പെന്‍ഗ്വിനുകളുടെ സ്വര്‍ഗത്തില്‍ രാപ്പാര്‍ക്കാം; ഇതാണ് അന്റാര്‍ട്ടിക്കയിലെ ഏക ഹോട്ടല്‍

October 18, 2016, 3:50 pm
പെന്‍ഗ്വിനുകളുടെ സ്വര്‍ഗത്തില്‍ രാപ്പാര്‍ക്കാം; ഇതാണ് അന്റാര്‍ട്ടിക്കയിലെ ഏക ഹോട്ടല്‍
HOTELS
HOTELS
പെന്‍ഗ്വിനുകളുടെ സ്വര്‍ഗത്തില്‍ രാപ്പാര്‍ക്കാം; ഇതാണ് അന്റാര്‍ട്ടിക്കയിലെ ഏക ഹോട്ടല്‍

പെന്‍ഗ്വിനുകളുടെ സ്വര്‍ഗത്തില്‍ രാപ്പാര്‍ക്കാം; ഇതാണ് അന്റാര്‍ട്ടിക്കയിലെ ഏക ഹോട്ടല്‍

കാലാവസ്ഥ മാറ്റങ്ങള്‍ അതീവ പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുന്ന അന്റാര്‍ട്ടിക്കയിലേക്ക് ഒരു യാത്ര. ദക്ഷിണ ധ്രുവത്തിലെ അതിസാമാന്യമായ കാഴ്ചകള്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാഹസികമായ ഒരു യാത്രക്ക് ഒരുങ്ങാവുന്നതാണ്. രക്തം മരവിപ്പിക്കുന്ന തണുപ്പിനേയും മഞ്ഞുകട്ടകളേയും കണ്ടും അറിഞ്ഞും പെന്‍ഗ്വിനുകളുടെ സ്വര്‍ഗത്തില്‍ താമസിക്കാന്‍ എത്തുന്നവര്‍ക്കായി അന്റാര്‍ട്ടിക്കയില്‍ ഒരു ഹോട്ടലുണ്ട്.

അന്റാര്‍ട്ടിക്കയിലെ ക്വീന്‍ മൗഡ് ലാന്‍ഡിലെ ഷ്രിമെചര്‍ ഓസിസിലാണ് ഈ ക്യാമ്പ് ഹോട്ടല്‍. സ്ഥാപകനായ പാട്രിക് വുഡ്‌ഹെഡിനൊപ്പം ഒരു സംഘം ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നു. ഒരു ആഡംബര ക്യാമ്പ് എന്നത് വല്ലാത്തൊരു ആശയമായിരുന്നുവെന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. കുറച്ച് ശാസ്ത്രജ്ഞരും അല്‍പം അതിസാഹസികതയുള്ള യാത്രികരും മാത്രമാണ് ദക്ഷിണധ്രുവം തേടി എത്തുക എന്നത് കൊണ്ട് മാത്രം.

എന്തായാലും അന്റാര്‍ട്ടികയിലെ ഏക ആഢംബര ഹോട്ടല്‍ വാടകയുടെ കാര്യത്തിലും ഒട്ടും മോശമല്ല. 8 ദിവസത്തേക്ക് 70,000 ഡോളറാണ് മുറി വാടക.

6 ഇഗ്ലൂ ആകൃതിയിലുള്ള മുറികളാണ് ഇവിടെയുള്ളത്. പുറത്തെ അതി കഠിനമായ കാലാവസ്ഥ അകത്തറിയ്ക്കാതിരിക്കാനുള്ള സജ്ജീകരണങ്ങള്‍. രുചികരമായ ഭക്ഷണവും വിക്ടോറിയന്‍ സ്‌റ്റൈലില്‍ അലങ്കരിച്ച ടേബിളുകളും.

പോഷ് സോഫ സെറ്റുകളും ടേബിളുകളും അന്റാര്‍ട്ടിക്കയുടെ ആകാശം കാണാനുള്ള ജനാല സൗകര്യങ്ങളും.

ശരീരത്തിന് ചൂട് കിട്ടാന്‍ പാകത്തിനുള്ള കിടപ്പുമുറി സജ്ജീകരണങ്ങള്‍.

മനോഹരമായ ബാത്ത്‌റൂം സംവിധാനങ്ങള്‍

എല്ലാത്തിലും ഉപരിയായി പെന്‍ഗ്വിനുകളുടെ സാമ്രാജ്യത്തില്‍ അവര്‍ക്കൊപ്പം രാപ്പാര്‍ക്കാന്‍ ഒരു അവസരവും.