ലോകത്തിലെ മികച്ച 100 റെസ്‌റ്റോറന്റുകളില്‍ ഒന്ന് ഇന്ത്യയില്‍ 

June 15, 2016, 2:35 pm
ലോകത്തിലെ മികച്ച 100 റെസ്‌റ്റോറന്റുകളില്‍ ഒന്ന് ഇന്ത്യയില്‍ 
HOTELS
HOTELS
ലോകത്തിലെ മികച്ച 100 റെസ്‌റ്റോറന്റുകളില്‍ ഒന്ന് ഇന്ത്യയില്‍ 

ലോകത്തിലെ മികച്ച 100 റെസ്‌റ്റോറന്റുകളില്‍ ഒന്ന് ഇന്ത്യയില്‍ 

ലോകത്തിലെ മികച്ച 100 റെസ്‌റ്റോറന്റുകളില്‍ ഒന്ന് ഇന്ത്യയില്‍. ഡല്‍ഹിയിലെ ഇന്ത്യന്‍ ആക്‌സന്റ് എന്ന റെസ്റ്റോറന്റാണ് ലോകത്തിലെ 87-ാമത്തെ മികച്ച റെസ്റ്റോറന്റ് എന്ന സ്ഥാനം പിടിച്ചത്. റെസ്റ്റോറന്റിലെ രുചികരവും വൈവിധ്യമാര്‍ന്നതുമായ വിഭവങ്ങളാണ് ഈ നേട്ടത്തിന് റെസ്റ്റോറന്റിനെ അര്‍ഹരാക്കിയത്.

 റെസ്റ്റോറന്റിലെ ചീഫ്  ഹെഡ് ഷെഫ് മനീഷ് മെഹ്‌റോത്ര 
റെസ്റ്റോറന്റിലെ ചീഫ് ഹെഡ് ഷെഫ് മനീഷ് മെഹ്‌റോത്ര 

ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇന്ത്യന്‍ ആക്‌സന്റ് റെസ്റ്റോറന്റിലെ മെനുവിന് രൂപകല്‍പന ചെയ്തത് ഹെഡ് ഷെഫ് മനീഷ് മെഹ്‌റോത്രയാണ്. തുടര്‍ച്ചയായി രണ്ടുവട്ടം ഏഷ്യയിലെ 50 മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യന്‍ ആക്‌സന്റ് ഇത് ആദ്യമായിട്ടാണ് ലോകത്തിലെ മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയില്‍ സ്ഥാനം നേടുന്നത്‌. ഏഷ്യയിലെ മികച്ച റെസ്റ്റോറന്റുകളില്‍ 9 സ്ഥാനമാണ് ഇന്ത്യന്‍ ആക്‌സന്റിനുള്ളത്. ഷെഫ് മനീഷ് മെഹ്‌റോത്ര അമേരിക്കന്‍ എക്‌സ്പ്രസിന്റെ മികച്ച ഷെഫ് ഇന്ത്യ പുരസ്‌കാരം നേടിയിട്ടുണ്ട്.ഇന്ത്യന്‍ ആക്‌സന്റിലെ വിഭവങ്ങള്‍
ഇന്ത്യന്‍ ആക്‌സന്റിലെ വിഭവങ്ങള്‍

ലോകത്തിന്റെ രുചി കൂട്ടുകളില്‍ ഇടം പിടിച്ച ഈ ഇന്ത്യന്‍ റെസ്റ്റോറന്റിലെ പാചകത്തിന്റെ സ്വദ് നുകരാന്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ആക്‌സന്റിലേക്ക് വേഗം യാത്ര തിരിച്ചോള്ളൂ.ഇന്ത്യന്‍ ആക്‌സന്റിലെ വിഭവങ്ങള്‍
ഇന്ത്യന്‍ ആക്‌സന്റിലെ വിഭവങ്ങള്‍