ലോകത്തിലെ ഏറ്റവും ഭയാനകമായ ഹോട്ടല്‍; ജീവന്‍ മുറുകെ പിടിച്ച് മാത്രമേ ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ കഴിയൂ 

April 1, 2017, 8:08 pm
ലോകത്തിലെ ഏറ്റവും ഭയാനകമായ ഹോട്ടല്‍; ജീവന്‍ മുറുകെ പിടിച്ച് മാത്രമേ ഇവിടുത്തെ കാഴ്ചകള്‍ കാണാന്‍ കഴിയൂ 
HOTELS

സുരക്ഷ സംവിധാനങ്ങള്‍ എത്രയൊക്കെ ഉണ്ടെന്നു പറഞ്ഞാലും ലോകത്തിലെ ഏറ്റവും ഭയാനകമായ ഹോട്ടലില്‍ കയറാന്‍ ചില്ലറ ധൈര്യം ഒന്നും മതിയാവില്ല. പെറുവിലെ കാസ്‌കോ മലനിരകളില്‍, 400 അടി ഉയരത്തില്‍ സാഹസികസഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്‌സൂള്‍ ഹോട്ടലുകളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. സ്‌കൈലോഡ്ജ് സ്യൂട്‌സ് എന്നാണീ ഹോട്ടലിന്റെ പേര്.

മലമുകളില്‍ എങ്ങും എങ്ങും ഒരു പിടിയുമില്ലാതെ നില്‍കുന്ന ഹോട്ടല്‍ കണ്ടു ഭയക്കണ്ട. കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളില്‍ ഉപയോഗിക്കുന്ന പോളികാര്‍ബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്‌സൂളുകള്‍ നിര്‍മിച്ചിരിക്കുന്നതും ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നതും.അതുകൊണ്ട് സുരക്ഷയുടെ കാര്യത്തില്‍ പേടി വേണ്ട.

24 x 8 മീറ്റര്‍ വലുപ്പമുള്ള ക്യാപ്സൂളില്‍ എട്ടു പേര്‍ക്ക് ഒരേസമയം താമസിക്കാം. സൗകര്യങ്ങള്‍ക്ക് ഒന്നും ഒരു കുറവും ഇല്ല .കിടപ്പുമുറിയും ഡൈനിങ് ഏരിയയും ബാത്റൂമുമൊക്കെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ മുകളിലാണ് വാതില്‍. ഗ്ലാസില്‍ നിര്‍മിച്ച ആറു ജനാലകളില്‍ കൂടി താഴേക്ക് നോക്കിയാല്‍ തലകറങ്ങാതെ ഇരുന്നാല്‍ മാത്രം മതി. ഏങ്കിലും ഇവിടുത്തെ കാഴ്ചകള്‍ മനോഹരമാണ്.

ഒന്നര മണിക്കൂര്‍ മല കയറിവേണം ഇവിടെയെത്താന്‍. മല കയറുന്നതിനായി ചെറിയ കമ്പികൊണ്ടുള്ള പടികള്‍ മലയില്‍ നിര്‍മിച്ചിട്ടുണ്ട്. ക്ഷീണിച്ചെത്തുന്നവര്‍ക്കായി വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് അടുത്ത മലനിരകളിലേക്ക് റോപ് വേ യാത്രയും ഒരുക്കിയിട്ടുണ്ട്. 200 പൗണ്ടാണ് ഈ ഹോട്ടലില്‍ ഒരു ദിവസം താമസിക്കുന്നത് വാടക ഈടാക്കുന്നത്. എന്താ ഒരു കൈ നോക്കുന്നോ?