ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ ആറെണ്ണം ഇന്ത്യയില്‍ നിന്ന് 

September 7, 2017, 7:07 pm
ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ ആറെണ്ണം ഇന്ത്യയില്‍ നിന്ന് 
HOTELS
HOTELS
ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ ആറെണ്ണം ഇന്ത്യയില്‍ നിന്ന് 

ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ ആറെണ്ണം ഇന്ത്യയില്‍ നിന്ന് 

ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ആറ് ഹോട്ടലുകള്‍. ട്രാവല്‍ + വിനോദം മാസിക പുറത്തുവിട്ട ആഗോളതലത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളുടെ പട്ടികയിലാണ് ഇന്ത്യയില്‍ ഹോട്ടലുകളും ഇടംപിടിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വായനക്കാരുടെ തെരഞ്ഞെടുപ്പിന്റെയും വോട്ടിങ്ങിന്റെയും അടിസ്ഥാത്തിലാണ് പട്ടിക തയ്യാറാക്കിയത്.

പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടായ ഇന്തൊനീഷ്യന്‍ ദ്വീപിലെ നിഹി സുബ ഐലന്റാണ് പട്ടികയില്‍ മുന്‍പന്തിയില്‍. കടലിന് അഭിമുഖമായി കിടക്കുന്ന ഈ ഹോട്ടല്‍ രുചികരമായ ഭക്ഷണത്തിനൊപ്പം ഏറെ വ്യത്യസ്തമായ അനൂഭൂതികളും പകരും.



,ഉദയ്പൂരിലെ ലീല പാലസ്
,ഉദയ്പൂരിലെ ലീല പാലസ്

ഹോട്ടലുകളുടെ സൗകര്യങ്ങള്‍, സ്ഥലം, സേവനം, ഭക്ഷണം, ലൊക്കേഷന് എന്നിവ കണക്കിലെടുത്താണ് മികച്ചവയെ തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളില്‍ 17 ഹോട്ടലുകള്‍ മാത്രമേ നഗരത്തില്‍ സ്ഥിതി ചെയ്യുന്നവയുള്ളൂ എന്നത് ആശ്ചര്യകരമായ വസ്തുതയാണ്.

പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ആറ് ഹോട്ടലുകളില്‍ അഞ്ച് ഹോട്ടലുകളും രാജസ്ഥാനിലാള്ളവയാണ്. ഇവയില്‍ രണ്ടെണ്ണം വീതം ഉദയ്പൂര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മറ്റൊന്ന് രണ്‍തമ്പൂരിലാണ്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ മറ്റൊരു മികച്ച ഹോട്ടല്‍. ജയ്പൂറിലെ ഒബ്റോയ് ഉഡിവില (68ാം സ്ഥാനം), ആഗ്രയിലെ ഒബര്‍വോ അമരവിലാസ്(69ാം സ്ഥാനം), ജയ്പൂരിലെ ഒബറോയ് രാജ്വിലാസ് (68ാം സ്ഥാനം), ജയ്പൂരിലെ താജ് ഹോട്ടലായ റാംബാഗ് പാലസ് (4368ാം സ്ഥാനം),ഉദയ്പൂരിലെ ലീല പാലസ് (43ാം സ്ഥാനം), രണ്‍തമ്പൂരിലെ ഒബ്രോയി വനവാസിലസ്(16ാം സ്ഥാനം)

ലോകത്തെ മികച്ച 15 ഹോട്ടല്‍ ബ്രാന്‍ഡുകളും ലോകത്തിലെ ഏറ്റവും മികച്ച 100 ഹോട്ടലുകളിലുമാണ് പട്ടിക തയ്യാറാക്കുന്നത്. ഒബറോയി ഹോട്ടലുകളും റിസോര്‍ട്ടുകളും എട്ടാം സ്ഥാനത്താണ്. ലീല പാലസ്, ഹോട്ടല്‍ റിസോര്‍ട്ട്സ്, പത്താം സ്ഥാനത്താണ്.

ഏഷ്യയിലെ മികച്ച 10 സിറ്റി ഹോട്ടലുകളുടെ പട്ടികയില്‍ ഒബറോയി ഹോട്ടല്‍ എട്ടും മുംബൈയിലെ താജ് മഹാല്‍ പാലസ് പത്താം സ്ഥാനത്തുമാണ് ഉള്ളത്. മാസിക പുറത്തുവിട്ട ഏഷ്യയിലെ 10 മികച്ച റിസോര്‍ട്ട് ഹോട്ടലുകളുടെ പട്ടികയില്‍ ജയ്പൂരിലെ രാംബാഗ് പാലസ് താജ് ഹോട്ടലിന് 9-ാം സ്ഥാനവും ഉദയപ്പൂരിലെ ലീലാ പാലസ് ഏഴാം സ്ഥാനവും രന്താംഭാരിലെ ഒബെറോയ് വനയവിലാസ് ഹോട്ടലിന് മൂന്നാം സ്ഥാനവുമാണ് ഉള്ളത്.