ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഹോട്ടലുകള്‍ ഇവയാണ് 

August 18, 2016, 4:14 pm
ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഹോട്ടലുകള്‍ ഇവയാണ് 
HOTELS
HOTELS
ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഹോട്ടലുകള്‍ ഇവയാണ് 

ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഹോട്ടലുകള്‍ ഇവയാണ് 

ആഢംബര ഹോട്ടലുകള്‍ താമസിക്കുക എന്നത് അത്ര സാധാരണ കാര്യമല്ല. എന്നിരുന്നാലും ഏതൊരു സാധാരണക്കാരനും ആഢംബര ഹോട്ടലുകളില്‍ ഒരു ദിവസം തങ്ങാനുള്ള ആഗ്രഹം ഉണ്ടാകും. ആഢംബരങ്ങളുടെ അവസാന വാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ലോകത്തിലെ 8 ആഢംബര ഹോട്ടലുകള്‍ പരിചയപ്പെടാം. ആഢംബരത്തോടൊപ്പം ചാരുതയും സുഖസൗകര്യം പരസ്പരം ലയിച്ച് നില്‍ക്കുന്നതാണ് ഈ ഹോട്ടലുകള്‍.

8. വെനെറ്റിന് റിസോര്‍ട്ട് ഹോട്ടല്‍ ആന്‍ഡ് കാസിനോ, ലാസ് വെഗാസ്

4000 ആഢംബര മുറികളും 20 റെസ്റ്റോറന്റുകളും മൂന്ന് ബാറുകളും ഉള്ള ലാസ് വേഗാസിലെ വെനെറ്റിന് റിസോര്‍ട്ട് ഹോട്ടല്‍ ലോകത്തിലെ ഏറ്റവും മികച്ച ആഢംബര ഹോട്ടലുകളില്‍ ഒന്നാണ്. ഇവയ്ക്ക് പുറമെ ഫിറ്റ്‌നസ് സ്പാ സൗകര്യങ്ങളും നിശാക്ലബും ഉള്ള ഹോട്ടല്‍ 1.5 മൈല്‍ സ്ഥലത്തിലാണ് സ്ഥിതി ചെയ്യുന്നത്.

7. മോണ്‍ഡ്രിയന്‍ ലണ്ടന്‍, യുകെ

ആഢംബരത്തിലുപരി ക്ലാസിക് അനൂഭൂതി നിറച്ചതാണ് യുകെയിലെ ഈ ഹോട്ടല്‍. തെംസ് നദിയുടെ വലതുവശത്തായി മനോഹരമായ കാഴ്ചയ്‌ക്കൊപ്പം ആഢംബരത്തില്‍ അലിഞ്ഞ് അന്തിയുറങ്ങാം.

6. ക്വാല ലംപുര്‍ ഹോട്ടല്‍, മലേഷ്യ

പ്രശാന്തവും ആധുനികവും ഒപ്പം ആര്‍ഭാടപരവുമായ ഹോട്ടലാണ് മലേഷ്യയിലെ ക്വാല ലംപുര്‍ ഹോട്ടല്‍. നഗരത്തിന്റെ സമാനതകളില്ലാത്ത കാഴ്ചകള്‍ സമ്മാനിക്കുന്ന മുറികള്‍, മികച്ച നിരക്കിലുള്ള ഭക്ഷണം, ബാറുകള്‍ എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.

5. ഫോര്‍ സീസണ്‍സ് ഹോട്ടല്‍ സിഡ്‌നി, ഓസ്‌ട്രേലിയ

മികച്ച സേവനം നല്‍ക്കുന്ന ആഢംബരഹോട്ടലുകളില്‍ ഒന്നാണ് ഓസ്‌ട്രേലിയയിലെ ഫോര്‍ സീസണ്‍സ് ഹോട്ടല്‍ സിഡ്‌നി. പഞ്ചനക്ഷത്ര നിലവാരം പുലര്‍ത്തുന്ന വിഭവങ്ങള്‍ വിളമ്പുന്ന േെസ്റ്റാറന്റ് ഉള്‍പ്പെട്ട ഹോട്ടലില്‍ ആഡെലേഡ് ഫെസ്റ്റിവല്‍ സെന്ററും ആര്‍ട്ടി ഗ്യാലറിയും ഉണ്ട്.

4. കാംപോറിയല്‍ ലിസ്ബന്‍

പോര്‍ചൂഗല്‍ സന്ദര്‍ശനത്തിനിടെ ആഢംബര തമസം ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഹോട്ടലിലേക്ക് പോകാം. മൂന്ന് വിശിഷ്ടമായ റെസ്‌റ്റോറന്റുകള്‍ക്ക് പുറമേ ബാര്‍ സൗകര്യവും ഇവിടെ ലഭ്യമാണ്.

3. ചാട്രിയൂ ഹോട്ടല്‍, തായ്‌ലന്‍ഡ്

തായ്‌ലന്‍ഡിലെ ബാങ്കോക്കിലെ ചാവോ ഫറയ നദിയുടെ തീരത്താണ് ഈ ആഢംബര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ആഢംബരം നിറഞ്ഞ അഞ്ച് റെസ്‌റ്റോറന്റുകള്‍ക്ക് പുറമെ സ്പാ, സ്മീങ് പൂള്‍, ബാര്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലങ്ങളുടെ ഉവിടെ ഉണ്ട്.

2. സോഫിറ്റെല്‍, ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും മികച്ച ആഢംര ഹോട്ടലാണിത്.

1. ഫോര്‍ സിസണ്‍സ് ഹോട്ടല്‍, സിഡ്‌നി

പ്രസിദ്ധമായ സിഡ്‌നി ഓപ്പറ ഹൗസ് , സിഡ്‌നി ഹാര്‍ബര്‍ പാലം എന്നി മനോഹര കാഴ്ചകള്‍ സമ്മാനിച്ച് അതിഥികളെ വിസ്മയിപ്പിക്കുന്ന ആഢംബരമുറികളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.