‘ആഡംബര ഹോട്ടലിന്റെ കുഞ്ഞന്‍ രൂപം’; ഇന്ത്യയിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ മുബൈയില്‍ 

April 17, 2017, 6:00 pm
‘ആഡംബര ഹോട്ടലിന്റെ കുഞ്ഞന്‍ രൂപം’; ഇന്ത്യയിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ മുബൈയില്‍ 
HOTELS
HOTELS
‘ആഡംബര ഹോട്ടലിന്റെ കുഞ്ഞന്‍ രൂപം’; ഇന്ത്യയിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ മുബൈയില്‍ 

‘ആഡംബര ഹോട്ടലിന്റെ കുഞ്ഞന്‍ രൂപം’; ഇന്ത്യയിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ മുബൈയില്‍ 

ഇന്ത്യ ചുറ്റി സഞ്ചരിക്കാന്‍ ഏറെ ഇഷ്ടമാണെങ്കിലും ഹോട്ടലിലെ ഭീമന്‍ ചെലവിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ യാത്ര വേണ്ടെന്നുവെക്കുന്ന ആളാണോ നിങ്ങള്‍? ഇത്തരത്തിലുള്ളവര്‍ക്ക് ആശ്വാസമായി ഇന്ത്യയിലെ ആദ്യത്തെ പോഡ് ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. എല്ലാ സൗകര്യങ്ങളും അടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ ഒരു മൈക്രോ രൂപമാണ് പോഡ് ഹോട്ടലുകള്‍. ലോഡ്ജുകളുടെ സ്മാര്‍ട്ട് രൂപം എന്ന് വേണമെങ്കില്‍ പറയാം.

മുംബൈയിലെ അന്ധേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍പോഡ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാവുന്ന സ്മാര്‍ട്ട് പോഡ് ഹോട്ടലാണിത്. 140 യൂണിറ്റുകളുള്ള അര്‍ബന്‍പോഡ് ആണുള്ളത്. യാത്രകള്‍ക്കിടയില്‍ താങ്ങാവുന്ന നിരക്കില്‍ ഒന്ന് തല ചായ്ക്കാന്‍ മാത്രം ഒരിടം എന്നതാണ് പോഡ് ഹോട്ടലിന്റെ ലക്ഷ്യം. ഒന്നോ രണ്ടോ ആളുകള്‍ക്ക് താമസിക്കാന്‍ വേണ്ട എല്ലാവിധ സൗകര്യങ്ങളും പോഡ് ഹോട്ടലിലുണ്ട്. ഒരു കിടക്ക, ലോക്കര്‍, ടിവി, വൈ-ഫൈ, എയര്‍ കണ്ടീഷനര്‍, റീഡിംഗ് ലൈറ്റ്, പവര്‍ സോക്കറ്റ്, ഹാംഗര്‍, ഡ്രസ്സര്‍ എന്നിവയാണ് പോഡിനുള്ളിലെ സൗകര്യങ്ങള്‍. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി കൊണ്ട് സ്ത്രീകള്‍ക്ക് വേണ്ടി മാത്രം പോഡ് ഹോട്ടല്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

1979 ഇല്‍ ജപ്പാനിലാണ് പോഡ് ഹോട്ടല്‍ അല്ലെങ്കില്‍ കാപ്‌സ്യൂള്‍ ഹോട്ടല്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ചൈനയിലും യൂറോപ്പിലും പോഡ് ഹോട്ടലുകള്‍ മുളച്ചു. ആ പാത പിന്തുടര്‍ന്നാണ് ഇന്ത്യയിലും പോഡ് ഹോട്ടല്‍ തുടങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഒരു ഹോട്ടലിന് 5-15 കോടി വരെ നിക്ഷേപം ആവശ്യമായി വരുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 10-20 കോടി രൂപയുടെ നിക്ഷേപവുമായി വികസിപ്പിക്കാനാണ് അര്‍ബന്‍പോഡ് ഡയറക്ടര്‍ ആയ ഹിരണ്‍ ഗാന്ധി പറയുന്നത്.

50 മുതല്‍ 90 ചതുരശ്ര അടി വരെ വലുപ്പമുള്ള പോഡുകളാണ് ലഭ്യമായിട്ടുള്ളത്. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്റീരിയര്‍ ആണ് പോഡില്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരു രാത്രി താമസിക്കാന്‍ ഏതാണ്ട് 1,800 മുതല്‍ 3,200 രൂപ വരെ ചെലവാകും. ഇന്ത്യയിലെ വികസിച്ചു വരുന്ന ടൂറിസം മേഖലയാണ് അര്‍ബന്‍പോഡുകള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ഗാന്ധി പറയുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതായിരിക്കും പോഡുകള്‍.