9 ലക്ഷം രൂപയുണ്ടോ എടുക്കാന്‍? രാജകീയ പ്രൗഢിയോടെ ഈ കൊട്ടാരത്തില്‍ അന്തിയുറങ്ങാം 

August 6, 2016, 1:51 pm
9 ലക്ഷം രൂപയുണ്ടോ എടുക്കാന്‍? രാജകീയ പ്രൗഢിയോടെ ഈ കൊട്ടാരത്തില്‍ അന്തിയുറങ്ങാം 
HOTELS
HOTELS
9 ലക്ഷം രൂപയുണ്ടോ എടുക്കാന്‍? രാജകീയ പ്രൗഢിയോടെ ഈ കൊട്ടാരത്തില്‍ അന്തിയുറങ്ങാം 

9 ലക്ഷം രൂപയുണ്ടോ എടുക്കാന്‍? രാജകീയ പ്രൗഢിയോടെ ഈ കൊട്ടാരത്തില്‍ അന്തിയുറങ്ങാം 

മുംബൈയിലെ ഏറ്റവും പ്രശസ്തമായ ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് കൊളാബയിലെ താജ് മഹല്‍ പാലസ് ഹോട്ടല്‍. മുംബൈയില്‍ എത്തുന്ന പ്രശസ്തരുടെ താമസം മിക്കവാറും ലോകത്തിലെ ഏറ്റവും മനോഹരമായ ഹോട്ടലുകളില്‍ ഒന്നായ താജില്‍ തന്നെയാവും. ആഢംബരത്തിന്റെ അവസാന വാക്കായ താജ് ഹോട്ടലിലെ താമസം സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാം എന്നെ ഉള്ളൂ കേട്ടോ. കാരണം, ഇവിടുത്തെ ഏറ്റവും ഉയര്‍ന്ന സ്യൂട്ടായ ഗ്രാന്‍ഡ് ലക്ഷ്വറി സ്യൂട്ടില്‍ ഒരു രാത്രി താമസിക്കാന്‍ 9 ലക്ഷം രൂപയാണ് നിരക്ക്. 21,500 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.താജ്‌മഹൽ പാലസിലെ രാ‌ജ്പത് സ്യൂട്ട്
താജ്‌മഹൽ പാലസിലെ രാ‌ജ്പത് സ്യൂട്ട്

ആഢംബരം തിങ്ങി നില്‍ക്കുന്ന വിശാലമായ മുറികളും വെള്ള നിറത്തിലുള്ള മാര്‍ബിള്‍ ചുമരുകളില്‍ രാജകീയമായ പരവാതാനികള്‍ വിരിച്ച ഈ മഹത്തരമായ ഹോട്ടലില്‍ 560 മുറികളുമുണ്ട്. മനോഹരങ്ങളായ ധാരാളം പെയിന്റിംഗുകളും രാജകീയമായ ഗൃഹോപകരണങ്ങള്‍ കൊണ്ടും അലങ്കരിച്ച 15 ആഢംബര സ്യൂട്ടുകളുമാണ്‌ ഇവിടെ ഉള്ളത്. പാചകക്കാരടക്കം 1500ജീവനക്കാരുണ്ട് ഈ ഹോട്ടലില്‍.

ജാലകളിലൂടെ നോക്കിയാല്‍ അറബികടലിന്റെ തീരവും ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മനോഹരകാഴ്ചകളും കാണാം. എത്ര രൂപ ചിലവായാലും വേണ്ടില്ല ഒരു ദിവസത്തേക്ക് എങ്കിലും രാജവായി ജീവിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് മുംബൈയിലേക്ക് യാത്ര തിരിക്കാം.

താജ് മഹല്‍ പാലസ് ഹോട്ടലിലെ മനോഹര കാഴ്ചകള്‍...

ഹോട്ടലിലെ ഒരു മനോഹര കാഴ്ച
ഹോട്ടലിലെ ഒരു മനോഹര കാഴ്ച


താജ്‌മഹൽ പാലസിലെ നീന്തൽക്കുളം
താജ്‌മഹൽ പാലസിലെ നീന്തൽക്കുളം