വശ്യമനോഹരമായ വെള്ളച്ചാട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കാം;ഇതാ ഒരു വെള്ളച്ചാട്ട റെസ്റ്റോറന്റ് 

June 22, 2016, 1:16 pm
വശ്യമനോഹരമായ വെള്ളച്ചാട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കാം;ഇതാ ഒരു വെള്ളച്ചാട്ട റെസ്റ്റോറന്റ് 
HOTELS
HOTELS
വശ്യമനോഹരമായ വെള്ളച്ചാട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കാം;ഇതാ ഒരു വെള്ളച്ചാട്ട റെസ്റ്റോറന്റ് 

വശ്യമനോഹരമായ വെള്ളച്ചാട്ടത്തിലിരുന്ന് ഭക്ഷണം കഴിക്കാം;ഇതാ ഒരു വെള്ളച്ചാട്ട റെസ്റ്റോറന്റ് 

രുചികരമായ ഭക്ഷണം കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാവില്ല. ലോകമെമ്പാടും റെസ്‌റ്റോറന്റുകള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെ. റെസ്‌റ്റോറന്റുകള്‍ ഭക്ഷണത്തിന്റെ പേരിലാണ് പലപ്പോഴും പ്രശസ്തി നേടുന്നത്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തുന്നതാണ് ഫീലിപ്പിന്‍സിലെ ലബാസിന്‍ വെള്ളച്ചാട്ട റെസ്റ്റോറന്റ്.

ഇവിടെ എത്തിയാല്‍ ഭക്ഷണം കഴിക്കാന്‍ വന്നതാണെന്ന കാര്യം തന്നെ പലരും മറക്കും. കൃത്രിമമായി നിര്‍മ്മിച്ച വെള്ളച്ചാട്ടത്തിലാണ് റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. വശ്യമനോഹരമായ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യത്തിനുമുമ്പില്‍ നിങ്ങള്‍ അലിഞ്ഞ് പോകും എന്ന കാര്യത്തില്‍ സംശയമില്ല.

വെള്ളച്ചാട്ട  റെസ്റ്റോറന്റിലെ മനേഹര ദൃശ്യം 
വെള്ളച്ചാട്ട റെസ്റ്റോറന്റിലെ മനേഹര ദൃശ്യം 

വില്ല എസ്‌ക്യൂഡേറോ റിസോര്‍ട്ടാണ് ഈ വെള്ളച്ചാട്ട റെസ്റ്റോറന്റ് ഒരുക്കിയിരിക്കുന്നത്. മനുഷ്യനിര്‍മ്മിതമായ വെള്ളച്ചാട്ടത്തിന് ചുറ്റും പ്രകൃതിയോട് ഏറെ ഇണങ്ങി നില്‍ക്കുന്ന രീതിയിലാണ് റെസ്‌റ്റോറന്റിന്റെ രൂപകല്‍പന. ചുറ്റും അതിമനോഹരമായ കാടും നിങ്ങളുടെ കാല്‍കീഴിലൂടെ ഒഴുക്കുന്ന വെള്ളവും ഉന്മേഷവാന്മാരാക്കും. ഒപ്പം രുചികരമായ ഭക്ഷണവും കഴിക്കാം.മനോഹരമായ പ്രകൃതി സൗന്ദര്യവും നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.
മനോഹരമായ പ്രകൃതി സൗന്ദര്യവും നിങ്ങള്‍ക്ക് ഇവിടെ ആസ്വദിക്കാം.

മുള കൊണ്ട് നിര്‍മ്മിച്ച മേശകളില്‍ സ്വദേറിയ സീ ഫുഡുകള്‍ ഇലകളിലാണ് വിളമ്പുന്നത്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. നിങ്ങളുടെ കാലുകളില്‍ തട്ടി ഒഴുക്കുന്ന തണുത്ത വെള്ളം ആ അനുഭൂതി അനുഭവിച്ച് തന്നെ അറിയണം.ഇലകളിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്
ഇലകളിലാണ് ഇവിടെ ഭക്ഷണം വിളമ്പുന്നത്

മുള കൊണ്ട് നിര്‍മ്മിച്ച മേശകളില്‍ സ്വദേറിയ സീ ഫുഡുകള്‍ ഇലകളിലാണ് വിളമ്പുന്നത്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങി കുളിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. നിങ്ങളുടെ കാലുകളില്‍ തട്ടി ഒഴുക്കുന്ന തണുത്ത വെള്ളം ആ അനുഭൂതി അനുഭവിച്ച് തന്നെ അറിയണം.കൊതിപ്പിക്കുന്ന സീ ഫുഡാണ്‌ ഇവിടുത്തെ സ്‌പെഷ്യല്‍
കൊതിപ്പിക്കുന്ന സീ ഫുഡാണ്‌ ഇവിടുത്തെ സ്‌പെഷ്യല്‍

പറഞ്ഞറിയിക്കാന്‍ കഴിയാത്ത മോഹന സൗന്ദര്യമാണ് ഇവിടെ. നിങ്ങളുടെ അടുത്ത ലോകസഞ്ചാരത്തിലെ സ്ഥങ്ങളുടെ ലിസ്റ്റില്‍ ഫിലിപ്പീന്‍സിലെ ഈ റെസ്‌റ്റോറന്റും കൂട്ടിക്കൊള്ളൂ.