പൈനാപ്പിള്‍ ഗാനത്തിന്റെ ആരാധകര്‍ക്ക് രുചി പകര്‍ന്ന് ‘പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍’ കഫേ; പാട്ടിനു പിന്നാലെ ത്രീം കഫേയും വൈറലാകുന്നു 

November 4, 2016, 6:22 pm
പൈനാപ്പിള്‍ ഗാനത്തിന്റെ ആരാധകര്‍ക്ക് രുചി പകര്‍ന്ന് ‘പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍’ കഫേ; പാട്ടിനു പിന്നാലെ ത്രീം കഫേയും വൈറലാകുന്നു 
HOTELS

മൂന്നേ മൂന്ന് ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് ആരാധകരുടെ മനസും എന്തിന് അധികം പറയുന്നു ലോക റെക്കോഡിലും ഇടം നേടിയ പെന്‍-പൈനാപ്പിള്‍-ആപ്പിള്‍-പെന്‍ അഥവാ പ്പാപ് ഗാനത്തിന്റെ ഇഷ്ടക്കാര്‍ക്കായി പുതിയ കഫേ തുറന്നിരിക്കുന്നു. പാട്ടിനോടുള്ള ആരാധന മൂത്തവര്‍ക്കായി ഗാനം പിറവിയെടുത്ത ജപ്പാനിലെ ടോകിയോയിലാണ് കഫേ തുറന്നിരിക്കുന്നത്.

ജാപ്പനീസ് ഗായകനും പാട്ടെഴുത്തുകാരനുമായ പികോ ടാരോ ആണ് 'പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍' എന്ന ടൈറ്റിലുള്ള ഗാനത്തിന് പിന്നില്‍. ഗാനം യൂട്യൂബിലിട്ട് ഒരു മാസം പിന്നിടുമ്പോള്‍ 15 ലക്ഷം പേരാണ് വീഡിയോ കണ്ടത്. പ്പാപ് (PPAP) എന്നാണ് ഗാനത്തിന് ജാപ്പനീസ് കൗമാരക്കാര്‍ നല്‍കിയിരിക്കുന്ന ചെല്ലപ്പേര്.

Also Read: മൂന്നേ മൂന്ന് വാക്ക്, ഒരു മിനിറ്റ് ദൈര്‍ഘ്യം; 2016ലെ ഗഗ്നം സ്‌റ്റൈല്‍ ഇതോ? യൂട്യൂബില്‍ ‘കത്തുന്ന’ ഗാനം!

കഫേയിലെ വിഭവങ്ങള്‍ 
കഫേയിലെ വിഭവങ്ങള്‍ 

നോണ്‍സെന്‍സ് ട്യൂണ്‍ അഥവാ അസംബന്ധ ഈണങ്ങള്‍ എന്ന് വിമര്‍ശനങ്ങള്‍ കേട്ട ഈ ഗാനത്തില്‍ ആകെ മൂന്നേ മൂന്ന് വാക്കുകള്‍ മാത്രം ഉള്ളൂ. 'ആപ്പിള്‍,പൈനാപ്പിള്‍, പെന്‍'. ദൈര്‍ഘ്യമോ, ഒരു മിനിറ്റ് മാത്രം. എന്നിട്ടും ഈ ഗാനത്തിന് ഇഷ്ടക്കാരേറെ. ബില്‍ബോര്‍ഡ് ഹോട്ട് 100 പട്ടികയില്‍ സ്ഥാനം നേടിയതോട് കൂടിയാണ് പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍ ഗാനത്തിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ഇടം നേടിയിരിക്കുന്നു. ബില്‍ ബോര്‍ഡ് ഹോട്ട് പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും ചെറിയ ഗാനം എന്ന റെക്കോഡാണ് പൈനാപ്പില്‍പ്പാട്ട് കരസ്ഥമാക്കിയത്.

കഫേയിലെ വിഭവങ്ങള്‍ 
കഫേയിലെ വിഭവങ്ങള്‍ 

പാട്ട് വൈറലായതോടെയാണ് ഗാനത്തിന്റെ ആശയത്തില്‍ തീം കഫേ തുറക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. നവംബര്‍ ഒന്നു മുതല്‍ 'പ്പാപ് കഫേ' പ്രവര്‍ത്തിച്ചു തുടങ്ങി. പൈനാപ്പിള്‍ ജ്യൂസും ചോക്കലേറ്റ് പെനുമാണ് കഫേയിലെ പ്രധാന വിഭവങ്ങല്‍. പൈനാപ്പിള്‍ ആപ്പിള്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങളാണ് കഫേയില്‍ ഉള്ളത്. പെനും (ബ്രെഡ്) ബീഫും കൊണ്ട് കൊറിയന്‍ രീതിയില്‍ ബര്‍ഗര്‍ വിഭവങ്ങളും ചേക്കലേറ്റ് വിഭവങ്ങളും കഫേയില്‍ ലഭ്യമാണ്.