വെയ്റ്റര്‍ ഇല്ല, ഭക്ഷണം പാളത്തിലൂടെ കൈയിലേക്ക്; ഇതാ ഒരു റോളര്‍ കോസ്റ്റര്‍ റെസ്റ്റോറന്റ്  

October 15, 2016, 2:58 pm
വെയ്റ്റര്‍ ഇല്ല, ഭക്ഷണം പാളത്തിലൂടെ കൈയിലേക്ക്; ഇതാ ഒരു റോളര്‍ കോസ്റ്റര്‍ റെസ്റ്റോറന്റ്  
HOTELS
HOTELS
വെയ്റ്റര്‍ ഇല്ല, ഭക്ഷണം പാളത്തിലൂടെ കൈയിലേക്ക്; ഇതാ ഒരു റോളര്‍ കോസ്റ്റര്‍ റെസ്റ്റോറന്റ്  

വെയ്റ്റര്‍ ഇല്ല, ഭക്ഷണം പാളത്തിലൂടെ കൈയിലേക്ക്; ഇതാ ഒരു റോളര്‍ കോസ്റ്റര്‍ റെസ്റ്റോറന്റ്  

റോളര്‍ കോസ്റ്റര്‍ റൈഡ് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ഭക്ഷണം അതുപോലെ പാളങ്ങളിലൂടെ ഒഴുകി കൈകളിലെത്തിയാലോ. ഒരു റോളര്‍ കോസ്റ്റര്‍ സംവിധാനവുമായി ഒരു റസ്‌റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിലെ ആള്‍ട്ടന്‍ ടവേഴ്‌സ് തീം പാര്‍ക്കിലാണ് റോളര്‍ കോസ്റ്റര്‍ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷണം ഉപഭോക്താവിന്റെ കൈയ്യിലെത്തിക്കാന്‍ വെയ്റ്റര്‍ ഇല്ല. പകരം പാളത്തിലൂടെ ഭക്ഷണം തനിയെ കൈകളിലെത്തും.

2016 മേയിലാണ് റസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിച്ചത്. എന്തായാലും അതിസാധാരണമായ സര്‍വിംഗ് രീതി ഹോട്ടലിലേക്ക് ആളുകളുടെ പ്രവാഹത്തിന് ഇടാക്കി.

ഒരു ചെറിയ റോളര്‍ കോസ്റ്റര്‍ ശൃംഖലയാണ് റസ്റ്റോറന്റില്‍ ഉള്ളത്. സീലിങ് മുതല്‍ തറ വരെ ഇത് വ്യാപിച്ചു കിടക്കുന്നു. അതിഥികള്‍ക്ക് ഓര്‍ഡര്‍ നല്‍കാം.

via GIPHY

ഭക്ഷണം പാളങ്ങളിലൂടെ കൃത്യമായി ടേബിളിന് മുന്നില്‍ ഓര്‍ഡര്‍ നമ്പരുമായി എത്തും. നല്ല നീളത്തിലാണ് റോളര്‍ കോസ്റ്ററിന്റെ വിന്യാസം.

ഭക്ഷണം അടച്ച് പ്രത്യേക മെറ്റല്‍ പാത്രങ്ങളില്‍ പാളത്തിലൂടെ ഉപഭോക്താവിന് അരികിലെത്തും. എന്നാല്‍ പാനീയങ്ങള്‍ പതിവ് രീതിയില്‍ കൈകളിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

റസ്റ്റോറന്റിന്റെ പ്രവര്‍ത്തനങ്ങളെങ്ങനെയെന്ന് കാണാം.