ലോകത്തിലെ ആദ്യത്തെ ‘മുയല്‍ കഫേ’; മുയലിറച്ചി കഴിക്കാന്‍ അല്ല, മുയലുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍

September 4, 2016, 6:27 pm
ലോകത്തിലെ ആദ്യത്തെ ‘മുയല്‍ കഫേ’; മുയലിറച്ചി കഴിക്കാന്‍ അല്ല, മുയലുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍
HOTELS
HOTELS
ലോകത്തിലെ ആദ്യത്തെ ‘മുയല്‍ കഫേ’; മുയലിറച്ചി കഴിക്കാന്‍ അല്ല, മുയലുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍

ലോകത്തിലെ ആദ്യത്തെ ‘മുയല്‍ കഫേ’; മുയലിറച്ചി കഴിക്കാന്‍ അല്ല, മുയലുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍

മുയലുകളെ ഇഷ്ടമാണോ? കണ്ടാല്‍ ഓമനത്വം തുളുമ്പുന്ന മുയലുകളെ നോക്കിനില്‍ക്കുന്നത് തന്നെ ഒരു രസമാണ് അല്ലേ. ചുറ്റും ഓടി നടക്കുന്ന കുറെ മുയലുകള്‍ അവയ്ക്ക് നടുവില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ഒരു അവസരം ലഭിച്ചാലോ. ഇതിനായി ഒരു അവസരം ഒരുക്കുകയാണ് ലോകത്തിലെ ആദ്യത്തെ മുയല്‍ കഫേയായ ‘റാബിറ്റ് ലാന്‍ഡ്’. മുയലിറച്ചി വില്‍ക്കാന്‍ അല്ല, അവയെ ഓമനിക്കാനും അവയ്‌ക്കൊപ്പം സമയം പങ്കിടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമായിട്ടാണ് ഈ കഫേ ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അനിമല്‍ തീമുകളുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി മനസിലാക്കിയാണ് ലോസ് ഏഞ്ചല്‍സിലെ ലോകത്തിലെ ആദ്യത്തെ ‘നായ കഫേ’ ആരംഭിച്ചത്.

നായ കഫേയും പാമ്പ് കഫേയും 
നായ കഫേയും പാമ്പ് കഫേയും 

പിന്നീട്‌, ലോകത്തിലെ ആദ്യത്തെ ‘പാമ്പ് കഫേ’( ഇവിടെയും പാമ്പ് ഇറച്ചി വിളമ്പുന്നില്ല). ഇപ്പോള്‍ ഇതാ ഹോങ്കോങില്‍ ലോകത്തിലെ ആദ്യത്തെ മുയല്‍ കഫേയും ആരംഭിച്ചിരിക്കുന്നു.

മുയല്‍ കഫേയിലെ കാഴ്ചകള്‍
മുയല്‍ കഫേയിലെ കാഴ്ചകള്‍

ഭംഗിയുള്ള മുയലുകള്‍ക്കൊപ്പം ഇരുന്ന് നല്ല രുചിയുള്ള ഭക്ഷണം കഴിക്കാം. കഴിഞ്ഞ മാസമാണ് മൂന്ന് സുഹൃത്തുകള്‍ ചേര്‍ന്നാണ് മുയല്‍ കഫേ ആരംഭിച്ചത്. ജപ്പാനിലെ മുയല്‍ ദ്വീപാണ് ഈ യുവാക്കള്‍ക്ക് ഇങ്ങനെ ഒരു തീം ഉപയോഗിച്ച് കഫേ തുടങ്ങാന്‍ പ്രചോദനമായത്. കഫേയ്ക്ക് ഉള്ളിലെ തറയിലൂടെ ഓടി നടക്കുന്ന മുയലുകളെ കളിപ്പിക്കാനും അവര്‍ക്ക് ഭക്ഷണം നല്‍കാനും സൗകര്യപ്രഥമായ രീതിയില്‍ തറയ്‌ക്കൊപ്പം നില്‍ക്കുന്ന മേശകളും കസേരകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.മുയല്‍ കഫേയിലെ കാഴ്ചകള്‍
മുയല്‍ കഫേയിലെ കാഴ്ചകള്‍

വൃത്തിഹീനമായ ഒരു അന്തരീക്ഷം മനസ്സില്‍ കരുതരുത്. വളരെ ശുദ്ധിയായിട്ടാണ് കഫേയിലെ ജീവനക്കാര്‍ ഇവിടം പരിപാലിക്കുന്നത്. ഇവിടെ എത്തുന്നവരെല്ലാം മുയലുകള്‍ക്കൊപ്പം കളിക്കുമ്പോള്‍ അവരുടെ ക്ഷീണം എല്ലാം മറന്ന് പോകും എന്ന് ഹോട്ടല്‍ ഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നു.മുയല്‍ കഫേയിലെ കാഴ്ചകള്‍
മുയല്‍ കഫേയിലെ കാഴ്ചകള്‍

മുയലുകളും ക്ഷേമത്തിനായി കര്‍ശനമായ നിയമങ്ങള്‍ കഫേയില്‍ പാലിക്കണം. ഇവിടെ എത്തുന്നവര്‍ക്ക് മുയലുകളെ തലോടുവാനും ഓമനിക്കാനും മാത്രമേ അനുവാദമുള്ളൂ, അവയെ എടുക്കാന്‍ അനുവാദമില്ല.മുയല്‍ കഫേയിലെ കാഴ്ചകള്‍
മുയല്‍ കഫേയിലെ കാഴ്ചകള്‍

ഇവയ്‌ക്കെല്ലാം പുറമേ തീര്‍ച്ചയായും വളരെ രുചികരമായ ഭക്ഷണവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനൊപ്പം ചുറ്റും ഓടിനടക്കുന്ന മുയലുകള്‍ കൂടി ഉണ്ടായിരുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക് ഹോങ്കോങിലെ റാബിറ്റ്‌ലാന്‍ഡിലേക്ക് പോകാം.മുയല്‍ കഫേയിലെ കാഴ്ചകള്‍
മുയല്‍ കഫേയിലെ കാഴ്ചകള്‍