കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഒരു ഹോട്ടല്‍ സമുച്ചയം; പക്ഷേ ലോകത്തിന് മുന്നില്‍ ഇതൊരു പ്രേതാലയമാണ്

October 3, 2016, 4:56 pm
കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഒരു ഹോട്ടല്‍ സമുച്ചയം; പക്ഷേ ലോകത്തിന് മുന്നില്‍ ഇതൊരു പ്രേതാലയമാണ്
HOTELS
HOTELS
കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഒരു ഹോട്ടല്‍ സമുച്ചയം; പക്ഷേ ലോകത്തിന് മുന്നില്‍ ഇതൊരു പ്രേതാലയമാണ്

കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന ഒരു ഹോട്ടല്‍ സമുച്ചയം; പക്ഷേ ലോകത്തിന് മുന്നില്‍ ഇതൊരു പ്രേതാലയമാണ്

10,000 മുറികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍, എന്നാല്‍ ഇത് ഇന്നൊരു പ്രേതാലയമാണ്. ജര്‍മ്മനിയിലെ ബാള്‍ടിക് കടലില്‍ സ്ഥിതി ചെയ്യുന്ന റുഗനില്‍ ദ്വീപിലെ കടലിനു അഭിമുഖമായിട്ടാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്‌. 70 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ഈ ഹോട്ടലില്‍ ഇന്ന് ആരും താമസമില്ല.

പ്രോറ എന്ന പേരിലുള്ള ഈ ബീച്ച് റിസോര്‍ട്ട് നിര്‍മ്മിച്ചത് ജര്‍മ്മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ഉത്തരവ് പ്രകാരം നാസിസം പ്രചരിപ്പിക്കാനായിരുന്നു. 1936 നും 1939 നും ഇടയിലാണ് ഈ റിസോര്‍ട്ട് പണികഴിപ്പിച്ചത്. അതെ കാലത്താണ് യുദ്ധത്തിനു പരിഗണന നല്‍കി ഹിറ്റ്ലറുടെ ശ്രദ്ധ അതിലേക്ക് മാറിയത്. അങ്ങിനെ ഈ ഹോട്ടല്‍ നിര്‍മ്മാണം പാതി വഴിയില്‍ നില്‍ക്കുകയായിരുന്നു.

3 മൈല്‍ (4.5 കിലോമീറ്റര്‍) ആണ് ഹോട്ടല്‍ സമുച്ചയത്തിന്റെ നീളം. ബീച്ചില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഒരേ പോലുള്ള എട്ട് കെട്ടിട്ടങ്ങളായിട്ടാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 9,000 തൊഴിലാളികള്‍ മൂന്ന് വര്‍ഷക്കാലം ഹോട്ടലിന്റെ നിര്‍മ്മാണത്തിനായി പണിയെടുത്തു.

1939 ല്‍ രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതോടെ ഈ തൊഴിലാളികള്‍ ആയുധ നിര്‍മ്മാണ ശാലയിലേക്ക് മാറ്റപ്പെടുകയും ഹോട്ടല്‍ നിര്‍മ്മാണം തടസ്സപ്പെടുകയും ആയിരുന്നു. സിനിമ ഹാള്‍, നീന്തല്‍ കുളങ്ങള്‍, ഹാളുകള്‍ തുടങ്ങി ഒരു ദീര്‍ഘകാല പദ്ധതിയായിരുന്നു ഈ ഭീമന്‍ ഹോട്ടലിന്റെത്.

20,000 കിടക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഒരു ഹോട്ടലായിരിക്കണം പ്രോറ എന്നാണ് ഹിറ്റ്‌ലര്‍ ആഗ്രഹിച്ചിരുന്നത് എന്നാണ് ചരിത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ട് കിടക്കകളുള്ള ഓരോ മുറിക്കും 2.5 മീറ്റര്‍ നീളമാണ് ഉള്ളത്. ഭീമന്‍ കെട്ടിട്ടത്തിന്റെ നടുവിലായി ഒരു സൈനിക ആശുപത്രിയുണ്ടായിരുന്നു. ഹിറ്റ്‌ലര്‍ സാമ്രാജ്യം ഇല്ലാതായത്തോടെ കെട്ടിട്ടത്തിലെ വാസവും ഇല്ലാതെയായി. കാലാന്തരത്തില്‍ കെട്ടിട്ടം ആളനക്കമില്ലാത്ത ഒരു പ്രേതാലയത്തിന് തുല്യമായി മാറി.