ഭക്ഷണപ്രിയരേ ഇതിലേ ഇതിലേ... ഈ താലി മീല്‍സ് ഒറ്റയ്ക്ക് കഴിച്ചു തീര്‍ത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം! 

July 27, 2016, 12:26 am
ഭക്ഷണപ്രിയരേ ഇതിലേ ഇതിലേ... ഈ താലി മീല്‍സ് ഒറ്റയ്ക്ക് കഴിച്ചു തീര്‍ത്താല്‍ ഒരു ലക്ഷം രൂപ സമ്മാനം! 
HOTELS

ഭക്ഷണപ്രിയര്‍ക്കായുള്ള മത്സരങ്ങള്‍ പലതും നാം കേട്ടിട്ടുണ്ട്. അവയില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഗുജറാത്തിലെ ഒരു ഹോട്ടലില്‍ ഒരുക്കുന്ന താലി മീല്‍സ് മത്സരം. സമ്മാന തുക തന്നെയാണ് ഈ തീറ്റ മത്സരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഹോട്ടലില്‍ ചെന്ന് മനസും വയറും നിറയെ ഭക്ഷണവും കഴിക്കാം, കഴിച്ചു തീരുമ്പോള്‍ കാശും വാങ്ങി പോരുകയും ചെയ്യാം! ഒന്നും രണ്ടും രൂപയൊന്നുമല്ല, കൃത്യം ഒരു ലക്ഷം രൂപ കൈയ്യില്‍ കിട്ടും. ഗുജറാത്തിലെ സൂറത്തിലുള്ള ഒരു ഹോട്ടലാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

സംഗതി സിമ്പിളാണെന്ന് കരുതി ചാടി പുറപ്പെടേണ്ട കേട്ടോ. അവിടുത്തെ വിശേഷങ്ങള്‍ ഒന്ന് അറിഞ്ഞിട്ടാകാം യാത്ര. ബകാസുര താലി എന്നു പേരു നല്‍കിയിട്ടുള്ള ഈ താലി മീല്‍സിന്റെ വില 1500 രൂപയാണ്. ഏകദേശം 100 വ്യത്യസ്ത തരം വിഭവങ്ങളാണ് നിങ്ങള്‍ക്കായി ഈ മീല്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 33 മധുര പലഹാരങ്ങളടക്കം വ്യത്യസ്ത ഇന്ത്യന്‍ വിഭവങ്ങളടങ്ങിയ ബകാസുര മീല്‍സ് ഒറ്റയ്ക്കു കഴിച്ചു തീര്‍ക്കുന്നയാള്‍ക്കാണ് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുക. മേശ നിറഞ്ഞിരിക്കുന്ന ബകാസുര മീല്‍സ് കാണുമ്പോഴേ ശാപ്പാട്ടു രാമന്മാരുടെയെല്ലാം ആവേശം ചോര്‍ന്നു പോകുന്നതായാണ് കേള്‍ക്കുന്നത്.

എന്നാല്‍, കാണുമ്പോഴുള്ള ആകര്‍ഷണീയതയും ഗംഭീരമായ രുചിയും കുടുംബങ്ങളെയും സൗഹൃദ സംഘങ്ങളെയും കൂടുതലായി ഈ വിഭവത്തിലേക്ക് ആകര്‍ഷിക്കുന്നു. പ്രിയപ്പെട്ടവര്‍ കൂടിയിരുന്ന് ഒരേ ഇലയില്‍ നിന്നും വ്യത്യസ്ത രുചിയുള്ള വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കാനെത്താറുണ്ട്. ആ സുഖം ഒന്നു വേറെ തന്നെയാണെന്നാണ് ഭക്ഷണപ്രിയരുടെ അഭിപ്രായം.