മഴക്കാടും ബീച്ചുമുള്ള ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ദുബായില്‍ ഒരുങ്ങുന്നു 

August 19, 2016, 4:26 pm
മഴക്കാടും ബീച്ചുമുള്ള ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ദുബായില്‍ ഒരുങ്ങുന്നു 
HOTELS
HOTELS
മഴക്കാടും ബീച്ചുമുള്ള ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ദുബായില്‍ ഒരുങ്ങുന്നു 

മഴക്കാടും ബീച്ചുമുള്ള ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ദുബായില്‍ ഒരുങ്ങുന്നു 

യാത്രകള്‍ ഇടയില്‍ താമസിക്കാനുള്ള ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പല വൈവിധ്യങ്ങളും ഒരുക്കാറുണ്ട്. എന്നാല്‍, മഴക്കാടുകള്‍ ഹോട്ടലിന്റെ അകതളത്തിലേക്ക് എത്തിയാല്‍ ഈ കൗതുകം പെരുമയും പകരും. സ്വന്തമായി മഴക്കാടും കൃത്രിമ ബീച്ചും നിര്‍മ്മിച്ചുകൊണ്ട് ഹോട്ടല്‍ വ്യാവസായത്തില്‍ പുതു വിസ്മയം കൊണ്ട് വരുന്നത്.

ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ ഹോട്ടലാണ് ഹില്‍ട്ടന്‍ ഗ്രൂപ്പിന്റെ റോസ്‌മോണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടല്‍. കൃത്രിമ ദ്വീപുകള്‍, അണ്ടര്‍വാട്ടര്‍ വില്ലകള്‍, മതി മയക്കുന്ന ഹോട്ടലുകള്‍, അബര ചുംബികളായ കെട്ടിടങ്ങള്‍ എന്നിങ്ങനെ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ദുബൈയില്‍ തന്നെയാണ് വിസ്മയകരമായ മഴകാടുകള്‍ ഉള്ള ഹോട്ടലും ഒരുങ്ങുന്നത്.

230 മില്ല്യണ്‍ ഡോളര്‍ (ഇന്ത്യന്‍ കറന്‍സി 20073435074.96 ) ആണ് ഈ പരിഷ്‌കാരത്തിനു വേണ്ടി ചിലവഴിക്കുന്നത്. 2018 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്. യു എ ഇയുടെ നഗരഹൃദയഭാഗത്ത് അല്‍ തനയ ജില്ലയിലാണ് ഈ ആഢംബര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ജിം, മീറ്റിങ് റൂം, പാര്‍ക്ക്, ആഢംബര സിനിമാ ഹാള്‍, 450 തോളം ഗസ്റ്റ് റൂമുകള്‍ തുടങ്ങിയവയും ഇവിടെ ഉണ്ട്. മനുഷ്യനിര്‍മിതിമായ മഴക്കാടുനു ചുറ്റും കൊച്ച് അരുവികളും ഉണ്ട്. ഇതിനു പുറമെ, ആകാശത്ത് ഒരു മനോഹരമായ പൂളും ഒരുക്കുന്നുണ്ട്.

സാസ് ആര്‍കിറ്റെക്ചര്‍ രൂപകല്‍പന ചെയ്ത മഴക്കാടുള്ള ഹോട്ടലിന്റെ കമ്പ്യൂട്ടര്‍ ജെനറേറ്റ് ചിത്രങ്ങള്‍ കാണാം.