പവിഴപ്പുറ്റുകളുടെ പറുദീസയായ ഗ്രേറ്റ് ബാരിയറില്‍ അന്തിയുറങ്ങാം;ജലത്തില്‍ പൊങ്ങിക്കിടക്കുന്ന അത്ഭുത വീടുകള്‍ റെഡി 

June 21, 2016, 4:59 pm
പവിഴപ്പുറ്റുകളുടെ പറുദീസയായ ഗ്രേറ്റ് ബാരിയറില്‍ അന്തിയുറങ്ങാം;ജലത്തില്‍ പൊങ്ങിക്കിടക്കുന്ന അത്ഭുത വീടുകള്‍ റെഡി 
HOTELS

പ്രകൃതിയിലെ അത്ഭുത നിറക്കൂട്ട് ഒളിപ്പിച്ചുവച്ചിരിക്കുന്ന ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയറിലേക്ക് യാത്ര പോകാന്‍ ഒരു കാരണം കൂടി. കടല്‍ കാഴ്ചകളുടെ പറുദീസയായ ഗ്രേറ്റ് ബാരിയറില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മനോഹരമായ ഫ്‌ളോട്ടിംഗ് അപ്പാര്‍ട്ട്‌മെന്റുകള്‍ ഒരുങ്ങി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ ശൃംഖലയായ ഗ്രേറ്റ് ബാരിയറില്‍ താമസിക്കാനുള്ള അവസരമാണ് ഈ അത്ഭുത വീടുകള്‍ നല്‍ക്കുന്നത്.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മനോഹരമായ ഫ്‌ളോട്ടിംഗ് അപ്പാര്‍ട്ട്‌മെന്റുകള്‍
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മനോഹരമായ ഫ്‌ളോട്ടിംഗ് അപ്പാര്‍ട്ട്‌മെന്റുകള്‍

ബെഡ്‌റൂമുകളും മറ്റ് എല്ലാ സൗകര്യങ്ങളുമുള്ള അത്യാഢംബരം നിറഞ്ഞ വില്ലകളാണ് ഒരുക്കിയിരിക്കുന്നത്. സിനിമയെ പെല്ലുന്ന സജ്ജീകരണങ്ങളാണ് ഗ്രേറ്റ് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കകള്‍ അവകാശപ്പെടുന്നു. ചെറുമീനുകളും പവിഴപ്പുറ്റുകളും തിമിംഗലങ്ങളുമൊക്കെ നമുക്ക് ചുറ്റും കൂടി നീന്തി നടക്കുന്ന കാഴ്ച കണ്ട് ജീവിക്കാന്‍ തോന്നുന്നവര്‍ക്ക് ഇവിടെക്ക് പോകാം.

 അപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളുടെ മുറികളില്‍ നിന്നുള്ള കാഴ്ച 
അപ്പാര്‍ട്ട്‌മെന്റിലെ കുട്ടികളുടെ മുറികളില്‍ നിന്നുള്ള കാഴ്ച 

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിന്റെ തീരത്ത് വ്യാപിച്ചുകിടക്കുന്നത് പ്രകൃതിവിസ്മയം പവിഴപ്പുറ്റുകളിടെ മാത്രമല്ല ജൈവവൈവിധ്യത്തിന്റെയും കലവറയാണ്. 1500 തരം മത്സ്യങ്ങളും 600 തരം പവിഴപുറ്റുകളുമാണിവിടെ ഉള്ളത്. പ്രകൃതി സമ്പത്ത് കൊണ്ട് ശ്രേഷ്ഠമായ അണ്ടര്‍വാട്ടര്‍ ഗ്രേറ്റ് ബാരിയര്‍ ഒരു വിനോദസഞ്ചാര വളരെ ജനപ്രിയമാണ്. 344,400 ചതുരശ്രകിലോമീറ്ററാണ് വിസ്തീര്‍ണമുള്ള ഗ്രേറ്റ് ബാരിയറില്‍ അണ്ടര്‍വാട്ടര്‍ ജീവന്റെ കാഴ്ച ആസ്വദിക്കാന്‍ ലോകമെമ്പാടുമുള്ളവര്‍ എത്താറുണ്ട്. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇവിടം ഇടം പിടിച്ചിട്ടുണ്ട്.