കാനഡയിലെ ‘തൂക്കുഹോട്ടല്‍’; പന്തിന്റെ രൂപത്തിലാണെങ്കിലും അകം അതിശയിപ്പിക്കും തീര്‍ച്ച..

April 28, 2017, 1:20 pm
കാനഡയിലെ ‘തൂക്കുഹോട്ടല്‍’; പന്തിന്റെ രൂപത്തിലാണെങ്കിലും അകം അതിശയിപ്പിക്കും തീര്‍ച്ച..
HOTELS
HOTELS
കാനഡയിലെ ‘തൂക്കുഹോട്ടല്‍’; പന്തിന്റെ രൂപത്തിലാണെങ്കിലും അകം അതിശയിപ്പിക്കും തീര്‍ച്ച..

കാനഡയിലെ ‘തൂക്കുഹോട്ടല്‍’; പന്തിന്റെ രൂപത്തിലാണെങ്കിലും അകം അതിശയിപ്പിക്കും തീര്‍ച്ച..

കാടിനുള്ളില്‍ മരത്തിനു മുകളില്‍ വീടുണ്ടാക്കി താമസിക്കുക എന്നത് ഏറെ ഹരം നല്‍കുന്ന അനുഭവമായിരിക്കും. ചെറുപ്പത്തില്‍ അത്തരം ഒരു ആഗ്രഹം മനസില്‍ ജനിച്ചിട്ടില്ലാത്തവര്‍ ചില്ലറയായിരിക്കും. അത്തരത്തില്‍ ഒരു അനുഭൂതി പകരാന്‍ കാനഡയില്‍ ഒരു 'തൂക്കൂഹോട്ടല്‍' ഒരുങ്ങി കഴിഞ്ഞു.

കാനഡയിലെ ഫ്രീ സ്പിരിറ്റഡ് റിസോര്‍ട്ട്‌സ് ആണ് വനമധ്യത്തില്‍ വ്യത്യസ്തമായ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കാടിന് നടുവില്‍ മരങ്ങള്‍ക്ക് മുകളിലാണ് ഹോട്ടല്‍ മുറികള്‍ ഒരുക്കിയിരിക്കുന്നത്. പന്തിന്‍ രൂപത്തിലാണ് ഹോട്ടല്‍ മുറികളുടെ രൂപകല്‍പന. കാനഡയിലെ വാന്‍കൂവര്‍ ദ്വീപിലെ ഒരു വനപ്രദേശത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

രണ്ട് പേര്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന മുറികള്‍ മനോഹരമായ ഇന്റീരിയര്‍ ഡിസൈനാണ് ചെയ്തിരിക്കുന്നത്.

പ്രകൃതിയുടെ നടുക്കുള്ള മനോഹരമായ ഈ തൂങ്ങും ഹോട്ടലില്‍ ഒരു ദിവസം താമസിക്കാന്‍ കുറഞ്ഞത് 133 ഡോളര്‍ അതായത് 8550 രൂപയാണ് ചെലവ് വരുക.

പുറത്തു നിന്ന് നോക്കുമ്പോള്‍ അത്യന്തം ആകര്‍ഷകമായ ഹോട്ടല്‍ മുറികളിലെ താമസം നിങ്ങളെ വിസ്മയിപ്പിക്കും എന്ന കാര്യം തീര്‍ച്ചയാണ്.