ഭക്ഷണമല്ല, സമയമാണ് ബില്ലിന്റെ അളവുകോല്‍; എത്ര വേണമെങ്കിലും ഈ റെസ്‌റ്റോറന്റില്‍നിന്ന് കഴിക്കാം, സമയം സൂക്ഷിച്ചാല്‍ മതി 

January 12, 2017, 6:39 pm
ഭക്ഷണമല്ല, സമയമാണ് ബില്ലിന്റെ അളവുകോല്‍; എത്ര  വേണമെങ്കിലും ഈ റെസ്‌റ്റോറന്റില്‍നിന്ന് കഴിക്കാം, സമയം സൂക്ഷിച്ചാല്‍ മതി 
HOTELS

ഒരു റെസറ്റോറന്റില്‍ കയറിയാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനു മുന്‍പ് കൈയിലുള്ള പണവും മെനുവിലെ ഭക്ഷണത്തിന്റെ നിരക്കും വെച്ച് ഒന്ന് കണക്ക് കൂടി നോക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ ഡല്‍ഹിയിലെ ആ ഹോട്ടലില്‍ കയറുന്നവര്‍ക്ക് എത്ര വില കൂടിയ ഭക്ഷണവും കഴിക്കാം പണം കൊടുക്കേണ്ട. ഇവിടെ ബില്‍ ഇടുന്നത് എത്ര നേരം ഇവിടെ ഇരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. വളരെ വേഗത്തില്‍ ഭക്ഷണം കഴിച്ച് തീര്‍ക്കുന്നവര്‍ക്ക് ബില്‍ വളരെ കുറവായിരിക്കും എന്ന് അര്‍ത്ഥം.

ഭക്ഷണ പ്രിയര്‍ക്ക്‌ ഇവിടെ വന്ന് എത്ര ആഹാരം വേണമെങ്കിലും കഴിക്കാം വേഗത്തില്‍ കഴിച്ചാല്‍ മാത്രം മതി. ഒരു ചായ മാത്രം ഓര്‍ഡര്‍ ചെയ്ത് കുറെ നേരം ഇരുന്ന് സോള്ളം എന്ന് കരുത്തി ആരും ഇങ്ങോട്ട് കയറണ്ട പോക്കറ്റ് കാലിയാകും. ഗുഡ്ഗാവിലുള്ള പിപ്പിള്‍ ആന്‍ഡ് കോ എന്ന റെസ്‌റ്റോറന്റിലാണ് പുത്തന്‍ രീതി പരീക്ഷിക്കുന്നത്.

എന്നായാലും ഈ രീതിആളുകള്‍ക്ക് നന്നേ ബോധിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍ വേഗത്തില്‍ ഭക്ഷണം കഴിക്കാന്‍ ഇവിടെ ഒത്തിരി ആളുകള്‍ എത്തുന്നുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ഈ രീതിയില്‍ ഇവിടെ ഭക്ഷണം വിളമ്പുന്നത്. ഒരു മിന്ന് ഇവിടെ ചെലവഴിക്കുന്നതിന് 15 ഡോളറാണ് ഇടാക്കുന്നത്. ബിലിടുന്നത് ആകെ എത്ര നേരം ഇവിടെ ചെലവഴിച്ചു എന്നതിന്റ് ആശ്രയിച്ചിരിക്കും ഇപ്പോള്‍ മനസിലായിക്കാണും റെസ്‌റ്റോറന്റിലെ പുത്തന്‍ രീതിയുടെ ഗുഡന്‍സ്.

ഡിം സം പോലുള്ള ലഘു ഭക്ഷണങ്ങളും പിസ,പാസ്ത പോലുള്ള ഫില്ലറുകളുമാണ് ഇവിടെ ലഭിക്കുന്ന വിഭവങ്ങള്‍. വളരെ വേഗത്തില്‍ ഭക്ഷണം കഴിച്ച് തീര്‍ക്കുന്നവരാണെങ്കില്‍ ഉടന്‍ സൈബര്‍ ഹബ് ഗുഡ്ഗാവിലേക്ക് യാത്ര തിരിക്കാം വയറു നിറച്ച് രുചി കരമായ ഭക്ഷണം കഴിക്കാം.