിഷ് ബാത്ത് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കൈയില്‍ എടുക്കാന്‍ രോക്കം പണമുണ്ടെങ്കില്‍ ഇറ്റലിയില്‍ ആഢംബര സ്യൂട്ടില്‍ ഒരു രാജകീയ സൗകര്യ ആസ്വദിക്കാന്‍ സ്യൂട്ടുകള്‍ ഉടന്‍ ബുക്ക് ചെയ്യാം.

ബൃഹത്തായ ബാത്ത്‌റൂ സൗകര്യം
ബൃഹത്തായ ബാത്ത്‌റൂ സൗകര്യം