ട്രിപ്അഡ്വസര്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ 10 മികച്ച റസ്റ്റോറന്റുകള്‍ ഇവയാണ്; പട്ടികയില്‍ കേരളത്തിലെ റസ്റ്റോറന്റും

October 29, 2016, 4:19 pm
ട്രിപ്അഡ്വസര്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ 10 മികച്ച റസ്റ്റോറന്റുകള്‍ ഇവയാണ്; പട്ടികയില്‍ കേരളത്തിലെ റസ്റ്റോറന്റും
HOTELS

ട്രാവല്‍ പ്ലാനിംഗ്, ബുക്കിംഗ് സൈറ്റായ ട്രിപ്അഡ്വസര്‍ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സര്‍വ്വേകളിലും യാത്രക്കാരുടെ അഭിപ്രായത്തിലും മുന്നിലെത്തിയ ലോകത്തിലെ മികച്ച റസ്‌റ്റോറന്റുകള്‍ കണ്ടെത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മികച്ച 10 റസ്റ്റോറന്റിന്റെ പട്ടികയും സൈറ്റ് അവാര്‍ഡിനായി തെരഞ്ഞെടുത്തു. 10 ബെസ്റ്റ് ഫൈന്‍-ഡൈന്‍ റസ്റ്റോറന്റുകളില്‍ കേരളത്തില്‍ നിന്ന് ഒരു റസ്‌റ്റോറന്റും ഇടം നേടി.

മികച്ച 528 റസ്‌റ്റോറന്റുകളില്‍ നിന്നാണ് അവാര്‍ഡിന് അര്‍ഹരായവരെ കണ്ടെത്തിയത്. 12 മാസത്തെ കണക്കെടുപ്പിനും വിവരശേഖരണത്തിനും ഒടുവിലാണ് ലോകത്തിലേയും ഇന്ത്യയിലേയും റസ്‌റ്റോറന്റുകളുടെ പട്ടിക തയ്യാറാക്കിയത്.

എല്ലാത്തിലും ഉപരി ഇന്ത്യയിലെ മൂന്ന് റസ്റ്റോറന്റുകള്‍ ഏഷ്യയിലെ മികച്ച റസ്‌റ്റോറന്റ് പട്ടികയിലും ഇടം പിടിച്ചു. ഈ മൂന്നെണ്ണത്തില്‍ ഒരെണ്ണം തിരുവനന്തപുരത്തെ വില്ലാ മായ റസ്റ്റോറന്റാണ്. 15ാം സ്ഥാനത്താണ് റസ്റ്റോറന്റ് എത്തിയത്. ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ ആക്‌സന്റ് ഏഷ്യാ തലത്തില്‍ 13ാം സ്ഥാനവും മുംബൈയിലെ പെഷവാരി 25ാം സ്ഥാനവും നേടി.

ട്രിപ്അഡൈ്വസര്‍ തെരഞ്ഞെടുത്ത ഇന്ത്യയിലെ 10 മികച്ച റസ്റ്റോറന്റുകള്‍ ഇവയാണ്. രണ്ടാം സ്ഥാനമാണ് തിരുവനന്തപുരത്തെ വില്ല മായ റസ്റ്റോറന്റ് നേടിയത്.

1.ദ ഇന്ത്യന്‍ ആക്‌സന്റ്, ന്യൂ ഡല്‍ഹി

2.വില്ല മായ, തിരുവനന്തപുരം

3.പെഷാവ്‌രി, മുംബൈ

4.കരവല്ലി, ബംഗലൂരൂ

5.ബുഖാര, ന്യൂ ഡല്‍ഹി

6.തലസ്സ, ഗോവ

7.മലാക സ്‌പൈസ്, പൂനെ

8.ഖൈബര്‍, മുംബൈ

9.ലോഡി ഗാര്‍ഡന്‍ റസ്‌റ്റോറന്റ്, ഡല്‍ഹി

10.ഫര്‍സി കഫേ, ഗുര്‍ഗാവ്‌