ഇറ്റലിയിലെ പത്ത് ഹോട്ടലുകളില്‍ ദമ്പതികള്‍ക്ക് സൗജന്യ താമസം; ഓഫറിനു പിന്നില്‍ ഒരു ‘കൊച്ചു’ സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്നു 

November 25, 2016, 5:57 pm
ഇറ്റലിയിലെ പത്ത് ഹോട്ടലുകളില്‍ ദമ്പതികള്‍ക്ക് സൗജന്യ താമസം; ഓഫറിനു പിന്നില്‍ ഒരു ‘കൊച്ചു’ സ്വാര്‍ത്ഥത ഒളിഞ്ഞിരിക്കുന്നു 
HOTELS

ഇറ്റലിയിലെ അസീസിലെ പത്തു ഹോട്ടലുകളിലാണ് ദമ്പതികള്‍ക്ക് സൗജന്യ താമസം താമസം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഈ ഓഫറിനു പിന്നിലെ ഒരു കൊച്ചു സ്വാര്‍ത്ഥത ഉണ്ട് എന്ന് പറയാതെ വയ്യ.

ലോകത്തില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് ഉള്ള രാജ്യത്തെ ജനന നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതിക്ക് പിന്നിലെ ലക്ഷ്യം. ഭാര്യ ഗര്‍ഭിണിയാണെന്നും, കുഞ്ഞിന് ഒമ്പത് മാസം പ്രായമായി എന്നും ഉള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമാണ് ദമ്പതികള്‍ക്ക് സൗജന്യം താമസം സാധ്യമാവുകയുള്ളൂ. നവജാത ശിശു തങ്ങളുടെ രാജ്യത്ത് ജനിക്കുന്നതു വഴി രാജ്യത്തെ ജനന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വാഗ്ദാനവുമായി ഹോട്ടല്‍ ഉടമകള്‍ രംഗത്ത് വന്നിരിക്കുന്നത്.

‘ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് അഗാധമായ സ്‌നേഹത്തിന്റെ ഫലമാണ്. ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്ക് ഇടയിലും ആ സ്‌നേഹത്തിന് വില നല്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്’ ലക്ഷ്യമെന്ന് പദ്ധതിയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

പദ്ധതിയുമായ സഹകരിക്കുന്നവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കാനും ഭാരവാഹികള്‍ തയ്യാറാണ്. ബിബിസിയാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്ത്.