വിമാനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയ ഭക്ഷണ വിരുന്ന്; ആകാശതുല്യ യാത്ര ആസ്വദിക്കാന്‍ ചൈനയിലെ പ്ലെയിന്‍ റെസ്റ്റോറന്റിലേക്ക് പോകാം 

November 1, 2016, 5:49 pm
വിമാനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയ ഭക്ഷണ വിരുന്ന്; ആകാശതുല്യ യാത്ര ആസ്വദിക്കാന്‍ ചൈനയിലെ പ്ലെയിന്‍ റെസ്റ്റോറന്റിലേക്ക് പോകാം 
HOTELS
HOTELS
വിമാനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയ ഭക്ഷണ വിരുന്ന്; ആകാശതുല്യ യാത്ര ആസ്വദിക്കാന്‍ ചൈനയിലെ പ്ലെയിന്‍ റെസ്റ്റോറന്റിലേക്ക് പോകാം 

വിമാനത്തിന്റെ അകത്തളത്തില്‍ ഒരുക്കിയ ഭക്ഷണ വിരുന്ന്; ആകാശതുല്യ യാത്ര ആസ്വദിക്കാന്‍ ചൈനയിലെ പ്ലെയിന്‍ റെസ്റ്റോറന്റിലേക്ക് പോകാം 

വിമാനത്തെ റെസ്റ്റോറാക്കിമാറ്റി വൈവിധ്യമാര്‍ന്ന ഒരു ഭക്ഷണവിരുന്ന ഒരുക്കുകയാണ് ചൈനയിലെ ലി യാങ് എന്ന വ്യവസായി. ചൈനയില്‍ നിരവധി പ്രമുഖ റസ്റ്റോറന്റുകള്‍ ഉണ്ടെങ്കിലും ഒരു ബോയിംഗ് വിമാനത്തില്‍ ഒരു തീമിലുള്ളൊരു റെസ്റ്റോറന്റ് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ ഈ വിസ്മയമൊന്നു കണാനും രുചികൂട്ടുകള്‍ അറിയാനുമായി എത്തുന്ന സന്ദര്‍ശകരും നിരവധിയാണ്.

ഈ കഴിഞ്ഞ മാസമാണ് ഈ പ്ലെയിന്‍ റെസ്റ്റോറന്റ് ചൈനയിലെ വുഹാനില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കാഴ്ചയില്‍ പുതുമ ഉള്ളതുകൊണ്ടാകാം തുടക്കത്തില്‍ തന്നെ റെസ്റ്റോറന്റില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടുക്കൊണ്ടിരിക്കുന്നത്.

ചൈനയിലെ വിമാന റെസ്‌റ്റോറന്റ്
ചൈനയിലെ വിമാന റെസ്‌റ്റോറന്റ്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിസിനസ് ആവശ്യത്തിനായി സ്വീഡന്‍ സന്ദര്‍ശിക്കേണ്ടി വന്നപ്പോഴാണ് ഇത്തരത്തില്‍ പ്ലെയിന്‍ തീമിലുള്ളൊരു റെസ്റ്റോറന്റ് ആദ്യമായി കാണുന്നത്. അതെ ആശയമാണ് പുതിയൊരു റെസ്റ്റോറന്റ് തുടങ്ങിയാലോ എന്നാലോചിച്ചപ്പോള്‍ മനസിലുദിച്ചത് .
ലി യാങ്,റെസ്റ്റോറന്റ് ഉടമ

ഡീകമ്മീഷന്‍ ചെയ്ത ബോയിംഗ് 737 വിമാനത്തെ ബടാവിയ എയര്‍ എന്നൊരു ഇന്തോനേഷ്യന്‍ കമ്പനിയില്‍ നിന്നുമാണ് സ്വന്തമാക്കിയത്. ഏതാണ്ട് 28 വര്‍ഷത്തോളം പഴക്കമുള്ള വിമാനമാണിത്. കഴിഞ്ഞവര്‍ഷമാണ് ഇന്തോനേഷ്യയില്‍ നിന്ന് കടല്‍മാര്‍ഗം ഈ വിമാനത്തെ ചൈനയില്‍ എത്തിച്ചത്. 35 മില്ല്യണ്‍ യാന്‍ ചിലവിട്ടാണ് ലി യാങ് ഈ വിമാനം സ്വന്തമാക്കിയിരിക്കുന്നത്.ലി യാങ്,റെസ്റ്റോറന്റ് ഉടമ
ലി യാങ്,റെസ്റ്റോറന്റ് ഉടമ

ലില്ലി എയര്‍വെയ്‌സ് എന്ന പേരിലുള്ള വെസ്റ്റേണ്‍ സ്‌റ്റൈല്‍ റെസ്റ്റോറന്റില്‍ പ്രാവീണ്യം നേടിയിട്ടുള്ള പാചകക്കാരെയാണ് നിയമിച്ചിരിക്കുന്നത്. 200 മുതല്‍ 300 യാണ്‍ വരെയാണ് ഈ റസ്റ്റോറന്റില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ശരാശരി വില. വിമാനത്തിലെ ക്യാബിന്‍ ക്രൂ ഉപയോഗിക്കുന്ന തരത്തിലുള്ള ഡ്രെസ് കോഡാണ് വെയിറ്റര്‍മാര്‍ക്കും നല്‍കിയിരിക്കുന്നത്. എങ്ങനെയുള്ള ആദിത്യമര്യാദകള്‍ പുലര്‍ത്തണമെന്നതിനെ കുറിച്ച് പാചകക്കാരന്‍ മുതല്‍ വെയിറ്റര്‍മാര്‍ വരെ പ്രത്യേക പരിശീലനം ലഭിച്ചവരാണ്.വിമാന റെസ്റ്റോറന്റിലെ ഉള്‍ കാഴ്ച
വിമാന റെസ്റ്റോറന്റിലെ ഉള്‍ കാഴ്ച

പ്ലെയിന്‍ ഹോട്ടലിലേക്ക് വെയിറ്റര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ വിമാനത്തിലെ ക്രൂമെമ്പര്‍മാര്‍ക്കുള്ള അതെ നിബന്ധനകള്‍ പാലിച്ചെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പുരുഷന്മാര്‍ക്ക് അഞ്ചടി ഏഴിഞ്ച് ഉയരവും സ്ത്രീകള്‍ക്ക് അഞ്ചടി നാലിഞ്ചിനും മുകളില്‍ ഉയരമുണ്ടാകണമെന്നുള്ള നിബന്ധനകള്‍ ഉണ്ടായിരുന്നു. മാത്രമല്ല ഉപചാര ക്രമങ്ങളെപ്പറ്റി പ്രത്യേകം പരീശലനവും ഏര്‍പ്പെടുത്തിയിരുന്നു.

ലിവേറ്റര്‍ തുറന്നാല്‍ നേരെ ചെന്നെത്തുന്നത് ബോയിംഗ് 747 പ്ലെയിന്‍ റസ്റ്റോറന്റിലേക്കാണ്. വിസ്മയിപ്പിക്കുന്ന കാഴ്ചകളും അനുഭവവുമാണ് ഈ റെസ്റ്റോറന്റില്‍ ഒരുക്കിയിരിക്കുന്നത്.

 വിമാന റെസ്റ്റോറന്റിലെ ഉള്‍ കാഴ്ച
വിമാന റെസ്റ്റോറന്റിലെ ഉള്‍ കാഴ്ച

റെസ്റ്റോറന്റ് സന്ദര്‍ശിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ലോബിയിലേക്ക് ചെല്ലുമ്പോള്‍ തന്നെ ആകാശത്ത് മിന്നിതിളങ്ങുന്നതുപോലുള്ള സീലിംഗില്‍ തൂങ്ങിക്കിടക്കുന്ന നക്ഷത്രങ്ങളാണ് നിങ്ങളെ വരവേല്ക്കുന്നത്. ചെക്കിന്‍ ചെയ്തയുടനെ ആളുകളുടെ എണ്ണവും പേരുമടങ്ങുന്ന ബോഡിംഗ് പാസ് നല്‍കുന്നതായിരിക്കും. റെസ്റ്റോറന്റിലേക്കുള്ള വാതില്‍ തുറന്നുകഴിഞ്ഞാല്‍ വിമാനതുല്യ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുള്ള മള്‍ട്ടിക്യുസീന്‍ റസ്റ്റോറന്റാണ് കാണാന്‍ സാധിക്കുക.

വിമാനത്തിലെ എയര്‍ ഹോസ്റ്റസുമാരെ പോലെ വേഷംമണിഞ്ഞ വെയിറ്റര്‍മാരാണ് നിങ്ങള്‍ക്ക് വരവേല്‍ക്കുന്നത്. ഏവര്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയ്ക്കാണ് ഭക്ഷണമെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. രണ്ട് പേര്‍ക്ക് എണ്ണൂറുരൂപ മാത്രമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.

 വിമാന റെസ്റ്റോറന്റിലെ ഉള്‍ കാഴ്ച 
വിമാന റെസ്റ്റോറന്റിലെ ഉള്‍ കാഴ്ച 

എന്നാല്‍, ഇത്തരത്തിലുള്ള പ്ലെയിന്‍ ഹോട്ടല്‍ ഇന്ത്യയിലുമുണ്ടെന്നുള്ളതാണ് വാസ്തവം. ചെന്നൈയില്‍ തുറൈപാക്കം സന്ദര്‍ശിക്കുകയാണെങ്കില്‍ വിമാനതുല്യ സൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കിയിട്ടുള്ളൊരു റസ്റ്റോറന്റ് നിങ്ങള്‍ക്കും അനുഭവിച്ചറിയാവുന്നതാണ്.