ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ ഇന്തോനേഷ്യയില്‍ ; ഏറുമാടത്തിലെ ജീവിതം കീശ കാലിയാക്കും 

July 22, 2016, 4:44 pm
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ ഇന്തോനേഷ്യയില്‍ ; ഏറുമാടത്തിലെ ജീവിതം കീശ കാലിയാക്കും 
HOTELS
HOTELS
ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ ഇന്തോനേഷ്യയില്‍ ; ഏറുമാടത്തിലെ ജീവിതം കീശ കാലിയാക്കും 

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടല്‍ ഇന്തോനേഷ്യയില്‍ ; ഏറുമാടത്തിലെ ജീവിതം കീശ കാലിയാക്കും 

ട്രാവല്‍ + വിനോദം മാസികയുടെ ഈ വര്‍ഷത്തെ ‘വേല്‍ഡ്‌സ് ബേസ്റ്റ്’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇതില്‍ ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായി തിരഞ്ഞെടുക്കപ്പെടത് ഇന്തോനേഷ്യയിലെ സുബാ ദ്വീപിലെ നിഹിവാതു റെസ്റ്റോറന്റിലെ ഹോട്ടല്‍.

ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ രുചികരമായ ഭക്ഷണത്തിനൊപ്പം ഏറെ വ്യത്യസ്തമായ അനൂഭൂതികളും പകരും. കടലിനോട് അഭിമുഖമായി നില്‍ക്കുന്ന റെസ്‌റ്റോറന്റില്‍ തിരമാലകളുടെ മനോഹാരിതക്കൊപ്പം സ്പായും ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലിലെ ഭക്ഷണവും ആസ്വദിക്കാം. ‘ത്രീ വില്ല ട്രീഹൗസ്’ എന്നാണ് ഹോട്ടലിന്റെ പേര്.

മുളകള്‍ക്ക് മുകളിലായിട്ടാണ് മുന്ന് ഏറുമാടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. താമസിക്കാനുള്ള സൗകര്യങ്ങളും സ്വിമ്മിങ് പൂളും ഇവിടെ സഞ്ചാരികയള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുള്ളകള്‍ കൊണ്ട് നിര്‍മ്മിച്ചചിരിക്കുന്ന പാലങ്ങളും പാരമ്പരാഗത കൊത്തുപണികളും ഏറുമാടത്തിലെ താമസം വ്യത്യസ്തമായ അനുഭൂതി പകരുന്നു.

2.5 കിലോമീറ്ററില്‍ സ്വകാര്യ ബീച്ചും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വെള്ളത്തിലെ വിനോന്ദങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ജെറ്റ് സ്‌കീ, ബോട്ടിങ്ങ് തുടങ്ങിയ നിരവധി വിനോന്ദങ്ങളാണ് സഞ്ചാരികള്‍ക്ക് നല്‍ക്കുന്നത്. ഇവയ്ക്ക് പുറമെ ട്രെക്കിങ്, കുതിര സവാരി എന്നിവയും സഞ്ചാരികള്‍ക്ക് രസം പകരുന്നു.

ഏറുമാടങ്ങളില്‍ ഒരുക്കിയിരിക്കുന്ന വില്ലകള്‍ക്ക് പുറമെ 33 വില്ലകളാണ് ഇവിടെ ഉള്ളത്. സാധാരണക്കാര്‍ക്ക് തങ്ങാന്‍ കഴിയാത്ത ചിലവാണ് റെസ്റ്റോറന്റിലെ ജീവതം. ആഢംബരം കുറഞ്ഞ സാധാരണ വില്ലകള്‍ക്ക് 900 ഡോളറും ആഢംബരം നിറഞ്ഞ ഏറുമാടങ്ങളിലെ വില്ലകള്‍ക്ക് 6,000 ഡോളറുമാണ് ഇടാക്കുന്നത്.