ഓര്‍ത്ത് വെച്ചോളൂ ഈ പേരുകള്‍; ഋഷികേശ് യാത്രക്കൊരുങ്ങുന്നവര്‍ക്ക് ബഡ്ജറ്റ് സ്‌റ്റേക്ക് പറ്റിയ താമസകേന്ദ്രങ്ങള്‍  

June 3, 2016, 6:14 pm
ഓര്‍ത്ത് വെച്ചോളൂ ഈ പേരുകള്‍; ഋഷികേശ് യാത്രക്കൊരുങ്ങുന്നവര്‍ക്ക് ബഡ്ജറ്റ് സ്‌റ്റേക്ക് പറ്റിയ താമസകേന്ദ്രങ്ങള്‍  
HOTELS
HOTELS
ഓര്‍ത്ത് വെച്ചോളൂ ഈ പേരുകള്‍; ഋഷികേശ് യാത്രക്കൊരുങ്ങുന്നവര്‍ക്ക് ബഡ്ജറ്റ് സ്‌റ്റേക്ക് പറ്റിയ താമസകേന്ദ്രങ്ങള്‍  

ഓര്‍ത്ത് വെച്ചോളൂ ഈ പേരുകള്‍; ഋഷികേശ് യാത്രക്കൊരുങ്ങുന്നവര്‍ക്ക് ബഡ്ജറ്റ് സ്‌റ്റേക്ക് പറ്റിയ താമസകേന്ദ്രങ്ങള്‍  

യാത്രക്ക് ഇറങ്ങുന്നവരെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് താമസസൗകര്യം. ബഡ്ജറ്റ് കീറാത്ത ഹോട്ടലുകളും ഹോംസ്റ്റേകളും അന്വേഷിച്ച് നടന്ന് തന്നെ സമയം പോകും. ഉത്തരാഖണ്ഡിലെ ഋഷികേശ് യാത്രക്കൊരുന്നവര്‍ക്ക് ഉപകാരപ്രദമാകും ഈ താമസസ്ഥലങ്ങള്‍. മിഡ്-ബജറ്റ് യാത്രക്കാര്‍ക്ക് ഋഷികേശിലെ തപോവന്‍ റിസോര്‍ട്ടും ഭണ്ഡാരി സ്വിസ് കോട്ടേജുമായിരിക്കും നല്ലത്. താരിഫ് നിരക്ക് വരെ താഴ്ത്തിയാണ് ബില്ല് ഈടാക്കുന്നതെന്നതിനാല്‍ ബഡ്ജറ്റ് യാത്രക്കാര്‍ക്ക് താമസത്തിന് ഒരുപാട് പണം ചെലവഴിക്കേണ്ടി വരില്ല. പര്‍മര്‍ത് നികേതന്‍ ആശ്രമവും കുറഞ്ഞ താരീഫില്‍ മുറി നല്‍കുമ്പോള്‍ ദയാനന്ദ ആശ്രമം പണം ഈടാക്കാതെ താമസക്കാരെ സ്വീകരിക്കും. ഗംഗാ തീരത്തെ പുണ്യഭൂമിയിലേക്ക് എത്തുന്നവര്‍ക്ക് ആശ്രമങ്ങളും ക്ഷേത്രങ്ങളും കണ്ട് മടങ്ങാം. പ്രകൃതി സ്‌നേഹികള്‍ക്കും മികച്ച കാഴ്ചയാണ് ഋഷികേശിലുള്ളത്.

1.തപോവന്‍ റിസോര്‍ട്ട്തപോവന്‍ റിസോര്‍ട്ട്
തപോവന്‍ റിസോര്‍ട്ട്

ഡീലക്‌സ്, എക്‌സിക്യൂട്ടീവ്, സ്യൂട്ട്‌സ് എന്നിങ്ങനെ വിവിധ ക്യാറ്റഗറികളില്‍ മുറികള്‍ ലഭ്യും. ഋഷികേശ് സിറ്റി ബസ് സ്റ്റാന്‍ഡില്‍ നിന്നും 10 മിനിട്ട് നടപ്പു മാത്രം തപോവനിലെത്താന്‍. നല്ല ഫര്‍ണീഷിംഗും കുറഞ്ഞ താരിഫൂം തപോവന്‍ നല്‍കും. വെജിറ്റേറിയന്‍ മെനു കാര്‍ഡാണ് ഭക്ഷണ രീതി. റാഫ്റ്റിംഗ്, ട്രെക്കിംഗ് തുടങ്ങി സാഹസിക കേളികള്‍ക്കുള്ള സൗകര്യവും ആവശ്യപ്പെട്ടാല്‍ ഒരുക്കി നല്‍കും

2.ഭണ്ഡാരി സ്വിസ് കോട്ടേജ്ഭണ്ഡാരി സ്വിസ് കോട്ടേജ്
ഭണ്ഡാരി സ്വിസ് കോട്ടേജ്

ഈ കോട്ടേജ് അല്‍പം ആഡംബരത്തോടു കൂടിയ താമസം മിതമായ നിരക്കില്‍ അനുവദിക്കും. ഋഷികേശിലെ തപോവന്‍ മേഖലയിലാണ് ഭണ്ഡാരി സ്വിസ് കോട്ടേജ്. ഗംഗയ്ക്ക് അഭിമുഖമായും മുറി ലഭിക്കുമെന്നതിനാല്‍ കാഴ്ചക്കാരായ യാത്രികര്‍ക്ക് ഇവിടം വളരെ പെട്ടെന്ന് ഇഷ്ടമാകും. എയര്‍കണ്ടീഷന്‍ഡ് മുറികളും ഇവിടെ ലഭ്യമാണ്.

3.പര്‍മര്‍ത് നികേതന്‍ ആശ്രമംപര്‍മര്‍ത് നികേതന്‍ ആശ്രമം
പര്‍മര്‍ത് നികേതന്‍ ആശ്രമം

യോഗ പാഠങ്ങളും അഭ്യസിച്ച് താമസം ശരിക്കും ആസ്വദിക്കാം. കുറഞ്ഞ താരിഫ് നിരക്കില്‍ ഈ ആശ്‌രമം താമസമൊരുക്കും. മൂന്ന് നേരം ഭക്ഷണവും യോഗ ക്ലാസും നല്ല താമസസൗകര്യവും ലഭിക്കും. രാം ഝൂലയ്ക്ക് സമീപമാണെന്നതും സൗകര്യപ്രദമാണ്. ഭക്തിയാത്രക്കെത്തുന്നവര്‍ക്ക് ഇവിടം ഇഷ്ടമാകാതെ തരമില്ല

4.സ്വാമി ദയാനന്ദ ആശ്രമം


സ്വാമി ദയാനന്ദ ആശ്രമം 
സ്വാമി ദയാനന്ദ ആശ്രമം 

ഈ തീര്‍ത്ഥയാത്ര മേഖലയില്‍ ഭക്തര്‍ക്ക് സൗജന്യമായ താമസവും ഭക്ഷണവും നല്‍കും ദയാനന്ദ ആശ്രമം. വിശ്വാസികള്‍ നല്‍കുന്ന പണത്തിലാണ് പ്രവര്‍ത്തനം. സന്ദര്‍ശകര്‍ക്കും ഡൊണേഷന്‍ നല്‍കാം. ഗംഗയുടെ തീരത്തെ ഈ ആശ്രമത്തില്‍ മികച്ച ലൈബ്രറിയും അദ്ധ്യാത്മിക പഠന കേന്ദ്രങ്ങളുമുണ്ട്. യോഗ സെഷന്‍സും ആശ്രമം നടത്തുന്നുണ്ട്. സൗജന്യ താമസം ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ എത്താം.